റിയാദിലെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ സിംഹത്തെ കണ്ടെത്തി
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ സിംഹത്തെ റോഡരുകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സുരക്ഷാ സേന സിംഹത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവികളെ വളര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 30 മില്യണ്‍ റിയാല്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സിംഹത്തെ റോഡില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്പ് സ്വദേശി സിംഹത്തെ റോഡില്‍ പിടിവലി നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിതാവിനൊപ്പം കാറിലാണ് ബാലിക […]














