സൗദിയില്‍ കൊവിഡ് കുറയുന്നു
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ 200ല്‍ താഴെ മാത്രം. 24 മണിക്കൂറിനിടെ 174 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 202 പേര്‍ രോഗ മുക്തി നേടുകയംു ചെയ്തു. രാജ്യത്ത് ചികിത്സയിലുളള 2788 പേരില്‍ 803 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. അതേസമയം, വന്‍കിട കമ്പനികളില്‍ ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജീവനക്കാര്‍ ഹാജരാകുന്നത്. ഓഫീസിലെ തിരക്ക് കുറക്കുന്നതിനാണ് നടപടി. […]













