വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധന; തൊഴിലാളുകളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു
റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ റെമിറ്റന്‍സ് വര്‍ധിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അഞ്ച് മാസം 6322 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 5548 കോടി റിയാലായിരുന്നു. അതേസമയം, സൗദിയില്‍ വിദേശ തൊഴിലാളുകളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ വിദേശ തൊഴിലാളികളുടെ എണ്ണം 87 ശതമാനം […]











