ഉമ്മയുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കും; ‘ആപ്’ വികസിപ്പിച്ച് റഹിം നിയമ സഹായ സമിതി
റിയാദ്: വധശിക്ഷ കാത്ത് പതിനെട്ട് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ കൈകോര്‍ക്കുന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി 150 ലക്ഷം റിയാല്‍ (33 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റഹീം നിയമ സഹായ സമിതി ക്രൗഡ്ഫണ്ടിംഗ് ഡൊണേഷന്‍ കളക്ഷന്‍ ആപ് ഉടന്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കുമെന്ന് സമിതിയ്ക്ക് റിയാദില്‍ നേതൃത്വം നല്‍കുന്ന അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു. പണം സ്വീകരിക്കുന്നതിലെ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തുന്നതിനാണ് മൊബൈല്‍ ആപ്. ലോകത്ത് എവിടെ നിന്നും റഹീമിന്റെ മോചനത്തിന് പണം […]














