Sauditimesonline

zubair obit
റിയാദില്‍ മലപ്പുറം സ്വദേശി മരിച്ചു
Damam, gulf, Jeddah, Riyad

ഓഗസ്റ്റ് നൊമ്പരം

നിഖില സമീര്‍ | കവിത ‘ജമ്മു’ഒറ്റപ്പെടലിന്റെരണ്ട് വര്‍ഷങ്ങള്‍! ഒറ്റപ്പെടലിന്‍ഭീതിത രൂപമാരുംഓര്‍ക്കുന്നേയില്ലല്ലോ ! ലോകമൊന്നാകെഇപ്പോള്‍ ഒറ്റപ്പെടല്‍രുചിക്കുന്നുണ്ട് !പലയോമനപ്പേരില്‍ !! കണ്ണീരിലുംരക്തത്തിലുംകടലിലും‘ഉപ്പാണത്രേ ‘ മാനവരക്തത്തിനുഒരേ നിറവും !!! ഒരുമിച്ചിരുന്ന്മനുഷ്യരായ്ശ്വസിക്കാനായെങ്കില്‍ .! കരുണയാല്‍സ്‌നേഹപ്പെടണംകൊടുത്ത് നേടണം !സര്‍വ്വവും ഒന്നെന്നഅനുഭൂതിയറിയണം ! വരും തലമുറഉള്‍സുഗന്ധമറിയട്ടെ !ഉള്ളിന്നുള്ളിലാണ്ദിവ്യചൈതന്യമെന്നറിയട്ടെ !ഹൃത്തോട് ഹൃത്ത്കൊരുത്തവിടവര്‍സ്‌നേഹോന്മാദമറിയട്ടെ !മാനവികത കൊണ്ടാടപ്പെടട്ടെ !!.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ അധ്യാപകര്‍ക്കും സൗദിയില്‍ നേരിട്ടെത്താം

റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സൗദിയില്‍ പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. ഇതിനായി സ്‌കൂള്‍ അധികാരികള്‍ മുഖേന പ്രത്യേക അനുമതി നേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളള അധ്യാപകര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ

Damam, gulf, Jeddah, Riyad

അറുപത് കഴിഞ്ഞവരെ നിതാഖാത്തില്‍ പരിഗണിക്കില്ല

റിയാദ്: അറുപത് വയസില്‍ കൂടുതലുളള സ്വദേശി പൗരന്‍മാരെ ജോലിക്ക് നിയമിച്ചാല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഗണിക്കില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശയി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ നിതാഖാത്തിന്റെ ആനുകൂല്യം സ്ഥാപനങ്ങള്‍ക്ക് നേടാന്‍ കഴിയൂ. എന്നാല്‍ ചില സ്ഥാപനങ്ങള്‍ വിശ്രമ ജീവിതം നയിക്കുന്നവരെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി രേഖ

Damam, gulf, Jeddah, Riyad

ഫുര്‍സാന്‍ ദ്വീപില്‍ മറൈന്‍ ആംബുലന്‍സ്

റിയാദ്: സൗദിയിലെ ഫുര്‍സാന്‍ ദ്വീപില്‍ മറൈന്‍ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ആംബലന്‍സ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം നിര്‍മിച്ച മറൈന്‍ ആംബുലന്‍സിന് 1.36 കോടി റിയാലാണ് ചെലവ്. ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ഉദ്ഘാടനം ചെയ്തു. തീവ്രപരിചരണം ആവശ്യമുളള രോഗിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ മൂന്ന് ബെഡുകളാണ് ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുളളത്. അഞ്ച് ബെഡുകള്‍ ഉള്‍ക്കൊളളാനുളള

Damam, gulf, Jeddah, Riyad

ജീപാസ് മെഗാ ക്ലിയറന്‍സ് മേള ആഗസ്ത് 6ന് റിയാദില്‍ തുടങ്ങും

റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ആഗസ്ത് 6, 7 തീയതികളില്‍ റിയാദ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. വെളളി ഉച്ചക്ക് 1.30 മുതല്‍ രാത്രി 8 വരെയും ശനി രാവിലെ 9 മുതല്‍ വൈകുന്നേരം 7.30 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാന സര്‍വീസ്; ചര്‍ച്ച തുടരുകയാണെന്ന് അംബാസഡര്‍

റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് വീണ്ടും പ്രതീക്ഷ പകരുന്ന പ്രഖ്യാപനം. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ജസാനില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രതീക്ഷ പങ്കുവെച്ചത്. സൗദി അധികൃതരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. വിമാനയാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാം് എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതെന്നും അംബാസഡര്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. സൗദിയിലെത്തേണ്ടവര്‍

Damam, gulf, Jeddah, Riyad

കഴിഞ്ഞ വര്‍ഷം സൗദിയിലേക്കുളള വിമാന സര്‍വീസില്‍ 66 ശതമാനം കുറവ്

റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലേക്കുളള യാത്രാ വിമാനങ്ങളുടെ എണ്ണം 66.5 ശതമാനം കുറഞ്ഞതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സനവീസ് റദ്ദാക്കിയതാണ് യാത്രാ വിമാനം കുറയാന്‍ കാരണമെന്നും അതോറിറ്റി വ്യക്തമാക്കി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കു പ്രകാരം 2019ല്‍ 1.59 ലക്ഷം യാത്രാ വിമാനങ്ങളാണ് സൗദിയിലേക്ക് സര്‍വീസ് നടത്തിയത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ വിമാനങ്ങളുടെ എണ്ണം 53,537 ആയി കുറഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ്

Damam, gulf, Jeddah, Riyad

മഴക്ക് സാധ്യത; ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. മലവെളളപ്പാച്ചിലിന് സാധ്യതയുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പും നല്‍കി. രാജ്യത്തെ പലയിടങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, അല്‍ ബാഹ, നജ്‌റാന്‍, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇവിടങ്ങളിലെ താഴ്‌വരകളില്‍ മലവെളളം കുത്തിയൊലിക്കാന്‍ സാധ്യതയുണ്ട്. മദീന, തബൂക്ക്, ഹായില്‍ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കും. താഴ്ന്ന പ്രദേശങ്ങളില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ പ്രഥമ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 5ന് ആരംഭിക്കുമെന്ന് വോളിബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 14 ടീമുകള്‍ മാറ്റുരക്കുന്ന പ്രാഥമിക റൗണ്ട് മത്സരം 16 ദിവസം നീണ്ടു നില്‍ക്കും. രാജ്യത്തെ വനിതാ യൂനിവേഴ്‌സിറ്റികളില്‍ വേളാബോള്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുന്നുണ്ടെങ്കിലും ആദ്യമായാണ് ദേശീയ തലത്തില്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുങ്ങുന്നത്. ആഗസ്ത് 5 മുതല്‍ 21 വരെ മേഖലാ മത്സരങ്ങള്‍ അരങ്ങേറും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രാഥമിക റൗണ്ട്

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് നേരിട്ട് വിമാന യാത്ര ഒരുക്കണം

റിയാദ്: തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് പ്രവാസികള്‍. വാക്‌സിന്‍ സ്വീകരിച്ച വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ ഖത്തര്‍, മാല്‍ദ്വീവ്‌സ് എന്നിവിടങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടാത്തവര്‍ സൗദിയിലെത്തിയാല്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം എന്നാണ് വ്യവസ്ഥ. എന്നാല്‍ വിദേശികളായ

Damam, gulf, Jeddah, Riyad

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കേരളത്തിലെത്തിയവര്‍ നെട്ടോട്ടത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കേരത്തിലെത്തിയ പ്രവാസികള്‍ രണ്ടാം ഡോസ് നേടാന്‍ കഴിയാതെ നെട്ടോട്ടത്തില്‍. ഒന്നാം ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അതേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതാണ് കാരണം. അതേസമയം, ഇന്ത്യയുടെ കൊവാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയരും തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസിന് വീണ്ടും വാക്‌സിന്‍ സ്വീകരിക്കേണ്ട ഗതികേടിലാണ്.ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതേ വാക്‌സിന്‍ സ്വീകരിച്ച് കേരളത്തിലെത്തിയവര്‍ക്ക് രണ്ടാം ഡോസ് ലഭ്യമല്ല. സൗദി അറേബ്യ

Damam, gulf, Jeddah, Riyad

ആഗസ്ത് 1 മുതല്‍ വിദേശ സഞ്ചാരികള്‍ സൗദിയിലെത്തും

റിയാദ്: വാക്‌സിന്‍ സ്വീകരിച്ച വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ആഗസ്ത് ഒന്നുമുതല്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് എത്തി തുടങ്ങും. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന

Damam, gulf, Jeddah, Riyad

സൗദിയില്‍ വാക്‌സിന്‍ സ്വീകരിച്ചത് 2.6 കോടി ജനങ്ങള്‍

റിയാദ്: സൗദിയില്‍ രണ്ട് കോടി 60 ലക്ഷം ജനങ്ങള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ പതിനഞ്ച് ലക്ഷം ജനങ്ങള്‍ മുതിര്‍ന്ന പൗരന്‍മാരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു ഡോസ് സ്വീകരിച്ചവര്‍ നിര്‍ബന്ധമായും രണ്ടാം ഡോസ് സ്വീകരിക്കണം. കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം പല രാജ്യങ്ങളിലും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ ശേഷി കൈവരിക്കാന്‍ രണ്ടാം ഡോസ് നിര്‍ബന്ധമാണ്. 12നും 18നും ഇടയില്‍ പ്രായമുളളവര്‍ ഒന്നാം ഡോസ് വാക്‌സിന്‍ നേടുന്നതിന് അപ്പോയ്ന്റ്‌മെന്റ് തുടരുകയാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മാസം 960 കോടി റിയാലായി വര്‍ധിച്ചതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിട്ടെങ്കിലും ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം മികച്ച നേട്ടമാണ് കൈവരിച്ചത്. സൗദിയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു.

Scroll to Top