Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ദവാദ്മി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു; കില്ലര്‍ ഓഫര്‍ തുടരും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖ സിറ്റി ഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ സിറ്റി ഫ്‌ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി, ഫഹദ് ഹമാദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിറ്റി ഫ്‌ളവര്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍, ദവാദമിയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും […]

Damam, gulf, Jeddah, Riyad

നാപ്‌കോ മുന്‍ ജീവനക്കാര്‍ ജനു 22ന് കൊച്ചിയില്‍ ഒത്തു ചേരും

കൊച്ചി: സൗദിയിലെ പ്രമുഖ വ്യവസായ സംരംഭകരായ നാപ്‌കോ നാഷണല്‍ കമ്പനിയിലെ മലയാളികളായ മുന്‍ ജീവനക്കാര്‍ ഒത്തുകൂടുന്നു. നാപ്‌കോമേറ്റ്‌സ് ഫാമിലി സംഗമം-2023 എന്ന പേരില്‍ ജനുവരി 22 രാവിലെ 10 മുതല്‍ കൊച്ചി ഇടപ്പളളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ടികെആര്‍ മെട്രോ റെസിഡന്‍സിയിലാണ് പരിപാടി. 1956ല്‍ സ്ഥാപിച്ച കമ്പനിയില്‍ 1965 മുതല്‍ മലയാളികള്‍ ജോലി തേടി നാപ്‌കോയില്‍ എത്തിയിരുന്നു. 1975 മുതല്‍ ജോലി ചെയ്തവരാണ് കൊച്ചിയില്‍ ഒത്തുചേരുന്നത്. 180 മുന്‍ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 47 വര്‍ഷത്തിനിടെ

Damam, gulf, Jeddah, Riyad

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വിത്ക്കില്ല

റിയാദ്: സൗദിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി ഇല്ലെന്ന് സൗദി ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. രാജ്യത്തേക്കുളള പ്രവേശന കവാടങ്ങളില്‍ പുതുതായി സ്ഥാപിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം ലഭ്യമാണെന്ന് പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും വിത്പ്പന നടത്തുന്നതിനും രാജ്യത്ത് വ്യവസ്ഥാപിത നിയമങ്ങള്‍ നിലവിലുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ഇത് ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് വ്യാപാരം ചെയ്യാന്‍ അനുമതിയുളള ഉല്‍പ്പന്നങ്ങള്‍ മാത്രമേ

Damam, gulf, Jeddah, Riyad

കനത്ത മഴ, പ്രളയം: വീടുകള്‍ ഒഴിപ്പിച്ചു

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പെയ്ത കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഈസ്റ്റ് ഗെയ്റ്റ് ജില്ലയിലെ നിരവധി വീടുകളില്‍ വെളളം കയറി. ഇവിടങ്ങളില്‍ താമസിച്ചവരെ റബര്‍ ബോട്ടുകളില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. ഈസ്റ്റ് ഗെയ്റ്റ് ഡിസ്ട്രിക്ടില്‍ പുതുതായി പണിത നൂറുകണക്കിന് വില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. റോഡുകളിലും വീടുകളിലും വെളളം ഉയര്‍ന്നതോടെ സിവില്‍ ഡിഫന്‍സ് ഭടന്‍മാര്‍ റബര്‍ ബോട്ടുകളില്‍ താമസക്കാരെ ഒഴിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പെയതുവെളളം ഒഴുക്കി

Damam, gulf, Jeddah, Riyad

‘ഇവ’ ക്രിസ്മസ്-പുതുവത്സര ആഘോഷം

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) റിയാദില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. സുലൈഅല്‍ സൈഫിയ വിശ്രമ കേന്ദ്രത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള ഉപഹാരം നൗഷാദ് കറ്റാനം, സാനു മാവേലിക്കര, സുദര്‍ശന കുമാര്‍ എന്നിവര്‍ സമ്മാനിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, സിജു പീറ്റര്‍, സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി, നിസാര്‍ മുസ്തഫ, ബദര്‍ കാസിം, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാല്‍, ധന്യ

Damam, gulf, Jeddah, Riyad

കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ നാല്പത്തിയഞ്ചാമത് അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക പഠനം തുടങ്ങിയ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ആറ് പ്രഗത്ഭരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ ചെയര്‍മാനും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് റിയാദിലെ അമീര്‍ സുല്‍ത്താന്‍ ഹാളില്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. അറബി ഭാഷ, ഇസ്‌ലാമിക പഠനം എന്നിവയില്‍ മികച്ച സംഭാവന നല്‍കിയതിന് കൊറിയ ഹാന്‍ഹുക്ക് സര്‍വകലാശാലയിലെ ജോയ് യാങ്ങിനെ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തില്‍

Damam, gulf, Jeddah, Riyad

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജിന് അപേക്ഷ ക്ഷണിച്ചു

റിയാദ്: ഹജിന് അപേക്ഷ ക്ഷണിച്ചതായി ഹജ്, ഉംറ മന്ത്രാലയം. 2023 ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സൗദി അറേബ്യയില്‍ താമസിക്കുന്ന വിശ്വാസികള്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം ട്വയറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ www.localhaj.haj.gov.sa അല്ലെങ്കില്‍ Nusuk ആപ്ലിക്കേഷന്‍ വഴി ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാം. ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിച്ചതിന് ശേഷം ഓണ്‍ലൈനില്‍ തീര്‍ഥാടകരെ തെരഞ്ഞെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

കായംകുളം നഗര സഭാ അംഗം പികെ അമ്പിളിക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കായംകുളം നഗരസഭാ അംഗവുമായ പികെ അമ്പിളിക്ക് കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്വീകരണം നല്‍കുന്നു. എഴുത്തുകാരിയും അമേയ കവിതാ സമാഹരത്തിന്റെ രചയിതാവുമായ കായംകുളം സ്വദേശിനി നിഖില സമീറിനെ ആദരിക്കുകയും ചെയ്യും. ജനുവരി 6 വെളളി ഉച്ചക്ക് 1.00ന് സുലൈമാനിയ ന്യൂ മലാസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ആശ്രിത വിസയിലുളളവര്‍ക്കും ഡിജിറ്റല്‍ ഇഖാമ

റിയാദ്: ആശ്രിതരുടെ ഇഖാമ ഉള്‍പ്പെടെയുളള രേഖശള്‍ ഡിജിറ്റലായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇ-സര്‍വീസ് പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭ്യമാക്കിയിട്ടുളളത്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റാണ് സേവനം ഇ-പോര്‍ട്ടലായി ആരംഭിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ സേവനങ്ങള്‍. താമസ രേഖയുടെ ഡിജിറ്റല്‍ ഐ.ഡി സേവനം ആശ്രിത വിസയിലുള്ളവര്‍ക്കും ലഭ്യമാകും. ഇതുവരെ തൊഴില്‍ വിസയിലുള്ളവര്‍ക്ക് മാത്രമായിരുന്നു സേവനം അനുവദിച്ചിരുന്നത്. അബ്ഷിറിന് പുറമേ തവക്കല്‍ന, ഖിദ്മാത്ത് ആപ്ലിക്കേഷനിലും ഡിജിറ്റല്‍ ഐഡി സേവനം ലഭിക്കും. സുരക്ഷാ പരിശോധനകളിലും ബാങ്കുകളിലും ഡിജിറ്റല്‍

Damam, gulf, Jeddah, Riyad

പന്നിക്കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലില്ല: സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

റിയാദ്: സൗദി വിപണിയില്‍ ലഭ്യമായ ബിസ്‌കറ്റുകളില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഹലാല്‍ വിഭവങ്ങളാണ്. വിപണിയിലുളള മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നിരന്തരം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ട്. എസ്എഫ്ഡിഎ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഓറിയോ ബിസ്‌കറ്റില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ വിശദീകരണം.

Damam, gulf, Jeddah, Riyad

സൗദിയിലെത്തിയതില്‍ സന്തോഷം; രാജ്യത്തിനൊപ്പമെന്ന് റൊണാള്‍ഡോ

റിയാദ്: ഫുട്‌ബോളിന് പുറമെ രാജ്യത്തെ വനിതകള്‍ക്കും യുവാക്കള്‍ക്കും പുരോഗതി കൈവരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സൗദിയിലെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പല ക്ലബുകളിലും അവസരം ഉണ്ടായിട്ടും സൗദിയിലെത്തിയത് അതുകൊണ്ടാണെന്നും റിയാദ് അല്‍ നസര്‍ ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡോ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സൗദി അറേബ്യയിലെത്തിയത്. ഫുട്‌ബോള്‍ മാത്രമല്ല ലക്ഷ്യം. താന്‍ കൈവരിച്ച അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കി രാജ്യത്തെ സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു. സൗദി ദേശീയ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനമാണ് ലോക കപ്പില്‍ കാഴ്ച

Damam, gulf, Jeddah, Riyad

പങ്കാളിയോടൊപ്പം റൊണാള്‍ഡോ റിയാദ് സ്‌റ്റേഡിയത്തില്‍

റിയാദ്: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കുടുംബത്തിനും അല്‍ നസര്‍ ക്ലബിന്റെ നേതൃത്വത്തില്‍ രാജകീയ വരവേല്പ്. രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കാണാത്ത ആഘോഷങ്ങളോടെയാണ് താരത്തെ വരവേറ്റത്. ഏഴാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് മര്‍സൂല്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് റൊണാള്‍ഡോ എത്തിയത്. താരത്തിന് സ്വാഗത ഗാനം ആലപിച്ച് വന്‍ ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ വൈകുന്നേരം ആറു മണിയോടെ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. റൊണാള്‍ഡോ സ്‌റ്റേഡിയത്തിലെത്തി അഭിവാദ്യം ചെയ്തതോടെ ആരാധകള്‍ ഇളകി മറിഞ്ഞു. കറുപ്പ് ഗൗണ്‍ അണിഞ്ഞ് റോണാള്‍ഡോയുടെ

Damam, gulf, Jeddah, Riyad

തിരുവനന്തപുരം കൂട്ടായ്മ ‘ട്രിവ’ പുതിയ ഭാരവാഹികള്‍

റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവ പുനഃസംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു. നബീല്‍ സിറാജുദ്ദീന്‍ (ചെയര്‍മാന്‍), ഷഹനാസ് ചാറയം (പ്രസിഡന്റ്), ബോബി സെബാസ്റ്റിയന്‍, ശ്രീലാല്‍ കാരക്കോണം (ജന. സെക്രട്ടറിമാര്‍), രഞ്ജു ദാസ് (ട്രഷറര്‍), സുധീര്‍ കൊക്കര, മാഹീന്‍ കണിയാപുരം, ബിനു അരുവിപുരം (വൈസ് പ്രസിഡന്റ്മാര്‍) എന്നിവരാണ് ഭാരവാഹികള്‍. നാസര്‍ കല്ലറ (ചാരിറ്റി), ജബ്ബാര്‍ പൂവാര്‍ (മീഡിയ), മുഹമ്മദ് ഷാ വെഞ്ഞാറമൂട് (സ്‌പോര്‍ട്‌സ്), ഷഫീക് അക്ബര്‍ (ആര്‍ട്‌സ്)

Damam, gulf, Jeddah, Riyad

യവനിക വാര്‍ഷികവും വിന്റര്‍ ഫെസ്റ്റും

റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി 9-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യവനിക കലാ സാംസ്‌കാരിക വേദി വാര്‍ഷികവും വിന്റര്‍ ഫെസ്റ്റും റാഫി പാങ്ങോ്െ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സലിം അര്‍ത്തിയില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഏപിജെ അബ്ദുല്‍ കലാം അവാര്‍ഡ് ജേതാവ് ടി വി എസ് സലാം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റന്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് മലയാളി വിദ്യാര്‍ഥി

Scroll to Top