സൗദി വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; നേരിട്ടുളള വിമാന സര്‍വീസ് ചര്‍ച്ച ചെയ്തു
റിയാദ്: ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന് ന്യൂ ദല്‍ഹിയില്‍ ഊഷ്മള വരവേല്പ്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ സൗദിയിലേക്ക് നേരിട്ടുളള വിമാന സര്‍വീസ് മുഖ്യ ചര്‍ച്ചാ വിഷയമായി. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനുളള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളായിരുന്നു ചര്‍ച്ചയിലെ […]














