Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം
Damam, gulf, Jeddah, Riyad

ലഹരി ഗുളികകള്‍ പിടിച്ചെടുത്തു; നാല് പേര്‍ കസ്റ്റഡിയില്‍

റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 2.46 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ രാസവളങ്ങളില്‍ രഹസ്യമായി സൂക്ഷിച്ച് ജിദ്ദ പോര്‍ട്ട് വഴി ഇറക്കുമതി ചെയ്യാനുളള ശ്രമമാണ് തകര്‍ത്തതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മര്‍വാന്‍ അല്‍ ഹസ്മി പറഞ്ഞു. ലഹരി പദാര്‍ത്ഥം സ്വീകരിക്കാന്‍ സന്നദ്ധരായിരുന്ന നാല് പേരെ മക്ക, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സ്വദേശി പൗരന്‍മാരും മറ്റുളളവര്‍ […]

Damam, gulf, Jeddah, Riyad

സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും

റിയാദ്: മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ധനസമാഹരണം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാനാലി പാലത്തിങ്ങലില്‍ നിന്നു ചെയര്‍മാന്‍ ഷാഫി ദാരിമി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെഎംസി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സിഎച്ച്

Damam, gulf, Jeddah, Riyad

യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെജി മുതല്‍ പ്ലസ് ടൂ വരെ പ്രവേശം ആരംഭിച്ചു

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെജി മുതല്‍ പ്ലസ് ടൂ വരെയുളള ക്ലാസുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 2024-25 ലേക്കുള്ള പ്ലസ് വണ്‍ സ്ട്രീമുകളില്‍ സയന്‍സ്, കൊമേഴ്‌സ് ഹുമാനിറ്റീസ് ക്ലാസുകളിലാണ് പ്രവേശനം. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറ്റവും മികച്ച ശിക്ഷണം നല്‍കുന്ന യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന് രണ്ടു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുണ്ട്. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ലൈബ്രറി, സയന്‍സ് ക്ലബ് തുടങ്ങി വിദ്യാര്‍ഥികളുടെ സര്‍ഗ വൈഭവം സമഗ്രമായി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും യാര സ്‌കൂളിന്റെ പ്രത്യേകതയാണ്. ഇതിന് പുറമ അത്യാധുനിക

Damam, gulf, Jeddah, Riyad

പരസ്യ ചിത്രങ്ങള്‍; കുട്ടികളെ ദുരുപയോഗിച്ചാല്‍ ശിക്ഷ

റിയാദ്: വാണിജ്യ പരസ്യങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തന്റെ് മുന്നറിയിപ്പ്. ദാനധര്‍മങ്ങള്‍ സ്വരൂപിക്കുന്നതിനുളള പ്രചാരണങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ വിലക്കുാന്‍ വിലക്കുണ്ട്. ശിശു സംരക്ഷണ നിയമം ആര്‍ട്ടിക്കിള്‍ മൂന്ന്, അനുബന്ധ ചട്ടങ്ങള്‍ എന്നിവ പ്രകാരം പരസ്യ ചിത്രങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. റമദാനില്‍ ധനസമാഹരണങ്ങള്‍ക്ക് കാമ്പയിനുകളില്‍ ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ചൂഷണം

Damam, gulf, Jeddah, Riyad

കേളി ജനകീയ ഇഫ്താര്‍ ഏപ്രില്‍ 5ന്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ ഏപ്രില്‍ 5ന് നടക്കും. മലാസ് ലുലു റൂഫ് അരീനയില്‍ നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബവേദിയും കേളിയോടൊപ്പം കൈകോര്‍ക്കും. ഇഫ്താര്‍ വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി

Damam, gulf, Jeddah, Riyad

സ്‌നേഹ വിരുന്നൊരുക്കി റിയാദ് ടാക്കീസ് ഇഫ്താര്‍

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ഇഫ്താര്‍ വിരുന്ന് ഒരുക്കി. മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന ഇഫ്താറില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. എക്‌സിറ്റ് 18 അല്‍ ഇഖിയാല്‍ വിശ്രമ കേന്ദ്രത്തിലായിരുന്നു ഇഫ്താര്‍. പ്രാര്‍ത്ഥനാ സദസ്സിന് ഉമറലി അക്ബര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഷഫീഖ് പാറയില്‍, സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, രക്ഷാധികാരി അലി ആലുവ, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ്

Damam, gulf, Jeddah, Riyad

‘മാസ്’ റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ് റിയാദ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമശേരി റമദാന്‍ സന്ദേശം നല്‍കി. മാസ് പ്രസിഡണ്ട് അഷ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, ജി.കെ.പി.എ റിയാദ് പ്രസിഡന്റ് മജീദ് പൂളക്കാടി, മൈമൂന അബ്ബാസ്, സഹീര്‍ മുഹ്‌യുദ്ധീന്‍, ഹര്‍ഷദ് ഫറോക്ക്, ഗഫൂര്‍ കൊയിലാണ്ടി,

Damam, gulf, Jeddah, Riyad

പൊന്നാനി ഫൗണ്ടേഷന്‍ റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. എക്‌സിറ്റ് 18ലെ സഫ്വാ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഗ്ലോബല്‍ സെക്രട്ടറി ലത്തീഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. റിയാദ് ഘടകം വര്‍ക്കിംഗ് പ്രസിഡന്റ് അസ്‌ലം കളക്കര അധ്യക്ഷത വഹിച്ചു. സൗദി കലാകാരന്‍ ഹാഷിം ബിന്‍ അബ്ബാസ് ബിന്‍ ഹുസൈന്‍ അല്‍ഹുവൈസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുക്കാട്, ജന സെക്രട്ടറി അന്‍വര്‍ സാദിഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്വിസ് മത്സരത്തിന് സിയാഫ് വെളിയംകോട്, ആഷിഫ്, കബീര്‍

Damam, gulf, Jeddah, Riyad

ജനകീയ ഇഫ്താര്‍ 29ന്; അയ്യായിരം പേര്‍ പങ്കെടുക്കും

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിജനകീയ ഇഫ്താര്‍ മാര്‍ച്ച് 29ന് നടക്കും. അയ്യായിരം പേര്‍ പങ്കെടുക്കുന്ന ഇഫ്താര്‍ റിയാദ് മാലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഒരുക്കുക. ഇഫ്താര്‍ സംഗമം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചും. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. വിപുലമായ ഒരുക്കങ്ങളാണ് ജനകീയ ഇഫ്താറിന് വേണ്ടി നടക്കുന്നത്.

Damam, gulf, Jeddah, Riyad

സാദിക്കലി സമുദായത്തിനും സംഘടനക്കും കരുത്തു പകര്‍ന്ന എഴുത്തുകാരന്‍: മുനവ്വറലി തങ്ങള്‍

കോഴിക്കോട്:  മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം യത്‌നിച്ച ഇ. സാദിക്കലി നിസ്വാര്‍ത്ഥനായ സേവകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സി ഹാഷിം എഞ്ചിനീയര്‍ സ്മാരക പുരസ്‌കാരം ഇ സാദിക്കലിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. സാദിക്കലിയുടെ കുടുംബം ആദരം ഏറ്റുവാങ്ങി. തിരൂരിലെ തറവാട് വീട്ടിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയെയും ചരിത്രത്തെയും തൂലികയിലൂടെ മനോഹരമായി വരച്ചുകാട്ടിയ സാദിക്കലി

Damam, gulf, Jeddah, Riyad

ഹായിലില്‍ ഗ്രാന്‍ഡ് ഇഫ്താര്‍

അഫ്‌സല്‍ കായംകുളം ഹായില്‍: ‘വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ കാംമ്പയിന്റെ ഭാഗമായി ഗ്രാന്‍ഡ് ഇഫ്ത്താര്‍ സംഘടിപ്പിച്ചു. ഹായില്‍ ബര്‍സാനിലെ അല്‍മാസ് റിസോര്‍ട്ടില്‍ നടന്ന ഇഫ്താറില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. സ്‌നേഹ സംഗമം ഐ സി എഫ് മദീന പ്രൊവിന്‍സ് പ്രതിനിധി അബ്ദുല്‍ ഹമിദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അദ്ധ്യക്ഷ്യത വഹിച്ചു. മുനീര്‍ സഖാഫി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ

Damam, gulf, Jeddah, Riyad

‘കൃപ’ ഇഫ്താര്‍ സംഗമവും ധന സഹായ വിതരണവും

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം ഒരുക്കി. സുലൈ സൈഫിയ പാലസില്‍ നടന്ന വിരുന്നില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.പതിനേഴ് വര്‍ഷത്തിലധികമായി സൗദി ജയിലില്‍ കഴിയുന്ന റഹിമിനെ മോചിപ്പിക്കാന്‍ പ്രവാസി സമൂഹം സമാഹരിക്കുന്ന ഫണ്ടിലേക്ക് ധന സഹായം പ്രസിഡന്റ് ഷൈജു ജീവ കാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന് കൈമാറി. സാംസ്‌കാരിക സമ്മേളനം മുജീബ് കായംകുളം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി വണ്ടൂര്‍ കെഎംസിസി

റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ലെ അല്‍ മനാഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കെഎംസിസി പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മാ പ്രതിനിധികള്‍, കെഎംസിസി ജില്ലാ, സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റി നേതാക്കള്‍, റിയാദിലെ മത സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ

Damam, gulf, Jeddah, Riyad

ഖദീജ നിസ, ഗ്രീഷ്മ ജോയ് എന്നിവരെ നവോദയ ആദരിച്ചു

റിയാദ്: നവോദയ കുടുംബവേദി വനിതാദിനം ആചരിച്ചു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു വനിതകളെ ആദരിക്കുകയും ചെയ്തു. ദേശീയ അന്തര്‍ദേശീയ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി ഖദീജ നിസ, നൃത്തംവേദികളിലും അഭിനയരംഗത്തും മോഡലിംഗ് മേഖലയിലും ഇംഗ്ലീഷ്ില്‍ നോവലെഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നിവരെയാണ് ആദരിച്ചത്. സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം നേടി കരുത്ത തെളിയിച്ച കായിക താരമാണ് ഖദീജ നിസ.

Scroll to Top