വിമാന സര്‍വീസ്: പ്രവാസികളില്‍ ആശങ്ക
റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രവാസികളില്‍ ആശങ്ക പടര്‍ത്തുന്നു. വിമാന സര്‍വീസിന് ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് ഇന്ത്യയില്‍ നിന്നുളള വിമാന യാത്രാ വിലക്ക് തുടരുമെന്ന വാര്‍ത്ത പ്രവാസികളില്‍ ആശങ്ക പടര്‍ത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കുമെന്ന് ഇന്ത്യന്‍ അംബസാഡര്‍ ഡോ. ഔാസാഫ് സഈദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വിവിധ മന്ത്രാലയങ്ങള്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി […]













