Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി
Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിച്ചവരും ജാഗ്രത പുലര്‍ത്തണം

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലുളളവരില്‍ 139 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് 4 കോടി 34 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലും ജാഗ്രതയും ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വൈറസ് ആക്രമണത്തിന്റെ […]

Damam, gulf, Jeddah, Riyad

താലിബാന്‍ രണ്ടു തവണ കബളിപ്പിച്ചു: സൗദി മുന്‍ ഇന്റലിജന്‍സ് മേധാവി

റിയാദ്: സൗദി അറേബ്യയെ രണ്ടു തവണ താലിബാന്‍ കബളിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍. അഫ്ഗാനില്‍ അധികാരത്തിലേറിയ താലിബാനുമായി സൗദി അറേബ്യ ബന്ധം സ്ഥാപിക്കാന്‍ സാധ്യതയി. ‘അഫ്ഗാന്‍ ഫയല്‍’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ നേതാവായിരുന്ന മുല്ല ഉമറുമായി രണ്ടുതവണ പ്രിന്‍സ് തുര്‍ക്കി അല്‍ ഫൈസല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉസാമ ബിന്‍ലാദനെ കൈമാറാമെന്ന് ഉപ്പ് നല്‍കിയെങ്കിലും രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ വാക്ക് മാറ്റി. മാത്രമല്ല ഉസാമ ബിന്‍ ലാദനുമായി സഹകരിക്കണമെന്ന്

Damam, gulf, Jeddah, Riyad

ശിശിരകാല പ്രമോഷന്‍ പ്രഖ്യാപിച്ച് നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: ശിശരകാലം ഉത്സവമാക്കാനൊരുങ്ങി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 30 വരെ വിന്റര്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ബള്‍ഗേറിയ, സുഡാന്‍, കൊറിയ, സ്‌പെയിന്‍, ഈജിപ്ത്, വിയറ്റ്‌നാം, സിറിയ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ മാസം 22 വരെ രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന ടൈം ടു ട്രാവല്‍ പ്രൊമോഷനില്‍ വിവിധ ഇനം ട്രോളി

Damam, gulf, Jeddah, Riyad

സൗദി ഫാള്‍ക്കന്‍ മേള നാളെ സമാപിക്കും

റിയാദ്: സൗദിയില്‍ അരങ്ങേറുന്ന ഫാല്‍ക്കന്‍ മേള സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. ദേശീയ പക്ഷിയായ ഫാല്‍കണുകളെ അടുത്തറിയാനുളള അവസരം കൂടിയാണ് മേള. ഫാല്‍ക്കനുകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയമാണ് ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാല്‍കന്‍ പ്രദര്‍ശനത്തിലും വില്‍പനയും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര മികവോടെയാണ് ഈ വര്‍ഷം റിയാദിനടുത്ത് മല്‍ഹമില്‍ മേള വരുക്കിയിട്ടുളളത്. ഫാല്‍കണുകളെയും അവയുടെ ആവാസ വ്യവസ്ഥയെയും അടുത്തറിയാന്‍ പ്രദര്‍ശന നഗരിയില്‍ അവസരമുണ്ട്. നാല്‍പ്പതിലധികം വര്‍ഗ്ഗത്തില്‍പെട്ട ഫാല്‍ക്കണിന്റെ സ്വഭാവം, ദേശം എന്നിവയെല്ലാം

Damam, gulf, Jeddah, Riyad

അഴിമതി: സൗദിയില്‍ 271 പേരെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ അഴിമതി വിരുദ്ധ നിയമ പ്രകാരം 271 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട അഴിമതികളെ തുടര്‍ന്നാണ് അറസ്‌റ്റെന്നും അതോറിറ്റി വ്യക്തമാക്കി. പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യം, നീതിന്യായം, ധനകാര്യം, മുനിസിപ്പല്‍ ഗ്രാമീണ കാര്യം, തൊഴില്‍ എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. വിവിധ പ്രവിശ്യകളില്‍ നിന്ന് അറസ്റ്റിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. അഴിമതി ക്കേസില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 639 പേരെ ചോദ്യം ചെയ്യുന്നുണ്ട്.

Damam, gulf, Jeddah, Riyad

ഫാമിലി വിസിറ്റ് വിസ 72 മണിക്കൂറിനകം; യാത്രാ വിലക്ക് നീക്കാന്‍ ആലോചന

റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസ 72 മണിക്കൂറിനകം അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലധികമായി വിസിറ്റ് വിസ വിതരണം നിര്‍ത്തിവെച്ചിരുന്നു. അതിനിടെയാണ് സുപ്രധാന പ്രഖ്യാപനം. സൗദിയില്‍ താമസാനുമതി രേഖയുളള വിദേശ തൊഴിലാളികള്‍ക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസ നേടാന്‍ അനുമതിയുളളത്. പ്രത്യേക സാഹചര്യങ്ങളില്‍ വിസ വിതരണത്തിനുളള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കാല താമസം നേരിട്ടേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫാമിലി

Damam, gulf, Jeddah, Riyad

പ്രിയങ്കയുടെ അറസ്റ്റ്: റിയാദ് ഒഐസിസി പ്രതിഷേധം

റിയാദ്: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യവിരുദ്ധ സമീപനങ്ങളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെയും സമരങ്ങളേയും കവര്‍ന്നെടുക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും കാണുന്നത് ഫാസിസം എത്രത്തോളം ജനാധിപത്യത്തെ ഭയക്കുന്നു എന്നതാണ്. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റും ഇത്തരം ഭയത്തില്‍ നിന്നു ഉല്‍ഭവിച്ചതാണ്. എന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ ഇത്തരം

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ രണ്ടാം എഡിഷന് ഒരുങ്ങി തലസ്ഥാനം

റിയാദ്: റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ വിശദാംശങ്ങള്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന ആഘോഷ പരിപാടികളില്‍ ലയണല്‍ മെസിയും നൈമറും പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരവും അരങ്ങേറും. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനും റിയാദ് സീസണ്‍ അധ്യക്ഷനുമായ തുര്‍ക്കി അല്‍ഷെയ്ക്ക് ആണ് ഒക്‌ടോബര്‍ 20ന് ആരംഭിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. തലസ്ഥാനമായ റിയാദിലെ 14 മേഖലകളില്‍ 5.4 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായി 7,500 ലധികം പരിപാടികള്‍ അരങ്ങേറും. അടുത്ത

Damam, gulf, Jeddah, Riyad

ഇറാനുമായി ചര്‍ച്ച പ്രാഥമിക ഘട്ടത്തില്‍: വിദേശകാര്യ മന്ത്രി

റിയാദ്: ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇറാന്‍ നടത്തുന്ന ആണവ പദ്ധതികള്‍ അതിരുകടക്കുന്നതില്‍ ആശങ്കയുണ്ട്. സമാധാന ആവശ്യങ്ങള്‍ക്കുളളതാണെന്ന പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ഇറാന്റെ ആണവ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. ഇറാന് ആണവായുധം ലഭിക്കുന്നത് ഇല്ലാതാക്കുന്നതിനുളള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കും. അതേസമയം, ഇറാന്‍- സൗദി ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനുളള അടിത്തറ പാകാന്‍ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യമനില്‍ ഗുരുതരമായ ആക്രമണങ്ങളാണ് ഹൂതികള്‍ തുടരുന്നത്.

Damam, gulf, Jeddah, Riyad

അധ്യാപകര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം

റിയാദ്: സ്‌കോളര്‍ഷിഷ് നേടി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അനുമതി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍, സര്‍വകലാശാലാ അധ്യാപകര്‍, വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ അധ്യാപകര്‍ എന്നിവിര്‍ക്ക് നേരിട്ട് സൗദിയിലെത്താം. സൗദി അറേബ്യ അംഗീകാരിച്ച ഒരു ഡോസ് വാക്‌സിനെങ്കിലും ഏടുത്തവര്‍ക്ക് നേരിട്ട് സൗദിയിലെത്താം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് നേരിട്ട് എത്താമെങ്കിലും ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായി യാത്രാ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘ഫോര്‍ മെഗാ ഡെയ്‌സ്’ ഒക്ടോബര്‍ ആറു മുതല്‍

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ വന്‍ വില കിഴിവിന്റെ നാല് മെഗാ ദിനങ്ങള്‍ ഒരുക്കുന്നു. ‘ഫോര്‍ മെഗാ ഡെയ്‌സ്’ പ്രമോഷന്‍ കാമ്പയിന്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ നടക്കും. സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ മികച്ച ഉല്‍പ്പന്നം സ്വന്തമാക്കാനുളള അവസരമാണ് ഒരുക്കിയിട്ടുളള്. ഫോര്‍ മെഗാ ഡെയ്‌സ് ഓഫറിനോപ്പം സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. കൂടാതെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍

Damam, gulf, Jeddah, Riyad

വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പണിമുടക്കി

റിയാദ്: സാമൂഹിക മാധ്യമങ്ങള്‍ അപ്രതീക്ഷിയതമായി പണിമുടക്കി. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങളിലേറെയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. ഈ പ്ലാറ്റ്‌ഫോമുകളില്‍ തകരാര്‍ സംഭവിച്ചതായി നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചു. സെപ്തംബര്‍ 4 സൗദി സമയം രാത്രി മുതലാണ് സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായത്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നില്ല. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ‘ഫീഡ്’ ചെയ്യാന്‍ കഴിയുന്നില്ല. ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ വ്യക്തമാക്കി. അതേസമയം, ആപ്പുകളും സേവനങ്ങളും ആക്‌സസ് ചെയ്യുന്നതില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഫെയ്‌സ്ബുക് വക്താവ് സ്ഥിരീകരിച്ചു.

Damam, gulf, Jeddah, Riyad

ഷാഹീന്‍ ചുഴലിക്കാറ്റ്; ജാഗ്രതവേണമെന്ന് സൗദി

റിയാദ്: ഷാഹീന്‍ ചുഴലിക്കാറ്റിനെതിരെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് രാജ്യത്ത് പരോക്ഷമായി ബാധിക്കും. അതുകൊണ്ടുതന്നെ ജാസ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഷാഹീന്‍ ചുഴലിക്കാറ്റ് സൗദിയെ ബാധിക്കില്ലെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. അതിര്‍ത്തിയായ റുബുഉല്‍ ഖാലി മരുഭൂമിക്ക് 700 കിലോ മീറ്റര്‍ അകലെയ ചുഴലിക്കാറ്റ് കടന്ന് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി രാജ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. രാജ്യത്തെ അന്തരീക്ഷതാപ നില

Damam, gulf, Jeddah, Riyad

ട്രക്കുകള്‍ക്ക് നിയന്ത്രണം; ബെനാമികള്‍ കുടുങ്ങും

റിയാദ്: സൗദിയില്‍ ബെനാമിയായി വിദേശികള്‍ നടത്തുന്ന ഗുഡ്‌സ് ട്രക്കുകള്‍ക്ക് നിയന്ത്രണം വരുന്നു. ഇതിനായി പ്രത്യേക സമിതി സമര്‍പ്പിച്ച മാര്‍ഗ രേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സൗദിയില്‍ സര്‍വീസ് നടത്തുന്ന ചരക്ക് ലോറികള്‍ വ്യാപകമായി ബിനാമിയായി നടത്തുന്നവയാണ്. ഈ സാഹചര്യത്തിലാണ് ചരക്ക് ഗതാഗത മേഖലയിലെ ബെനാമി സംരംഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താല്‍ വിദഗ്ദ സമിതിക്ക് രൂപം നല്‍കിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള പ്രൈവറ്റ് ലോറികളുടെ ഉടമകളും സ്ഥാപനങ്ങളും പൊതു ഗതാഗത അതോറിറ്റിയില്‍

Scroll to Top