Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി
Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് കുറയുന്നു; 3.9 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നൂറിലേക്ക്. 24 മണിക്കൂറിനിടെ 102 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് ബാധിച്ചത്. 74 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ചികിത്സയിലുളള 2311 പേരില്‍ 542 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 3 കോടി 90 ലക്ഷം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വൈറസ് ബാധിച്ചവരില്‍ 98 ശതമാനവും സുഖം പ്രാപിച്ചു. അത്യാസന്ന നിലയിലുളളവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. രണ്ടാഴച മുമ്പ് വരെ പ്രതിദിനം ആയിരത്തില്‍ […]

Damam, gulf, Jeddah, Riyad

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും; സ്വാഗതം ചെയ്ത് സൗദി

റിയാദ്: സെപ്തംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പ്രസിദ്ധീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തു. ആക്രമികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന്‌തെളിയിക്കാന്‍ രേഖകള്‍ സഹായിക്കുമെന്ന് സൗദി അറേബ്യപറഞ്ഞു. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അന്വേഷിച്ച എഫ്.ബി.ഐ കണ്ടെത്തിയ രേഖകള്‍ പുറത്തു വിട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രേഖകള്‍ പുറത്തുവിടുന്നത്.

Damam, gulf, Jeddah, Riyad

ഹൂതി ഡ്രോണുകള്‍ തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദിയെ ആക്രമിക്കാന്‍ തയ്യാറാക്കിയ നിരവധി ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഖമീസ് മുശൈതിനെ ലക്ഷ്യമാക്കി ഹൂതികള്‍ തയ്യാറാക്കിയ ഡ്രോണുകളാണ് യമനിലെ തായിസ് നഗരത്തില്‍ തകര്‍ത്തതെന്ന് സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെ ദിവസവും സൗദി ജന വാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണ യമനിലെ തായിസ് നഗരത്തില്‍ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യ സേന ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച അബഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു.

Damam, gulf, Jeddah, Riyad

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്ന് രണ്ടു മാസം പിന്നിട്ടാല്‍ 100 റിയാല്‍ പിഴ അടക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സൗകര്യമുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീരുന്നതിന് ആറുമാസം ബാക്കിയുളള കാലയളവ് മുതല്‍ പുതുക്കാന്‍ അനുമതിയുണ്ട്. കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടാല്‍ പിഴ അടക്കണം. ഒരോ വര്‍ഷത്തിനും നൂറു റിയാല്‍ വീതമാണ് പിഴ ഈടാക്കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് പുതുക്കുന്നതിന് 300 റിയാലാണ് ഫീസ് ഈടാക്കുന്നത്.

Damam, gulf, Jeddah, Riyad

രണ്ടാം ഡോസ് വാക്‌സിന്‍ വേഗം പൂര്‍ത്തിയാക്കണം: ആരോഗ്യ മന്ത്രാലയം

റിയാദ്: രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദത്തെ നേരിടുന്നതിന് രണ്ടാം ഡോസ് അനിവാര്യമാണ്. വൈറസ് ബാധ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ രണ്ട് ഡോസ് നിര്‍ബന്ധമായി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അതിനിടെ, സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. 24 മണിക്കൂറിനിടെ 119 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 188 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Damam, gulf, Jeddah, Riyad

യാത്രാവിലക്ക് പിന്‍വലിച്ചു; യുഎഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാം

റിയാദ്: പ്രവേശന വിലക്കുണ്ടായിരുന്ന യു എ ഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സൗത്ത് ആഫ്രിക്ക, അര്‍ജന്റീന എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും നീക്കി. അതേസമയം, ഇന്ത്യയില്‍ നിന്നുളള പ്രവേശന വിലക്ക് തുടരും. സെപ്തംബന 8 മുതല്‍ പ്രവേശനം അനുവദിക്കും. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രവേശനം അനുവദിച്ചതോടെ വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ ആളുകള്‍ക്ക്

Damam, gulf, Jeddah, Riyad

കെഎംസിസി സുരക്ഷാ പദ്ധതി; 30 കോടി വിതരണം ചെയ്തു

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി പ്രകാരം മൂന്ന് കോടി രൂപയുടെ ആദ്യ ഘട്ട സഹായ വിതരണം സെപ്തംബര്‍ 8ന് മലപ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട് വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ 357 പേരാണ് വിടപറഞ്ഞത്. 1,139 പേര്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു. ആകെ മുപ്പത് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തതായും കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ്

Damam, gulf, Jeddah, Riyad

ബംഗാളി കുരുന്നിന് മുലയൂട്ടി സൗദി വീട്ടമ്മ

റിയാദ്: ബംഗ്‌ളാദേശ് പൗരന്റെ കുഞ്ഞിനെ മുലയൂട്ടി പോറ്റമ്മയായിരിക്കുകയാണ് സൗദി അറേബ്യയിലെ അല്‍ ജൗഫിലുളള സൗദി വീട്ടമ്മ. സൗദി പൗരന്‍ ആയിദ് അല്‍ ശമ്മരിയുടെ ഭാര്യ ഉമ്മു സൈഫാണ് കുഞ്ഞിനെ പാലൂട്ടി താരാട്ടി സ്വന്തം കുഞ്ഞിനോടൊപ്പം വളര്‍ത്തുന്നത്.ഇവരുടെ വീട്ടില്‍ ഹൗസ് ഡ്രൈവറാണ് ബംഗ്‌ളാദേശ് പൗരനായ ഹസന്‍ ആബ്ദീന്‍. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ തൊഴിലുടമ ബംഗ്‌ളാദേശിലുളള ഭാര്യയെ കൊണ്ടുവരാന്‍ സൗകര്യം ഒരുക്കി. അവര്‍ക്ക് പ്രത്യേകം താമസ സൗകര്യം ഒരുക്കുകയും ചെയ്തു. ഇതിനിടെ

Damam, gulf, Jeddah, Riyad

ഗ്രീന്‍ ക്ലബ് റക്രിയേഷന്‍ ഹൗസില്‍ പുതുതായി അഞ്ച് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍

റിയാദ: കെഎംസിസി പ്രവര്‍ത്തകരുടെ സഹകരണത്തോടെ എക്‌സിറ്റ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ് റക്രിയേഷന്‍ ഹൗസില്‍ പുതുതായി അഞ്ച് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ കൂടി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് നിര്‍വ്വഹിച്ചു. ആറ് കോര്‍ട്ടുകളോടെ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രീന്‍ ക്ലബ്ബില്‍ ഇപ്പോള്‍ പതിനൊന്ന് കോര്‍ട്ടുകള്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് കളിക്കാനായി തുറന്നു കൊടുത്തിട്ടുണ്ട്. സി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകരാണ് പുതിയ സംരംഭത്തിന്റെ അണിയറ ശില്പികള്‍. ജീവകാരുണ്യ രംഗത്ത് പ്രവാസ ലോകത്ത്

Damam, gulf, Jeddah, Riyad

മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവര്‍ണ അധ്യായം

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് മലബാര്‍ സമരമെന്ന് സൗദി കെഎംസിസി ദേശീയ സമിതിയംഗം എസ് വി അര്‍ഷുല്‍ അഹമ്മദ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘തമസ്‌കരണത്തിനെതിരെ പ്രതിരോധവും പുസ്തക പ്രകാശനവും’ പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ എത്ര തന്നെ തമസ്‌കരിച്ചാലും തിരുത്തലുകള്‍ക്ക് വിധേയമാക്കിയാലും ചരിത്രത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നവരാണ് മലബാര്‍ സമര പോരാളികള്‍. മലബാറില്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ചേര്‍ന്ന് നിന്നാണ് വൈദേശിക ശക്തികള്‍ക്കെതിരെ യുദ്ധം നടത്തിയത്. വാരിയന്‍

Damam, gulf, Jeddah, Riyad

സൗദി കസ്റ്റംസ് മദ്യശേഖരം പിടികൂടി

റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് പിടിച്ചെടുത്തു. യുഎഇ-സൗദി അതിര്‍ത്തിയിലെ ബത്ഹ ചെക് പൊയ്ന്റില്‍ രണ്ട് വാഹനങ്ങളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 42,180 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഓറഞ്ച് ജ്യൂസ്, മിനറല്‍ വാട്ടര്‍ എന്നിവ കയറ്റിയ വാഹനത്തിലാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. മോട്ടോര്‍ ഫില്‍ട്ടര്‍ ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ നിന്ന് ജിദ്ദ പോര്‍ട്ടില്‍ 24,132 കുപ്പി മദ്യവും പിടികൂടി. രഹസ്യ അറകള്‍ നിരീക്ഷിച്ച് മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുളളവ കണ്ടെത്താന്‍

Damam, gulf, Jeddah, Riyad

ബഹ്‌റൈന്‍ വഴി സൗദി; ഓഫറുമായി ട്രാവല്‍ ഏജന്‍സികള്‍

റിയാദ്: ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് യാത്രക്ക് അവസരം. നിരവധി ട്രാവല്‍ ഏജന്‍സികളാണ് സൗദിയിലേക്ക് ക്വാറന്റൈന്‍ പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് യാത്രക്ക് അവസരം. മാലി. ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയിലെത്തുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ ബഹ്‌റൈന്‍ വഴി സൗദിയിലെത്താന്‍ കഴിയുമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു. മനാമയിലെത്തുന്നവരെ ക്വാറന്റൈന്‍ കാലാവധിയായ 14 ദിവസം പൂര്‍ത്തിയാക്കിയതിനെ് ശേഷം റോഡ് മാര്‍ഗം ദമ്മാമിലെത്തിക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

സഹീറിന് നവോദയ യാത്രയയപ്പ്

റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയുമായ സഹീറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവോദയ വാര്‍ഷികാഘോഷവും ഓണാഘോഷവും നടന്ന വേദിയിലാണ് യാത്രയയപ്പ് നല്‍കിയത്. പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പൊന്നാടയണിയിച്ചു. നവോദയ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. 1990ല്‍ എ സി ടെക്‌നിഷ്യനായി ജോലിയില്‍ പ്രവേശിച്ച സഹീര്‍ കിച്ചന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായാണ് വിരമിക്കുന്നത്.

Damam, gulf, Jeddah, Riyad

സാത്വിക് ചരണിനെ രക്ഷിതാക്കളുടെ കൂട്ടായ് ആദരിച്ചു

ദമ്മാം: ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേ നേടിയ ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്‌കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക്ക് ആദരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്മാരക ‘കലാം ഫൗണ്ടേഷന്‍ പുരസ്‌കാരം’ ലഭിച്ച സാത്വികിന്റെ വീട്ടിലെത്തി ഡിസ്പാക്ക് നേതാക്കള്‍ അഭിനന്ദനം അറിയിച്ചു. ഷഫീക് സി.കെ പ്രശംസാ പത്രവും താജു അയ്യാരില്‍ ഉപഹാരവും സമ്മാനിച്ചു. ട്രഷറര്‍ ഷമീം കാട്ടാക്കട, വൈസ്. പ്രസിഡന്റ് മുജീബ്

Scroll to Top