ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകര്‍ പിടിയില്‍
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റിലായവരുടെ വിവരങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്. ജനുവരി 5 മുതല്‍ 11 വരെ നടന്ന റെയ്ഡിലാണ് 16,000 നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 8732 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. തൊഴില്‍ നിയമം ലംഘിച്ച 2,822 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 4,180 പേരും അറസ്റ്റിലായതായി […]














