പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കും; അധിക തുക സര്‍ക്കാര്‍ വഹിക്കും
റിയാദ്: സൗദിയില്‍ പെട്രോള്‍ വില നിയന്ത്രിക്കാന്‍ അധിക വില സര്‍ക്കാര്‍ വഹിക്കുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. പ്രാദേശിക വിപണിയില്‍ ഉണ്ടാകുന്ന എണ്ണ വില വര്‍ധനവ് വിലക്കയറ്റത്തിനു ഇടവരുത്തും. ഇത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് അധിക വില സര്‍ക്കാര്‍ വഹിക്കുന്നത്. സൗദി അരാംകോയാണ് പ്രാദേശിക വിപണിയിലെ പെട്രോള്‍ വില നിശ്ചിയിക്കുന്നത്. എല്ലാ മാസവും 10ന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്. ഓരോ മാസവും […]












