Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി
Damam, gulf, Jeddah, Riyad

സൗദിയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 14,000 നിയമലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 14,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്ത നിയമ ലംഘകരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ അവസാന വാരം രാജ്യത്ത് നടന്ന പരിശോധനകളില്‍ 13795 നിയമ ലംഘകരാണ് പിടിയിലായത്. പൊലീസ്, പാസ്‌പോര്‍ട് ഡയറക്ടറേറ്റ്, ലേബര്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇവരില്‍ 5,749 പേര്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കാത്തവരാണ്. തൊഴിലുടമയില്‍ നിന്ന് […]

Damam, gulf, Jeddah, Riyad

പുസ്തകമേള ടിക്കറ്റ് തവക്കല്‍നാ ആപ്പില്‍

റിയാദ്: അന്താരാഷ്ട്ര പുസ്തകമേള സന്ദര്‍ശിക്കാനുളള സൗജന്യ ടിക്കറ്റ് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. ഇതിനായി ലിറ്ററേച്വര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്ലേഷന്‍ അതോറിറ്റിയും സൗദി ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി കരാര്‍ ഒപ്പുവെച്ചു. ഇന്നലെയാണ് പുസ്തകമേള ആരംഭിച്ചത്. ഓണ്‍ലൈനില്‍ ബുക് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ പ്രവേശനം. തക്കല്‍നാ ആപ് വഴി ഉടന്‍ ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് പുസ്തകമേള. ഒക്‌ടോബന 10ന് മേള സമാപിക്കും. കേരളത്തില്‍ നിന്ന് ഐപിഎച്ച്,

Damam, gulf, Jeddah, Riyad

ഉന്നത വിജയം നേടിയവരെ കണ്ടത്തില്‍ ഫൗണ്ടേഷന്‍ ആദരിച്ചു

അമ്പലപ്പുഴ: മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കണ്ടത്തില്‍ മുസ്തഫ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആദരിച്ചു. കാക്കാഴം സ്‌കൂളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച വിദ്യര്‍ത്ഥികളെയാണ് ആദരിച്ചത്. പരിപാടി എച്ച് സലാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ രക്ഷാധികാരി നൗഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഹാരിസ് മുഖ്യാതിഥി ആയിരുന്നു. അഡ്വ അല്‍ത്താഫ് സുബൈര്‍ മോട്ടിവേഷന്‍ ക്ലാസിനു നേതൃത്വം

Damam, gulf, Jeddah, Riyad

റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും; കേരളത്തില്‍ നിന്ന് രണ്ട് പ്രസാധകര്‍

റിയാദ്: രാജ്യാന്തര പുസ്തക മേളക്ക് വേദി ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദ്. ഒക്‌ടോബര്‍ 1 മുതല്‍ 10 വരെ സാംസ്‌കാരിക, വിനിമയ മേള അരങ്ങേറും. കേരളത്തില്‍ നിന്ന് ഐപിഎച്, ഡിസി ബുക്‌സ് എന്നീ പ്രസാധകര്‍ പങ്കെടുക്കുമെന്ന പ്രത്യേകത മലയാളി പ്രവാസി സമൂഹത്തെയും മേളയിലേക്ക് ആകര്‍ഷിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് മേളക്ക് വേദി ഒരുക്കിയിട്ടുളളത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര പുസ്തക മേള ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം വിപുലമായ ഒരുക്കങ്ങളാണ്

Damam, gulf, Jeddah, Riyad

ലോക ഹൃദയദിനത്തില്‍ സഫ മക്ക പ്രതിജ്ഞാ ക്യാമ്പയിന്‍

റിയാദ്: ലോക ഹൃദയ ദിനത്തില്‍ സഫ മക്ക പോളിക്ലിനിക് ഹാരയില്‍ പ്രതിജ്ഞാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമെന്നും ദിനേന വ്യായാമം ചെയ്യുമെന്നും പ്രതിജ്ഞ ബോര്‍ഡില്‍ രേഖപ്പെടുത്തി ക്ലിനിക് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍ണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി ക്ലിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും സന്ദര്‍ശകരും ഹൃദയാരോഗ്യ സംരക്ഷണത്തിന് ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എഴുതി ഒപ്പ് വെച്ചു. ഭക്ഷണവും വ്യായാമവും ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്ക് വിവരിക്കുന്ന ലഘുലേഖ വിതരണം

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഒഐസിസി ആദരിച്ചു

റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ റിയാദിലെ പൊതു സമൂഹത്തിന് താങ്ങും തണലുമായി സേവനം അനുഷ്ടിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തവര്‍, മരുന്നു വിതരണം ചെയ്തവര്‍, ആശുപത്രിയിലേക്ക് കോവിഡ് ബാധിതരെ സാഹസികമായി കൊണ്ടുപോയവര്‍ തുടങ്ങി മികച്ച സേവനം കാഴ്ചവെച്ചവരെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രസിഡണ്ട് കുഞ്ഞി

Damam, gulf, Jeddah, Riyad

പി വി മുഹമ്മദ് അനുസ്മരണം

റിയാദ്: അടിസ്ഥാന ജന വിഭാങ്ങളെ മുസ്ലിം ലീഗിലെത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച നേതാവായിരുന്നു അന്തരിച്ച പി വി.മുഹമ്മദ് അരീക്കോടെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കോഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച പിവി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സിദ്ദീഖ് തുവ്വൂര്‍, സിദീഖ് കോങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്‍വീനര്‍ വി. കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് ഉപ്പട, ബാവ താനൂര്‍, യാസര്‍ വെട്ടത്തൂര്‍, ഹംസ കട്ടുപ്പാറ, നൗഫല്‍ തിരൂര്‍, ശിഹാബ് മണ്ണാര്‍മല, അനസ് മങ്കട,

Damam, gulf, Jeddah, Riyad

നേരിട്ട് വിമാനം; ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും

റിയാദ്: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. സെപ്തംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന വിലക്ക് ഒക്‌ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അറിയിച്ചു. ഇതോടെ ഇന്ത്യസൗദി നേരിട്ടുളള വിമാന യാത്രക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കരും ന്യൂ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിമാനയാത്ര സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ജയശങ്കറിന്റെ

Damam, gulf, Jeddah, Riyad

സ്‌കൂള്‍ ബസുകള്‍ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി നേടണം

റിയാദ്: സൗദിയില്‍ പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടാത്ത ബസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വകാര്യ ട്രാന്‍സ്‌പോര്‍ട് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൊവിഡ് വ്യാപനം തടുയുന്നതിന് ആവശ്യമായ നടപടി ബസുകളില്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ചതിന് ശേഷം തൊഴിലാളികളെ തൊഴിലിടങ്ങളിലെത്തിക്കുന്ന വാഹനങ്ങള്‍ കരാറുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ സമയം രണ്ട് ശരാറുകളില്‍ വരേ വാഹനം ഉപയോഗിക്കുന്നതായും

Damam, gulf, Jeddah, Riyad

വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ അനധികൃതമായി ഗര്‍ഭഛിദ്രത്തിന് ഒത്താശ ചെയ്ത വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭഛിദ്രം നടത്താനാണെന്ന വ്യാജേന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. ത്വായിഫിലെ പോളിക്ലിനിക്കില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറെയാണ് ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം പിടികൂടിയത്. രാജ്യത്ത് നിലവിലുളള നിയമങ്ങളും ആരോഗ്യ മേഖലയിലെ ധാര്‍മികതയും ലംഘിച്ചതിന് വനിതാ ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ഒക്‌ടോബര്‍ 1 മുതല്‍ ഇന്ത്യ-സൗദി നേരിട്ട് വിമാനം; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി വ്യാജ പ്രചാരണം. സൗദി ഗസറ്റ് ഇംഗ്‌ളീഷ് പത്രത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് എന്ന വ്യാജേനയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ഒക്‌ടോബര്‍ 1ന് രാവിലെ 11 മുതല്‍ ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി എന്നാണ് സ്‌ക്രീന്‍ ഷോട് പ്രചരിക്കുന്നത്. ഇന്ത്യസൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വ്യാജ

Damam, gulf, Jeddah, Riyad

കസ്റ്റംസ് തീരുവ ഒഴിവാക്കും

റിയാദ്: സൗദിയില്‍ ആയിരം റിയാലില്‍ കുറവുളള വ്യക്തിഗത ഉപയോഗത്തിനുളള ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് നികുതി ബാധകമല്ലെന്ന് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഓണ്‍ലൈനില്‍ വിദേശങ്ങളില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കസ്റ്റംസിന്റെ വിശദീകരണം. ഉത്പ്പന്നങ്ങളുടെ മൂല്യവും കൊറിയര്‍ ചാര്‍ജും ഉള്‍പ്പെടെ ആകെ മൂല്യം 1,000 റിയാലില്‍ കുറവാണെങ്കില്‍ വ്യക്തിഗത സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കും. 15 ശതമാനം വാറ്റ് എല്ലാ ഇറക്കുമതികള്‍ക്കും ഏര്‍പ്പെടുത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറക്കുമതിയും കസ്റ്റംസ് ക്ലിയറന്‍സും

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ ഒക്‌ടോബര്‍ 20ന് തിരിതെളിയും

റിയാദ്: വിനോദ പരിപാടി റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ഒക്‌ടോബര്‍ 20ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. രണ്ട്‌കോടി ജനങ്ങളെയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. 2019ല്‍ അരങ്ങേറിയ റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച വിനോദ പരിപാടികളാണ് ഒക്‌ടോബര്‍ 20ന് അരങ്ങേറുന്നത്. ശൈത്യകാലത്ത് നടക്കുന്ന റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ മൂന്ന് മാസം നീണ്ടുനില്‍ക്കും. 7500 വിനോദ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍

Damam, gulf, Jeddah, Riyad

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: റിയാദ് നവോദയ

റിയാദ്: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷക സംഘടകള്‍ ഒരു വര്‍ഷമായി തുടരുന്ന ഐതിഹാസിക സമരത്തിനു റിയാദ് നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കമെന്നും നവോദയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ജനങ്ങളും കര്‍ഷകരോടൊപ്പം കൈകോര്‍ക്കണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നവോദയ അഭിനന്ദിച്ചു. രാജ്യത്തിന്റെ കാര്‍ഷികമേഖല ദേശീയ, അന്തര്‍ദേശീയ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍

Scroll to Top