വ്യാജ സിം കാര്‍ഡ് വിതരണം: ബംഗ്‌ളാദേശ് സംഘം അറസ്റ്റില്‍
റിയാദ്: അനധികൃത മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വിതരണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിം കാര്‍ഡുകളാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ചക്കിടെ അനധികൃത സിംകാര്‍ഡ് വില്‍പ്പന നടത്തുന്ന രണ്ട് സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍ തുവൈജിരി പറഞ്ഞു. റിയാദില്‍ വിദേശികള്‍ ധാരാളമുളള ബത്ഹയില്‍ കാര്‍ ആക്‌സസറീസ്, ടോയ്‌സ് എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ മറവിലാണ് വന്‍ തോതില്‍ സിം കാര്‍ഡുകള്‍ […]











