ക്രിസ്റ്റിയാനോ ഇന്നെത്തും; പ്രചരിക്കുന്നത് വ്യാജ ഇഖാമ
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അല്‍ നസര്‍ ക്ലബുമായി കരാര്‍ ഒപ്പുവെച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുളള ഇഖാമ സാമൂഹക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജനുവരി 2ന് രാത്രി സൗദിയിലെത്തുന്ന താരത്തിന് സോഷ്യല്‍ മീഡിയാ സമ്മാനിച്ച ഇഖാമ വ്യാജമാണ്. ഇത് ഒറ്റ നോട്ടത്തില്‍ വ്യക്തവുമാണ്. ഇഖാമ നമ്പര്‍ അറബിയിലെഴുതിയതില്‍ നിന്ന് വ്യത്യസ്ഥമാണ് ഫോട്ടോക്ക് താഴെയുളള അക്കങ്ങള്‍. അബ്ഷിറില്‍ പരിശോധിച്ചതില്‍ ഈ നമ്പര്‍ തെറ്റാണെന്ന വിവരം ലഭിക്കും. ഇംഗ്‌ളീഷ് പേരിന്റെ ഫോന്റ് സാധാരണ ഇഖാമയില്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് […]














