നിയമ ലംഘനം; സൗദിയില്‍ 15,900 പേര്‍ പിടിയില്‍
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഗസ്ത് 12 മുതല്‍ 18 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ 15,900 നിയമ ലംഘകര്‍ പിടിയിലായി. താമസ, തൊഴില്‍ നിയമ ലംഘകരും അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഇഖാമ നിയമ ലംഘകരായ 5,436 പേരും തൊഴില്‍ നിയമം ലംഘകരായ 1389 […]













