Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി
Damam, gulf, Jeddah, Riyad

സൗദി ആരോഗ്യ മന്ത്രിക്ക് പുതിയ ദൗത്യം

റിയാദ്: സൗദി ആരോഗ്യ മന്ത്രിക്ക് പുതിയ ദൗത്യം. ഹജ് ഉംറ മന്ത്രിയായി ഡോ. തൗഫീഖ് അല്‍ റബഅയെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ദാഹെസ് അല്‍ ജലജലാണ് പുതിയ ആരോഗ്യ വകുപ്പ് മന്ത്രി. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍അറേഫിയെ കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേശകനായും നിയമിച്ചു.

Damam, gulf, Jeddah, Riyad

മാസ്‌ക് വേണ്ട; സൗദിയില്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. മക്കയില മസ്ജിദുല്‍ ഹമറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുഴുവന്‍ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും. മസ്ജിദിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉളളവര്‍ക്ക് മാത്രമാണ് പ്രവേശനം. കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിശ്ചിത എണ്ണം പിന്‍വലിച്ചു. സീറ്റിംഗ് കപ്പാസിറ്റിയുടെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും പിന്‍വഴിച്ചു. പുറമേ

Damam, gulf, Jeddah, Riyad

ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര; ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് കേന്ദ്രം

ദല്‍ഹി: ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചുതുടങ്ങിയതായും അധികൃതര്‍. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഴുവന്‍ രാജ്യങ്ങളിലേക്കും അടുത്ത മാസത്തോടെ പ്രവേശനം ലഭ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന യാത്രക്ക് അനുമതിയുളളത്. വാക്‌സിന്‍

Damam, gulf, Jeddah, Riyad

കേളി യാത്രയയപ്പ്

റിയാദ്: നാല്‍പ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യുസനയ്യ ഏരിയ ലാസറുദ്ദി യുണിറ്റ് അംഗം താജുദ്ധീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. പ്രസിഡന്റ് ഷമല്‍ രാജ് അദ്ധ്യക്ഷത വഹിച്ചീ, ഷൈജു ചാലോട്, ഷമീര്‍ കുന്നുമ്മല്‍, ബേബി ജോണ്‍ കുട്ടി, ഹുസൈന്‍ മണക്കാട്, ജോര്‍ജ് വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍ കരുണാകരന്‍ മണ്ണടി, സതീഷ്, തോമസ് ജോയ് ,രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ ഫെസ്റ്റ് 13ന് തുടങ്ങും

റിയാദ്: ആപ്പിള്‍ രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ മഹോത്സവം. അന്താരാഷ്ട്ര ആപ്പില്‍ ദിനത്തിന്റെ മുന്നോടിയായി ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ആപ്പിള്‍ ഫെസ്റ്റ് അരങ്ങേറുക. ഒക്‌ടോബര്‍ 21ന് ആണ് അന്താരാഷ്ട്ര ആപ്പിള്‍ ദിനം. ഇറ്റലി, ചൈന, പോര്‍ച്ചുഗല്‍, സൗത് ആഫ്രിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, ചിലി, ന്യൂസിലന്റ്, ഗ്രീസ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പതിനഞ്ചിലധികം ഇനങ്ങളിലുളള ആപ്പിളുകളാണ് മേളയുടെ പ്രത്യേകത. എറ്റവും മികച്ച വിലക്ക് അന്താരാഷ്ട്ര ഗുണനിലവാരമുളള ആപ്പിളുകള്‍

Damam, gulf, Jeddah, Riyad

കൊവിഡ് രോഗബാധിതര്‍ കുറയുന്നു; കൂടുതല്‍ ഇളവ്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 2 പേരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 111 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു. റസ്റ്ററന്റുകളില്‍ ഒരു ടേബിളില്‍ 10 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുകയും ബസ്, ട്രയിന്‍ തുടങ്ങിയ പൊതുഗതാഗത മേഖലയില്‍ മുഴുവന്‍ സീറ്റിലും യാത്ര ചെയ്യാന്‍ അനുമതിയും

Damam, gulf, Jeddah, Riyad

സൗദിയില്‍ വാഹനാപകടം: മധുരൈ സ്വദേശികളായ അമ്മയും മകളും മരിച്ചു

റിയാദ്: സൗദിയില്‍ തമിഴ്‌നാട് മധുരൈ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ അമ്മയും മകളും മരിച്ചു. മലര്‍ചര്‍വി-54, മകള്‍ ശ്യാമ-24 എന്നിവരാണ് മരിച്ചത്. മലര്‍ചര്‍വിയുടെ ഭര്‍ത്താവ് കനകസബാപതി പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദ്-ദമ്മാം റോഡില്‍ അല്‍ ദഹുവിലാണ് അപകടം. അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയില്‍ മാതാപിതാക്കളെ കാണാന്‍ എത്തിയതാണ്. മൃതദേഹങ്ങള്‍ ജന്മനാടായ മധുരൈയില്‍ സംസ്‌കരിക്കു. ഇതിനായി നിയമ നടപടി പൂര്‍ത്തിയായി വരുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ഇരു ഹറമുകളില്‍ ഇരുനൂറിലധികം വനിതാ ഉദ്യോഗസ്ഥര്‍: ഹറം ഇമാം

റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സമാപന ദിനത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശനം നടത്തി. പുസ്തക മേളയുടെ സമാപന ദിനത്തില്‍ ഇരുഹറം കാര്യാലയം ജനറല്‍ പ്രസിഡന്‍സി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശിച്ചു. സൗദി സമൂഹത്തില്‍ സ്ത്രീ സാന്നിധ്യം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇരുനൂറിലധികം വനിതകളെ നിയമിച്ചിട്ടുണ്ട്. ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടിയ വനിതകള്‍ക്ക് അവസരം നല്‍കേണ്ടത്

Damam, gulf, Jeddah, Riyad

പ്രോടോകോള്‍ ഇളവ്; മുഴുവന്‍ സീറ്റിലും യാത്രക്കാര്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 52 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നവരില്‍ 122 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ബസ്, ട്രയിന്‍ യാത്രകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന് പൊതുഗതാഗത അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് യാത്ര അനുവദിച്ചിരുന്നത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ പ്രോടോകോള്‍ പാലിച്ച് മുഴുവന്‍ ശേിഷിയും പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

ദേശീയ നിക്ഷേപ തന്ത്രങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: സൗദിയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുളള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി പ്രഖ്യാപിച്ചു. വരുമാന ശ്രോതസുകളുടെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന കാര്യ സമിതി ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രഖ്യാപിച്ചത്. രാജ്യത്തിന് മികച്ച നിക്ഷേപശേഷിയുണ്ടെന്നും അതു സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. അറബ്, ഇസ്‌ലാമിക ലോകങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായ ഭൂമിശാസ്ത്രത്തിന് പുറമെ നിക്ഷേപ ശക്തിയും സ്ഥാനവും രാജ്യത്തിനുണ്ടെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍

Damam, gulf, Jeddah, Riyad

റസ്റ്ററന്റുകളില്‍ 10 പേര്‍ക്ക് ഒരുമിച്ചിരിക്കാം; പ്രോടോകോളില്‍ ഇളവ്

റിയാദ്: രാജ്യത്തെ റസ്റ്ററന്റുകളിലും കഫേകളിലും ഒരു മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുളള ആളുകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്കാണ് റസ്റ്ററന്റുകളില്‍ പ്രവേശനമെന്നും മന്ത്രാലയം വിശദീകരിച്ചു. എന്നാല്‍, കൊവിഡ് നിയമലംഘനങ്ങള്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചക്കിടെ 23,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മാസ്‌ക്ക് ധരിക്കാതെ പൊതുയിടങ്ങളില്‍ സഞ്ചരിച്ചവരാണ് പിടിയിലായവരിലേറെയും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും

Damam, gulf, Jeddah, Riyad

‘ഇമ്യൂണ്‍’ ഇല്ലാത്തവര്‍ക്കും ചികിത്സക്ക് ആശുപത്രിയിലെത്താം

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 52 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. മൂന്ന് പേരാണ് മരിച്ചത്. രാജ്യത്ത് ചികിത്സയിലുളളവരില്‍ 132 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന സൗദിയില്‍ നിലവില്‍ വന്നു. എന്നാല്‍ ചികിത്സ തേടി ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

ബെനാമി സംരംഭം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

റിയാദ്: സൗദിയില്‍ ബെനാമി സംരംഭകരെ പിടിച്ചുകെട്ടാന്‍ കര്‍ശന നടപടിയുമായി അധികൃതര്‍. ഇത്തരം ബിസിനസുകാരെ സംബന്ധിച്ച് വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും. ഇതിനു പുറമെ പിഴ സംഖ്യയുടെ നിശ്ചിത ശതമാനം പാരിതോഷികവും ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ബെനാമികള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയതോടെ നിരവധി സംരംഭകര്‍ രാജ്യം വിടാനുളള ഒരുക്കത്തിലാണ്. അതേസമയം, 2022 ഫെബ്രുവരി വരെ ബെനാമി സംരംഭകര്‍ക്ക് നിയമ വിധേയമായി രാജ്യത്ത് വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പദവി ശരിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രചാരണങ്ങള്‍ക്കൊപ്പം

Damam, gulf, Jeddah, Riyad

പൊതുയിടങ്ങളില്‍ അശ്‌ളീലം; യുവാവിനും യുവതിക്കും എതിരെ നടപടി

റിയാദ്: പൊതുയിടങ്ങളില്‍ വനിതകളെ ശല്യം ചെയ്ത യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. അശ്‌ളീല പദപ്രയോഗത്തിനാണ് അറസ്‌റ്റെന്ന് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കറൈദിസ് പറഞ്ഞു. വനിതകളെ കമന്റടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 20കാരനായ സ്വദേശി യുവാവ് അറസ്റ്റിലായത്. അതിനിടെ, മറ്റൊരു സംഭവത്തില്‍ അശ്‌ളീല സംഭാഷണം നടത്തിയ വനിതക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്തെ സംസ്‌കാരത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും

Scroll to Top