ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ്
റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര, ശിഹാബ് കൊട്ടുകാട്, അലി ആലുവ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ, മുജീബ് കായംകുളം, സിബിന്‍ ഇഖ്ബാല്‍, സിദ്ദിഖ് തൂവൂര്‍, […]














