Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍
Damam, gulf, Jeddah, Riyad

പ്രവാസി സമൂഹം ഇന്ത്യക്കും സൗദിക്കും ഇടയിലെ പാലം

റിയാദ്: സൗദിയിലേക്ക് ജോലിതേട എത്തുന്ന ഇന്ത്യക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലാര്‍ സര്‍വീസ മാനേജ്‌മെന്റ് സിസ്റ്റം ‘മദദ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. തൊഴിലുടമയുമായി തര്‍ക്കം ഉള്‍പ്പെടെയുളള പ്രതിസന്ധികളില്‍ നിയമ പരിരക്ഷക്ക് രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നും അംബാസഡര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പുതുതായി സൗദിയില്‍ നിയമിതനായ അംബാസഡര്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളിയുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് സമ്മാനിച്ച് അംബാസഡറെ സ്വീകരിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് […]

Damam, gulf, Jeddah, Riyad

കര്‍മ ശ്രേഷ്ഠാ പുരസ്‌കാരം നേടിയ മജീദ് ചിങ്ങോലിക്ക് സ്വീകരണം

റിയാദ്: പ്രവാസി ഭാരതീയ കര്‍മ ശ്രേഷ്ഠാ പുരസ്‌കാരം നേടിയ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഡോ. മജീദ് ചിങ്ങോലിയെ ആദരിച്ചു. ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതന്‍ ശൂരനാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൂസ റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കി. നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാസ ലോകത്തും കേരളത്തിലും നടത്തുന്ന സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആതുര

Damam, gulf, Jeddah, Riyad

കേളി ദിനത്തില്‍ സംഗീതം പെയ്തിറങ്ങി; കുശലം പറഞ്ഞും നൃത്തച്ചുവടുവെച്ചും റിമി ടോമി

റിയാദ്: ‘കേളി ദിനം 2023’ന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൊക്കകോള കേളി മെഗാ ഷോ’യില്‍ റിമി ടോമിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത പെരുമഴ ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍. കേളി കലാ സാംസ്‌കാരിക വേദി ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കിയത്. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു പരിപാിെ. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് എന്നിവരും ഗാനങ്ങള്‍ ആരംഭിച്ചു. കേളിയുടെ 22 വര്‍ഷത്തെ ചരിത്രം വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ

Damam, gulf, Jeddah, Riyad

കേളി കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കേളി ദിനത്തോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് പ്രതിനിധി ഷാജി അന്‍സില്‍, അല്‍ കൊബ്ലാന്‍ തെര്‍മോ പൈപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ സിദ്ദിഖ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അസാഫ് ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി പ്രസാദ് വഞ്ചിപ്പുര കലണ്ടര്‍ പ്രകാശനം ചെയ്തു. ലോക കേരളാ സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ലോക ഭക്ഷ്യമേള; സെലിബ്രിറ്റി ഷെഫുകളോടൊപ്പം രുചി നുകരാം

റിയാദ്: രുചി വൈവിധ്യത്തിന്റെ കലവറയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലോക ഭക്ഷ്യമേള ആരംഭിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രശസ്ത പാചക വിദഗ്ദരില്‍ നിന്ന് രുചിക്കൂട്ടുകളുടെ രഹസ്യം പഠിക്കാനും അവരുടെ പാചകം നേരിട്ട് കാണാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഇതിന് പുറമെ പാചകം ചെയ്ത വിഭവങ്ങള്‍, ചേരുവകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ വിസ്മയകരമായ വിലക്കുറവില്‍ സ്വന്തമാക്കാനും മേളയില്‍ അവസരം ഉണ്ട്. ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴു വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഫാസ്റ്റ് ഫുഡ്, പ്രഭാത ഭക്ഷണം, ഉച്ച വിഭവങ്ങള്‍,

Damam, gulf, Jeddah, Riyad

വാഹനാപകടം: റിയാദ് വാദി ലബനില്‍ മലയാളി മരിച്ചു

റിയാദ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. ജോലിയുടെ ഭാഗമായി മുസാമിയായില്‍ നിന്നു റിയാദിലേക്കുളള യാത്രയില്‍ വാദിലബനിലാണ് അപകടം. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നു തെന്നി മറിഞ്ഞാണ് അപകടം. എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവറായിരുന്നു. സ്‌പോണ്‌സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരുകയായിരുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്‌ളിക് ദിനാഘോഷം

റിയാദ്: വിപുലമായ ആഘോഷ പരിപാടികളോടെ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം. എംബസി അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പതിന് അംബാസഡര്‍ ഡോ. സുഹൈല്‍ ഹിജാസ് ഖാന്‍ പതാക ഉയര്‍ത്തി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേശ ഭക്തിഗാനം, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രവാസി ക്ഷേമം ഉറപ്പുവരുത്തുന്ന ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരോടു

Damam, gulf, Jeddah, Riyad

ഇത് രണ്ടാം ഭവനമെന്ന് ഇന്ത്യന്‍ അംബാസഡര്‍; ലുലു ഹൈപ്പറില്‍ ഇന്ത്യാ ഉത്സവ്

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചു. റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലു ശാഖയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഇത് എന്റെ രണ്ടാം ഭവനത്തിലേക്കുള്ള തിരിച്ചുവരവായി തോന്നുന്നതായി അംബാസഡര്‍ പറഞ്ഞു. സൗദി ലുലു ഡയറക്ടര്‍ ഷെഹിം മുഹമ്മദും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംബാസഡറെ സ്വീകരിച്ചു. 74-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യാ ഉത്സവത്തിന് വേദി ഒരുക്കിയിട്ടുളളത്. ഇന്ത്യാ-സൗദി വ്യാപാര ബന്ധത്തിന്റെയും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെയും

Damam, gulf, Jeddah, Riyad

മെട്രോ സ്‌റ്റേഷനെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ഉടന്‍

റിയാദില്‍ നടപ്പിലാക്കുന്ന കിംഗ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ സിഇഒ ഫഹദ് ബിന്‍ അല്‍ റഷീദ്. മെട്രോ ട്രെയിന്‍, ബസ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകള്‍ മാര്‍ച്ച് മാസം ഉദ്ഘാടനം ചെയ്യും. ആറ് മെട്രോ ലൈനുകളില്‍ ഘട്ടം ഘട്ടമായി ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് നിര്‍മാണം മന്ദഗതിയിലായതാണ് കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതി വൈകാന്‍ ഇടയാക്കിയത്. റിയാദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി

റിയാദ്: സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതി. ലൈസന്‍സ് നേടുന്നതിന് ഇലക്ട്രാണിക് ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. ലൈസന്‍സ് നേടുന്നതിന് നീതിന്യായ മന്ത്രാലയത്തിന്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍

Damam, gulf, Jeddah, Riyad

യമന്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗദി സഹായം

റിയാദ്: യമനില്‍ ഉണ്ടായ വെളളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് റിയാദ്കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സഹായം. അല്‍മഹ്‌റ ഗവര്‍ണറേറ്റിലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 50 വീടുകള്‍ കൈമാറി. ആഭ്യന്തര സംഘര്‍ഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്ന യെമനി ജനതയെ സഹായിക്കുന്നതിനാണ് സഹായം. റിലീഫ് സെന്റര്‍ മാരിബ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം 28 ടണ്‍ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ 15 യെമന്‍ ഗവര്‍ണറേറ്റുകളില്‍ 1.92 ലക്ഷം ആളുകള്‍ക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. അഫ്ഗാനിലെ

Damam, gulf, Jeddah, Riyad

‘ബാഫഖി തങ്ങളില്ലാത്ത അര നൂറ്റാണ്ട്’ പ്രബന്ധ രചനാ മത്സരം

മലപ്പുറം: കെഎംസിസി റിയാദ്-മലപ്പുറം മണ്ഡലം കമ്മിറ്റി ‘ബാഫഖി തങ്ങളില്ലാത്ത അര നൂറ്റാണ്ട്’ എന്ന വിഷയത്തിഫ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണര്‍ സംഘടന ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ സഹകരണത്തോടെയാം് മത്സരം. റിയാദിലെയും മലപ്പുറം മണ്ഡലത്തിലെയും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രചനകള്‍ ഫെബ്രുവരി 10ന് മുമ്പ് സെക്രട്ടറി, ഗ്രെയ്‌സ്, സി.എച്ച് ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ അയക്കണം. അല്ലെങ്കില്‍ esseycompetitionkmcc@gmail.com എന്ന വിലാസത്തില്‍ മെയില്‍

Damam, gulf, Jeddah, Riyad

ഇറാഖ്-സൗദി അതിര്‍ത്തി വഴി എത്തിയത് ലക്ഷം തീര്‍ത്ഥാടകര്‍

റിയാദ്: സൗദിയിലെ വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം റോഡ് മാര്‍ഗം ഒരു ലക്ഷത്തിലധികം ഇറാഖ് പൗരന്‍മാര്‍ രാജ്യത്ത് എത്തിയതായും അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി വഴി കരമാര്‍ഗം ജദിദത്ത് അറാര്‍ ചെക് പോയിന്റ് വഴി ഒരു ലങ്കത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി ഉംറ നിര്‍വഹിച്ചതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറാഖിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 30 വര്‍ഷം കരാതിര്‍ത്തി അടച്ചിട്ടിരുന്നു. 2020 നവംബറിലാണ്

Damam, gulf, Jeddah, Riyad

ഫിറോസിനെതിരെ അന്യായ അറസ്റ്റ്; സര്‍ക്കാരിന്റേത് ഭരണകൂട ഭീകരത

റിയാദ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അന്യായമായി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. എതിര്‍ശബ്ദങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടത്തില്‍ എക്കാലത്തും മുന്നില്‍ നിന്ന് നയിച്ച ചരിത്രമാണ് യൂത്ത് ലീഗിനുളളത്. 28 സമരഭടന്മാരെയാണ് കഴിഞ്ഞ ദിവസം നടന്ന സേവ് കേരള മാര്‍ച്ചിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

Scroll to Top