സ്‌ക്രൂ ഡ്രൈവര്‍ കയ്യിലെടുക്കുന്നവര്‍ ‘മുഹന്തി’സാവില്ല
ഗള്‍ഫ് നാടുകളില്‍ സ്‌ക്രൂഡ്രൈവര്‍ കയ്യിലെടുക്കുന്നവരെയെല്ലാം ‘മുഹന്തിസ്’ എന്ന് വിളിച്ചിരുന്ന കാലമുണ്ടായിരുന്നു. അതായത് എഞ്ചിനീയര്‍ എന്ന്. ആ കാലമൊക്കെ കടന്നുപോയി. വ്യാജന്‍മാരായ എഞ്ചിനീയര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴില്‍ വിപണിയില്‍ സ്ഥാനമില്ല. അത്തരക്കാരെ കണ്ടെത്താനും ഒഴിവാക്കാനും സൗദി അറേബ്യ നടപടി തുടങ്ങി. സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ യോഗ്യതാ പരീക്ഷ പാസാകണം എന്ന പുതിയ ചട്ടം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട് ചെയ്യുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. വിദേശകാര്യ […]












