Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

നെസ്‌റ്റോ വാര്‍ഷികം; സമ്മാനപ്പെരുമഴ

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. റിയാദ് അസീസയ, ബുറൈദ ശാഖകളുടെ വാര്‍ഷികം പ്രമാണിച്ചാണ് ആകര്‍ഷകമായ പ്രൊമോഷന്‍ പ്രഖ്യാപിച്ചത്. ട്രോളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള സാധനങ്ങളുടെ വില പ്രവചിച്ച് സര്‍പ്രൈസ് ഗിഫ്റ്റ് നേടാന്‍ അവസരം (ഗസ് ആന്റ് വിന്‍ ദി ട്രോളി), കാഷ് കൗണ്ടറില്‍ പണമടക്കാനെത്തുമ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങള്‍ (കൗണ്ടര്‍ സര്‍പ്രൈസ് ഗിഫ്റ്റ്‌സ്), നിശ്ചിത ഇടവേളകളില്‍ ഓരോ മണിക്കൂറിലും ഇടപാടു നടത്തുന്നവര്‍ക്കുളള പ്രത്യേക വിലക്കിഴിവ് (ഔവര്‍ലി സ്‌പെഷ്യല്‍ ഡീല്‍), ദിവസവും ഏറ്റവും […]

Damam, gulf, Jeddah, Riyad

സോഷ്യല്‍ ഫോറം തുണയായി; കായംകുളം സ്വദേശി നാടണഞ്ഞു

അല്‍ ഖസീം: ശമ്പളം ഇല്ലാതെ ദുരിതത്തിലായ കായംകുളം കറ്റാനം സ്വദേശി അബ്ദുല്‍ ലത്തീഫ് നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. 20 വര്‍ഷമായി അല്‍ റസില്‍ ഹൗസ് ഡ്രൈവറായിരുന്നു. എന്നാല്‍ കുറച്ചു കാലമായി ശമ്പളം നല്‍കാതെ മാനസികമായും ശാരീരികമായും തൊഴിലുടമ പീഡിപ്പിക്കാന്‍ തുടങ്ങി. അബ്ദുല്‍ ലത്തീഫിന്റെ ബന്ധുക്കളാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടിയത്. സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോടിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി.

Damam, gulf, Jeddah, Riyad

റിയാദ് ഹെല്‍പ് ഡസ്‌കിന് പുരസ്‌കാരം സമ്മാനിച്ചു

റിയാദ്: ഡോ എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സന്നദ്ധ സേവാ പുരസ്‌കാരം റിയാദ് ഹെല്‍പ് ഡസ്‌കിന് സമ്മാനിച്ചു. കൊവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഗള്‍ഫ് മലയാളി ഫെഡറേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവാസി സമൂഹത്തിന് സേവനം അനുഷ്ടിച്ചതിനുളള അംഗീകാരമാണിത്. വൈറസ് ബാധിതരെ ആശുപത്രികളിലെത്തിക്കുകയും ഭക്ഷണവും മരുന്നും അവിശ്യകാര്‍ക്ക് വീടുകളിലെത്തിക്കുന്നതിനും ഹെല്‍പ് ഡസ്‌ക് മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ജിഎംഎഫ് നേതാക്കളായ അബ്ദുല്‍ അസീസ് പവിത്രം, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍

Damam, gulf, Jeddah, Riyad

നികുതി ഇളവ് പരിശോധിക്കും

റിയാദ്: സമ്പത് ഘടന വിശകലനം ചെയ്തതിനു ശേഷം സൗദിയിലെ മൂല്യ വര്‍ധിത നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി. പ്രതിസന്ധി നേരിടാനാണ് നികുതി വര്‍ധിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് 5 ശതമാനമായിരുന്ന മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ വിശദമായ പരിശോധനകള്‍ക്ക് ശേഷം നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് ബിന്‍

gulf

റിയാദ്-തിരുവനന്തപുരം ചാര്‍ട്ടര്‍ വിമാനം സര്‍വീസ് നടത്തി

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാവിലെ 9.55ന് ആണ് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തി. രണ്ട് വീല്‍ചെയര്‍ യാത്രക്കാര്‍ ഉള്‍പ്പെടെ 182 പേരാണ് തിരുവനന്തപുരത്തെത്തിയത്. കൊവിഡ് വൈറസ് വ്യാപകമായ രാജ്യങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും. അതിന് ശേഷം ആദ്യമായാണ് റിയാദില്‍ നിന്ന് കേരളത്തിലേക്ക് വിമാനം പുറപ്പെടുന്നത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഒമ്പത് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ ആറ്റിങ്ങല്‍

Damam, gulf, Jeddah, Riyad

കേരളത്തില്‍ നിന്നു എയര്‍ അറേബ്യ സര്‍വീസ്; സൗദി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിച്ചില്ല

റിയാദ്: കേരളത്തില്‍ നിന്നു ഇന്നു പുറപ്പെടേണ്ട രണ്ട് എയര്‍ അറേബ്യ സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. ഷാര്‍ജ വഴി ദമ്മാമിലേക്കുളള കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു സൗദിയിലേക്കുളള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തില്ല. ഇതോടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് ഷെഡ്യൂള്‍ഡ് വിമാനങ്ങളില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് ഉറപ്പായി. സെപ്തംബര്‍ 25ന് പുലര്‍ച്ചെ 4ന് പുറപ്പെട്ട് കണക്ഷന്‍ ഫ്‌ളൈറ്റില്‍ ദാമ്മാമില്‍ രാവിലെ 9ന് എത്തിച്ചേരേണ്ട ജി9 440 വിമാനത്തില്‍ യാത്ര

Damam, gulf, Jeddah, Riyad

റിയാദ് കെ.എം.സി.സി രക്തദാന ക്യാമ്പ്

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി റിയാദ് സെന്‍ ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ വനിതാ പ്രവര്‍ത്തകരടക്കം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തും കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യാന്‍ മുന്നോട്ട് വന്നതിനെ ഡോ. ഇബ്രാഹിം പ്രശംസിച്ചു. ലോകം ഭീതിയുടെ നിഴലില്‍ കഴിയുമ്പോഴും ഇന്ത്യന്‍ സമൂഹം നല്‍കുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

ദേശിയദിനത്തില്‍ ജിഎംഎഫ് രക്തദാനം

റിയാദ്: സൗദി അറേബ്യയുടെ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ സെന്‍ട്രല്‍ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് മുറബ്ബ റിയാദ് അവന്യൂ മാളിലാണ് രക്തദാന ക്യാമ്പ് നടന്നത് രാവിലെ എട്ടു മുതല്‍ മൂന്ന് വരെ നടന്ന പരിപാടിയില്‍ ഇരുനൂറിലധികം ആളുകള്‍ രക്തദാനം നിര്‍വഹിച്ചു. ബ്‌ളഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ജി

Damam, gulf, Jeddah, Riyad

ദേശീയ ദിനത്തില്‍ ആശംസാ പോസ്റ്ററുമായി ‘നന്മ’

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സൗദി ദേശീയ ദിനം ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പ്രത്യക്ഷമായ ആഘോഷങ്ങള്‍ക്ക് പകരം വേറിട്ട രീതിയിലായിരുന്നു ആഘോഷം. ‘നന്ദി മാത്രമല്ല, ഉള്ളില്‍ തട്ടിയ സ്‌നേഹവമുണ്ട്’ എന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകര്‍ അണി നിരന്നു. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പോസ്റ്ററിനെയും അണിയറ ശില്പികളെയും സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.

Damam, gulf, Jeddah, Riyad

സൗദിയില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തി

റിയാദ്: ഇന്ത്യയിലേക്കുളള വിമാന സര്‍വീസ് നിര്‍ത്തിവെച്ചതായി സര്‍ക്കുലര്‍ പ്രചരിക്കുന്നുണ്ടെങ്കിലും സൗദിയില്‍ നിന്ന് ഇന്ന് വന്ദേ ഭാരത് മിഷന്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തി. സെപ്തംബര്‍ 22ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഗാക) 8646/4 എന്ന നമ്പരില്‍ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളിലേക്ക് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സര്‍ക്കുലറില്‍ പറയുന്നു. സെപ്തംബര്‍ 23ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ നടത്തി. രാവിലെ 10.30ന് എയര്‍ ഇന്ത്യയു ൈ1926 വിമാനം റിയാദില്‍ നിന്ന് ലക്‌നോ വഴി ദല്‍ഹിയിഴേലക്ക് പുറപ്പെട്ടു.

Damam, gulf, Jeddah, Riyad

സൗദി ദേശീയദിനം: സഫ മക്കയില്‍ 9 റിയാലിന് വൃക്ക പരിശോധന

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കില്‍ ഒമ്പത് റിയാലിന് വൃക്ക പരിശോധിക്കാന്‍ അവസരം. രക്ത പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ സൗജന്യ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും ആവശ്യമായ ഇതര പരിശോധനകളും സൗജന്യമായിരിക്കും. സെപ്തംബര്‍ 23 ബുധന്‍ രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ട് വരെ സേവനം ലഭ്യമാണെന്നും സഫാ മക്ക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

‘കുടുംബം,സമൂഹം, വ്യക്തി’ ഇന്റലക്ച്വല്‍ ടോക് സെപ്തംബര്‍ 25ന്

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ഇന്റലക്ച്വല്‍ ടോക്’ എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 25ന് വെള്ളി വൈകിട്ട് സൗദി സമയം 4ന് ആണ് പരിപാടി. കുടുംബം,സമൂഹം, വ്യക്തി എന്നീ വിഷയങ്ങളെ ഇസ്‌ലാമിക ബൗദ്ധിക മണ്ഡലങ്ങളില്‍ വെബിനാര്‍ വിശകലനം ചെയ്യും സി.എല്‍.ആര്‍.സി ഡയറക്ടര്‍ കെ.വി അബ്ദുല്ലത്തീഫ് മൗലവി, നിച്ച് ഓഫ് ട്രൂത്ത് പ്രഭാഷകന്‍ ബഷീര്‍ പട്ടേല്‍താഴം, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ വിഷയം അവതരിപ്പിക്കും. ‘മുസ്‌ലിം വിശ്വാസം’ എന്ന

Damam, gulf, Jeddah, Riyad

പി എം എഫ് ദേശീയ ദിനത്തില്‍ കൊവിഡ് പോരാളികളെ ആദരിക്കും

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊണ്ണൂറാമത് ദേശീയ ദിനം ആഘോഷിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളിന്റിയര്‍മാരായി സേവനം ചെയ്ത പി എം എഫ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. സെപ്റ്റംബര്‍ 23 ബുധന്‍ വൈകുന്നേരം 7ന് ഓണ്‍ലൈന്‍ മീറ്റിംഗ് ആരംഭിക്കും. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രെസിഡന്റ് വി. ജെ നസ്‌റുദ്ദിന്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള പി എം എഫ് നേതാക്കള്‍ പങ്കെടുക്കും. ഗായക ദമ്പതികളായ സിബിന്‍ കുമ്പളവും ഷേണിഷ

Scroll to Top