മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഇരുട്ടടി: പ്രവാസി കൂട്ടായ്മകള്‍
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് യാത്രക്ക് മുമ്പ് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി. ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന് കെ എം സി […]










