Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍
Damam, gulf, Jeddah, Riyad

വൈവിധ്യം നിറഞ്ഞാടി കേളി ദിനാഘോഷം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇരുപത്തിരണ്ടാം വാര്‍ഷികം ‘കേളിദിനം-2023’ വൈവിധ്യമാര്‍ന്ന പരിപാിെകളോടെ ആഘോഷിച്ചു. അല്‍ ഹയ്‌റിലെ അല്‍ ഒവൈദ ഫാം ഹൗസില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോകകേരള സഭാ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താര്‍ കായംകുളം, കേരള കോണ്‍ഗ്രസ് (എം) വൈസ് പ്രസിഡന്റ് ബോണി, […]

Damam, gulf, Jeddah, Riyad

അതിര്‍ത്തിയില്‍ ആക്രമണം നടന്നിട്ടില്ല: സഖ്യസേന

റിയാദ്: യമന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന. മൊന്നാബിഹ്, ശാഹ്ദ എന്നിവിടങ്ങളില്‍ സഖ്യസേന ആക്രമണം നടത്തിയെന്ന് യമനിലെ വിമതരായ ഹൂതികള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഖ്യസേന. അടിസ്ഥാന ഹരിതമായ ആരോപണമാണ് ഹൂതികള്‍ ഉന്നയിക്കുന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുനക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യസേന നടത്തുകയോ സിവിലിയന്‍മാര്‍ക്ക് അപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സഖ്യ സേന വ്യക്തമാക്കി. 2022 ഒക്ടോബര്‍ 2ന് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുളള ശ്രമങ്ങളെ സഖ്യസേന പിന്തുണയ്ക്കുകയാണെന്നും തുര്‍ക്കി അല്‍ അല്‍മാലികി

Damam, gulf, Jeddah, Riyad

പശ്ചിമേഷ്യന്‍ സമാധാനത്തിന് ഫലസ്തീന്‍ രാഷ്ട്രം അനിവാര്യം

റിയാദ്: ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥ സ്ഥിരത സാധ്യമാവുകയുളളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി. ദാവേസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തി പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ആവശ്യമാണെന്ന സൗദി നിലപാട് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവര്‍ത്തിച്ചു. സ്ഥിരതയും സമാധാനത്തിനും ഇതു മാത്രമാണ് പോംവഴി. ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതഗതികള്‍ സാധാരണ നിലയിലാകുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും

Damam, gulf, Jeddah, Riyad

വഴിക്കടവ് കൂട്ടായ്മ ‘റിവ’ പുതിയ ഭാരവാഹികള്‍

റിയാദ്: വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായിമ ‘റിവ’ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 23 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്ന് സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡണ്ട്), ഹനീഫ പൂവത്തിപൊയില്‍, ലത്തിഫ് ബാബു (വൈ. പ്രസിഡന്റുമാര്‍), റഷീദ് തമ്പലക്കോടന്‍ (ജന. സെക്രട്ടറി), ഫൈസല്‍ മാളിയേക്കല്‍, സുനില്‍ മാമൂട്ടില്‍ (സെക്രെട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജിയോ പൂവത്തിപൊയില്‍, ശ്രീജിത്ത് നമ്പ്യാര്‍ (ഐ ടി), സലാഹുദ്ധീന്‍, വാപ്പു പുതിയറ, നാസര്‍ മൂച്ചിക്കാടന്‍ (കള്‍ച്ചറല്‍)

Damam, gulf, Jeddah, Riyad

ബോളിവാര്‍ഡില്‍ ആവേശമായി അമിതാബ് ബച്ചന്‍

റിയാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ റിയാദിലെ ബൊളിവാര്‍ഡ് വേള്‍ഡ് സന്ദര്‍ശിച്ചു. മകന്‍ അഭിഷേക് ബച്ചനൊപ്പം ഇന്ത്യന്‍ പവിലിയനിലെ നൃത്തനൃത്യങ്ങള്‍ ആസ്വദിച്ചാണ് ബച്ചന്‍ മടങ്ങിയത്. സൗദി അറേബ്യ ഒരുക്കിയ സംസ്‌കാരിക വൈവിധ്യം വിസ്മയകരമാണെന്ന് ബൊളിവാര്‍ഡ് വേള്‍ഡ് സന്ദര്‍ശിച്ച ശേഷം അമിതാബ് ബച്ചന്‍ പറഞ്ഞു. ജനറല്‍ എന്റര്‍ടൈന്‍െമെന്റ് അതോറിറ്റിയുടെ അതിഥിയായി എത്തിയ അദ്ദേഹം സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെ പവിലിയന്‍ സന്ദര്‍ശിച്ച അമിതാബ് ബച്ചന്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ച ഇന്ത്യക്കാരുമായി കുശലാന്വേഷണം നടത്തി. ഗ്രൂപ്പ് ഫോട്ടോയും എടുത്തു. റൊണാള്‍ഡോ,

Damam, gulf, Jeddah, Riyad

ഹരീഖ് ഓറഞ്ച് മേള സമാപിച്ചു; തോട്ടം സന്ദര്‍ശിക്കാന്‍ തിരക്കേറുന്നു

റിയാദ്: സൗദിയിലെ ഹരീഖില്‍ അരങ്ങേറുന്ന ഓറഞ്ച് ഫെസ്റ്റിവല്‍ സമാപിച്ചു. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ഹരീഖ് ഗവര്‍ണറേറ്റും സംയുക്തമായാണ് ഓറഞ്ച് ഫെസ്റ്റിവല്‍ ഒരുക്കിയത്. ഏഴാമത് ഓറഞ്ച് ഫെസ്റ്റിവലാണ് ഹരീഖില്‍ അരങ്ങേറുന്നത്. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായാണ് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഹരീഖിലെ ഏറ്റവും വലിയ കാര്‍ഷിക വിപണനോത്സവമാണിത്. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വില ലഭ്യമാക്കുന്നതിന് 2015ല്‍ ആണ് ഓറഞ്ച് മേള ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് 2021ല്‍ മേള നടന്നില്ല. കഴിഞ്ഞ വര്‍ഷം മേളക്ക്

Damam, gulf, Jeddah, Riyad

റിമി ടോമി റിയാദില്‍; സംഗീത വിരുന്ന് ഇന്ന്

റിയാദ്: പിന്നണി ഗായിക റിമി ടോമിക്ക് ഊഷ്മള സ്വീകരണം. കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയില്‍ പങ്കെടുക്കാനാണ് റിമി ടോമി റിയാദില്‍ എത്തിയത്. ജനുവരി 20 വെള്ളി റിയാദ് അല്‍ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് റിമി ടോമിയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറും. ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവരും സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

റിയാദ്-പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ ജില്ലയിലെ 150തിലധികം പ്രവാസികള്‍ പങ്കെടുത്തു. യോഗത്തില്‍ മഹേഷ് ജയ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് ഭീമനാട് പരിപാടി ഉദ്ഘടനം ചെയ്തു. കബീര്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമവും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടന്നു. ജില്ലയിലെ നിയോജക മണ്ഡലം അടിസ്ഥാനമാക്കി മുന്ന് അംഗങ്ങളെ വീതം തെരഞ്ഞെടുത്തു. നെന്മാറ

Damam, gulf, Jeddah, Riyad

കൊണ്ടോട്ടി കെഎംസിസി മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികള്‍

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെഎംസിസി വാര്‍ഷിക ജനറല്‍ ബോഡിയോഗവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂര്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘടനം ചെയ്തു. മണ്ഡലം ജന. സെക്രട്ടറി ബഷീര്‍ സിയാംങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷറഫു പുളിക്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബഷീര്‍ സിയാംങ്കണ്ടം (ചെയര്‍മാന്‍), അബ്ദു റസാഖ് ഓമാനൂര്‍ (പ്രസിഡന്റ്), ശറഫുദ്ധീന്‍ പുളിക്കല്‍ (ജന.

Damam, gulf, Jeddah, Riyad

കേളി ദിനം നാളെ; സംഗീത വിരുന്ന് റിമി ടോമി നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളി ദിനം-2023’ എന്ന പേരില്‍ ജനുവരി 20 വെള്ളി റിയാദ് അല്‍ഹയ്ര്‍ അല്‍ ഒവൈദ ഫാം ഹൗസലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ നാടകം, നൃത്തനൃത്യങ്ങള്‍, സംഗീതശില്പം, ഒപ്പന, കൈകൊട്ടിക്കളി,

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ്പില്‍ ചാറ്റ് സേവനം

റിയാദ്: കൊവിഡ് പ്രതിരോധത്തിന് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ ആപ്പില്‍ തത്സമയ ചാറ്റ് സേവനം ആരംഭിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സേവനമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് മഹാമാരി രൂക്ഷമായ 2020ല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് തവക്കല്‍നാ മൊബൈല്‍ ആപ് സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതേിററ്റി വികസിപ്പിച്ചത്. കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന വിവരം വിശകലനം ചെയ്താണ് തവക്കല്‍നാ സേവനം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരുമായുളള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാങ്കുകള്‍ കൊയ്ത് വനിതകള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ‘ലേണ്‍ ദി ഖുര്‍ആന്‍’ അഞ്ചാം ഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈനില്‍ നടന്ന ഫൈനല്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മൂന്ന് വനിതകള്‍ ഒന്നാം റാങ്ക് നേടി. സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയില്‍), മുനീറ പി (കാരപ്പറമ്പ്) എന്നിവരാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. റാങ്ക് ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. സീനത്ത് ഇബ്രാഹിം, ഹന സി.ടി, സഹല അബ്ദുല്‍ഹഖ്,

Damam, gulf, Jeddah, Riyad

ആശ്രിത വിസ: റീ എന്‍ട്രി കാലാവധി കഴിഞ്ഞവര്‍ക്ക് സൗദിയില്‍ വിലക്കില്ല

റിയാദ്: ആശ്രിത വിസയിലുളള വിദേശികള്‍ റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം കാലാവധി കഴിഞ്ഞും മടങ്ങി എത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമല്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ് രക്ഷകര്‍ത്താവിന്റെ രേഖയില്‍ നിന്ന് ആശ്രിത വിസയിലുളളവരെ നീക്കം ചെയ്യണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ റീ എന്‍ട്രി വാസാ കാലാവധി കഴിഞ്ഞ് മടിങ്ങിയെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവേശന വിലക്കുണ്ട്. എന്നാത് ഇത് ആശ്രിത വിസയിലുളളവര്‍ക്ക് ബാധകമല്ല. ആശ്രിത വിസയില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ഭീതിയില്ല

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 3,701 പരിശോധനകളില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് 5873 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്തതാണ് രാജ്യത്ത് കൊവിഡ് ഭീതി ഒഴിവാക്കിയത്. ചൈനയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ്

Scroll to Top