ഉത്സവകാലം തിരിച്ചു വരുന്നു; റിയാദ് സീസനെ വരവേല്‍ക്കിനൊരുങ്ങി നഗരം
നൗഫല്‍ പാലക്കാടന്‍ റിയാദ്: ശരത്കാലത്തിന്റെ വരവറിയിച്ച് ഒക്ടോബര്‍ ആദ്യവാരത്തോടെ നേരിയ ചൂടുള്ള പകലിനും കുളിര്‍കാറ്റുള്ള രാവിനും സൗദിയുടെ വിവിധ പ്രവിശ്യകള്‍ സാക്ഷിയാകും. അതോടെ റിയാദ് സീസണ്‍ ഉത്സവത്തിന് തലസ്ഥാന നഗരിയില്‍ കൊടിയേറും. തിയ്യതിയും പരിപാടികളും വേദികളും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത്തവണ ഉത്സവം പൊടി പൊടിക്കുമെന്നാണ് സീസന്‍ തലക്കെട്ടും ലോഗോയും സൂചിപ്പിക്കുന്നത്. ‘ബീയോണ്ട് ഇമാജിനേഷന്‍’ ഭാവനക്കപ്പുറം എന്നാണ് റിയാദ് സീസണ്‍ മൂന്നാം എഡിഷന്റെ ശീര്‍ഷകം. ആഘോഷത്തിന്റെ കമ്പക്കെട്ടുകള്‍ ആകാശത്തേക്കുയരുന്ന ലോഗോയുമാണ് ഇത്തവണ സീസന്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എന്റര്‍ടൈമെന്റ് അതോറിറ്റി […]











