മസ്ജിദുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം
റിയാദ്: രണ്ടു മാസത്തിന് ശേഷം സൗദിയില്‍ ആരാധനക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. രണ്ടു ദിവസത്തിനിടെ 643 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും ഇസ്‌ലാമിക കാര്യ മന്ത്രാലയവും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനുളള കേന്ദ്രീകൃത കോള്‍ സെന്ററില്‍ 1,026 സന്ദേശങ്ങളാണ് രണ്ട് ദിവസത്തിനകം ലഭിച്ചത്. ഇത് പരിശോധിച്ചതില്‍ നിന്ന് 643 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. മസ്ജിദുകളില്‍ തിരക്ക് അനുഭവപ്പെടുക, സാമൂഹിക അകലം […]












