റിയാദ് ഒ.ഐ.സി.സി വാര്‍ഷികം; മാപ്പിളപ്പാട്ട് മത്സരം അരങ്ങേറി
റിയാദ്: ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമഫോണ്‍ പാട്ടുത്സവവും മാപ്പിളപ്പാട്ട് മത്സരവും അരങ്ങേറി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ തുടക്കം കൂടിയായിരുന്നു തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ നടന്ന മത്സരം. രണ്ടു വിഭാഗങ്ങളിലായി 30 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളസരങ്ങള്‍ ആണ് നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ ഒന്നാം സ്ഥാനവും ദേവിക രണ്ടാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ […]














