Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി
Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി കുറയുന്നു; സ്‌കൂളുകള്‍ നാളെ തുറക്കും

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. ആഗസ്ത് 29 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനും തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിച്ചിരുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ആഭ്യന്തര വിമാന യാത്ര അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, 24 മണിക്കൂറിനിടെ 234 പേര്‍ക്കാണ് സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന് […]

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ത്രിദിന ഗ്രേറ്റ് ഡീല്‍ പ്രാമോഷന്‍

റിയാദ്: നെസ്‌റ്റോ ഹൈപ്പറില്‍ ത്രിദിന ഗ്രേറ്റ് ഡീല്‍ പ്രാമോഷന്‍ ഇന്ന് ആരംഭിക്കും. ആഗസ്ത് 31 വരെ പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഗ്രേറ്റ് ഡീല്‍ ഒരുക്കിയിട്ടുളളത്. റിയാദ് അസീസിയ ട്രയിന്‍ മാള്‍, സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നീ ശാഖകളിലാണ് ഗ്രേറ്റ് ഡീല്‍ പ്രമോഷന്‍. ഗ്രോസറി, ഫ്രഷ് ഫ്രൂട്, വെജിറ്റബിള്‍, ഡ്രൈഫ്രൂട്, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, ക്ലീനിംഗ് മെറ്റീരിയല്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ബാഗ്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഗ്രേറ്റ് ഡീല്‍ ഓഫര്‍ ലഭ്യമാണ്.

Damam, gulf, Jeddah, Riyad

ഹൂതി ഡ്രോണ്‍ സഖ്യ സേന തകര്‍ത്തു

റിയാദ്: സൗദിയിലെ ഖമീസ് മുശൈതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആകാശത്ത് തകര്‍ത്ത് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യമനില്‍ നിന്ന് ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ ആണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നിരന്തരം ആക്രമണത്തിന് ശ്രമിക്കുകയാണ്. അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൂതി നടപടികളെന്നും സഖ്യ സേന കുറ്റപ്പെടുത്തി.

Damam, gulf, Jeddah, Riyad

ക്ലോക് ടവറിന് മുകളില്‍ അഗ്‌നി പ്രഭ; തരംഗമായി ‘മിന്നല്‍’ ചിത്രം

റിയാദ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ 10 കെട്ടിട സമുച്ചയങ്ങളിലൊന്നായ മക്ക ക്ലോക് ടവറിന് മുകളില്‍ അതി ശക്തമായ ഇടിമിന്നലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈലായി. ഫോട്ടോഗ്രാഫര്‍ ഹമദ് അല്‍ ഹുദാലി പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്. മസ്ജിദുല്‍ ഹറമിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ ഇടി മിന്നലും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. 601 മീറ്റര്‍ ഉയരുമുളള ക്ലോക്ക് ടവറിന്റെ മുകളില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അഗ്‌നി പ്രഭ അത്ഭുത കാഴ്ചയാണ് സമ്മാനിച്ചത്.

Damam, gulf, Jeddah, Riyad

ടാക്‌സി വളയം പിടിക്കാന്‍ സൗദിയില്‍ വനിതകളും

റിയാദ്: സൗദി അറേബ്യയില്‍ വനിതാ ടാക്‌സി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹസയിലാണ് രാജ്യത്ത് ആദ്യമായി വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, വനിതാ ഡ്രൈവര്‍മാരെ സ്വീകരിക്കാനായി 500 ടാക്‌സികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ടാക്‌സി കമ്പനി അറിയിച്ചു. അല്‍ ഹസയില്‍ നിന്ന് ദമ്മാമിലേക്കും അവി ൈനിന്ന് റിയാദിലേക്കും മുനീറ അല്‍ മര്‍യ എന്ന യുവതി ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. സ്വദേശി കുടുംബങ്ങള്‍ അയല്‍ രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

Damam, gulf, Jeddah, Riyad

സൗദിയില്‍ ആശ്വാസം; കൊവിഡ് 250ല്‍ താഴെ

റിയാദ്: സൗദിയില്‍ പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 250ല്‍ താഴെ എത്തിയത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 244 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 407 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുളള 3718 പേരില്‍ 1020 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രോടോകോള്‍ ലംഘിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. യാമ്പുവില്‍ മാസ്‌ക് ധരിക്കാത്തതിന് 400 പേര്‍ക്ക് പിഴ ചുമത്തി. കൊവിഡ് ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രത

Damam, gulf, Jeddah, Riyad

‘എന്റെ ആരോഗ്യം എന്റെ വിദ്യാലയം’ വിദ്യാര്‍ത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും

റിയാദ്: പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി റിയാദ് പ്രവിശ്യയില്‍ ‘എന്റെ ആരോഗ്യം എന്റെ വിദ്യാലയം’ എന്ന പ്രമേയത്തില്‍ ആരോഗ്യ പരിപാടി നടപ്പിലാക്കുന്നു. കൊവിഡ് വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സജ്ജമാക്കുന്നതിനാണ് പരിപാടിയെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ റിയാദ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ്പദ്ധതി നടപ്പിലാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായിരിക്കണം. ഈ തിരിച്ചുവരവ് വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്നതിന് പഠനവും പരിശീലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകരെ മാത്രമല്ല, വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും

Damam, gulf, Jeddah, Riyad

തവക്കല്‍നയില്‍ ഇമ്യൂണ്‍ ആയവര്‍ക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

റിയാദ്: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതില്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണം. സൗദിക്കു പുറത്തു നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ടുളള പ്രവേശനത്തിന് വിലക്ക് തുടരുന്നത് വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് ഗുണകരമാവില്ലെന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ പ്രതികരിച്ചു. 2019 അവസാനം അവധിക്ക് നാട്ടില്‍ പോയവരും കൊവിഡ് രൂക്ഷമായ 2020ല്‍ നാടുപിടിച്ചവരും സൗദിക്ക് പുറത്ത് വാക്‌സിന്‍ സ്വീകരിച്ചവരൊണ്. 2021 മെയ് വരെ റീ എന്‍ട്രി വിസയില്‍ സൗദിയില്‍ നിന്നു

Damam, gulf, Jeddah, Riyad

ബ്രിട്ടണ്‍ വിളിക്കുന്നു; ആരോഗ്യ രംഗത്ത് അവസരങ്ങള്‍

ലണ്ടന്‍: ബ്രിട്ടണില്‍ സമഗ്ര പൊതുജനാരോഗ്യ സേവനങ്ങള്‍ക്കായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള നാഷണല്‍ ഹെല്‍ത് സര്‍വീസി(എന്‍എച്എസ്)ന്റെ കീഴിലുളള ആതുരാലയങ്ങളിലേക്ക് വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി ആരോഗ്യ അനുബന്ധ തസ്തികയിലേക്ക് (health allied professionals) അപേക്ഷ ക്ഷണിച്ചു. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും നിയമനം നല്‍കുന്ന സ്ഥാപനം വഹിക്കും. റിക്രൂടിംഗ് ഏജന്‍സിക്ക് സര്‍വീസ് ചാര്‍ജ് നല്‍കാനുളള ഉത്തരവാദിത്തവും നിയമന അധികാരിക്കള്‍ക്കാണ്. അതേസമയം, ജനറല്‍

Damam, gulf, Jeddah, Riyad

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്താന്‍ അവസരം ഒരുക്കണം; ഇന്ത്യ ഉത്പ്പാദിപ്പിച്ച 45 ലക്ഷം കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണം ചെയ്തു

റിയാദ്: സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയില്‍ എത്തിച്ചേരാമെന്ന് വിദേശ കാര്യ മന്ത്രാലയം. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ആറു മാസത്തിലേറെയായി കുടുങ്ങിയവര്‍ക്ക് തീരുമാനം ഗുണകരമാവില്ല. ആറു മാസം മുമ്പ് സൗദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവരിലേറെയും സൗദിക്ക് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ പുതിയ തീരുമാനം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. സൗദിയില്‍ ആദ്യം വിതരണം ചെയ്ത കൊവിഡ്

Damam, gulf, Jeddah, Riyad

ഒമാന്‍ വഴി തുറന്നു; പ്രതീക്ഷയോടെ സൗദി പ്രവാസികളും

മസ്‌കത്ത്: പതിനെട്ട് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതോടെ ഒമാനിലേക്ക് ഇന്ത്യയില്‍ നിന്നുളളവര്‍ക്കും സെപ്തംബര്‍ 1 മുതല്‍ പ്രവേശനം അനുവദിക്കും. ഇതുസംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ഒമാനില്‍ റസിഡന്റ് പെര്‍മിറ്റ് ഉളളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും പ്രവേശനം അനുവദിക്കും. ഇതോടെ സൗദിയിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒമാന്‍ വഴി യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ഒമാനിലേക്ക് യാത്ര പുറപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 1) ഒമാനിലേക്ക് പ്രവേശനം നേടുന്നതിന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം.

Damam, gulf, Jeddah, Riyad, todays events

അഫ്ഗാന്‍ ജനതയെ സഹായിക്കണം: ഒഐസി

റിയാദ്: അഫ്ഗാന്‍ ജനതക്ക് സഹായം നല്‍കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നാടകീയമായി താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്തതായും ഒഐസി അറിയിച്ചു.യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ മാനുഷികമായ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ജനതക്ക് പിന്തുണ ആവശ്യമാണെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ മുഹമദ് അല്‍ ഒതൈമീന്‍ പറഞ്ഞു. 57 മുസ്ലീം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഒഐസി ജിദ്ദയില്‍ അസാധാരണ

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര പുസ്തക മേള ഒക്‌ടോബര്‍ 1ന് റിയാദില്‍ ആരംഭിക്കും

റിയാദ്: അന്താരാഷ്ട്ര പുസ്തക മേള ഒക്‌ടോബറില്‍ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം. പുസ്തക മേളയില്‍ അതിഥി രാഷ്ട്രമായി ഇറാഖ് പങ്കെടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര പുസ്തക മേള ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപുലമായി പുസ്തക മേളക്ക് വേദി ഒരുക്കാനാണ് ആലോചിക്കുന്നത്. റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒക്‌ടോബര്‍ 1 മുതല്‍ 10 വരെയാണ് പുസ്തക മേള നടക്കുക. വിശിഷ്ട അതിഥി രാഷ്ട്രമായി ഇറാഖിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക, വിനിമയ വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍

Damam, gulf, Jeddah, Riyad

പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ എണ്ണം വര്‍ധിച്ചു

റിയാദ്: സൗദിയില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ എണ്ണം 170 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് ചെറുകിട സ്ഥാപനങ്ങളില്‍ പി ഒ എസ് മെഷീന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. 2016ല്‍ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ 2.67 ലക്ഷം പേയിന്റ് ഓഫ് സെയില്‍ മെഷീനുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടതോടെ പി ഒ എസ് മെഷീനുകളുടെ എണ്ണം 7.21 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം ഗ്രോസറി ഷോിപ്പുകള്‍, കോഫി ഷോപുകള്‍,

Scroll to Top