പരിശീലനത്തിനിടെ അപകടം; സൗദി പാരഗ്ലൈഡര്‍ മരിച്ചു
തായിഫ്: കായിക പരിശീലനത്തിനിടെ സൗദിയിലെ പാരച്യൂട് വിദഗ്ദന്‍ അപകടത്തില്‍ മരിച്ചു. പാരാഗ്ലൈഡറും പരിശീലകനുമായ അമിന്‍ മുത്തൈര്‍ അല്‍സുഫ്‌യാനിയാണ് മരിച്ചത്. അല്‍ ഹദ പര്‍വതത്തിന്റെ മുകളില്‍ നിന്ന് പറന്നിറങ്ങാനുളള ശ്രമത്തിനിടെ മോശം കാലാവസ്തയെ തുടന്ന് പാരച്യൂട് നിലംപതിച്ചാണ് അപകടം. ശക്തമായ കാറ്റില്‍ പാരച്യൂട്ടിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സുരക്ഷിത മേഖലയില്‍ നിന്ന് വിദൂര പ്രദേശത്താണ് പാരച്യൂട് നിലംപതിച്ചത്. പാരച്യൂട് അപ്രത്യക്ഷമായതോടെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികളും സുരക്ഷാ സേനയും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക് […]











