Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്
Damam, gulf, Jeddah, Riyad

‘സിജി’ റിയാദ് ‘ഡ്രീം ജോബ്’ ശില്പശാല നവം. 3ന്

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ശില്പശാല സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്കും കരിയറില്‍ മികച്ച തസ്തിക ആഗ്രഹിക്കുന്നവര്‍ക്കും ‘ഡ്രീം ജോബ്’ എന്ന പേരില്‍ ഒരുക്കുന്ന ശില്പശാല സഹായിക്കും. സിജി കുവൈത് ചെയര്‍മാനും സീനിയര്‍ റിസോഴ്‌സ് പഴ്‌സനുമായ അഫ്‌സല്‍ അലി കെ നേതൃത്വം നല്‍കും. 2023 നവംബര്‍ 3 വെള്ളി ഉച്ചയ്ക്ക് 1.00 മുതല്‍ 5.00 വരെ റിയാദ് മലസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സൗദി […]

Damam, gulf, Jeddah, Riyad

‘സിജി’ വുമണ്‍ കളക്ടീവ് സ്തനാര്‍ബുധ ബോധവത്ക്കരണം

ദുബായ്: സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. സിജി സിജി എംപവേര്‍ഡ് വുമന്‍ന്റെ നേതൃത്വത്തില്‍ ഹോപ് ചൈല്‍ഡ് ന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒക്‌ടോബര്‍ 31ന് ആണ് പരിപാടി. സൗദി സമയം വൈകീട്ട് 6.00നും യുഎഇ സമയം വൈകീട്ട് 7.00നും പരിപാടി ആരംഭിക്കും. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹസീന ഫുആദ്, ഹോപ് ചെയര്‍മാന്‍ ഹാരിസ് കട്ടകത്ത് എന്നിവര്‍ പ്രസംഗിക്കും. സൂം

Damam, gulf, Jeddah, Riyad

ആന്റണി വിക്ടര്‍ ‘ഇവ’ ആക്ടിങ് പ്രസിഡന്റ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ആക്ടിങ് പ്രസിഡന്റായി ആന്റണി വിക്ടറിനെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു. യോഗത്തില്‍ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു. നിസാര്‍ കോലത്ത്, സുരേഷ് ആലപ്പുഴ, ബദര്‍ കാസിം, സിജു പീറ്റര്‍, നിസാര്‍ മുസ്തഫ, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, നാസര്‍ കുരിയന്‍, അബ്ദുല്‍ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.  

Damam, gulf, Jeddah, Riyad

നീതിബോധമുള്ളവര്‍ ഫലസ്തീന്‍ ജനതക്കൊപ്പം: സുഫ്‌യാന്‍ അബ്ദുസ്സലാം

റിയാദ്: മാനവിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെ ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രയേല്‍ അധിനിവേശം തുടരുകയാണ്. അതുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കാനെ നീതിബോധമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ കൊടും ക്രൂരതകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന ക്രൂരത അതി ഭീകരമാണ്. അതിന്റെ നേര്‍കാഴ്ചകളാണ് ഗസ്സയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്

Damam, gulf, Jeddah, Riyad

‘കുദു കേളി’ ഫുട്‌ബോള്‍ മത്സരം; ആദ്യ ജയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഹളര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് 2-1 ന് യൂത്ത് ഇന്ത്യ എഫ്‌സിയെ മുട്ടുകുത്തിച്ചു. കുട്ടികളും ടീമുകളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ച്പാസ്‌റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗ്ഗീസ്

business, Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ ‘ത്രീ ഡെയ്‌സ് ബിഗ് സെയിത്സ്’ പ്രൊമോഷന്‍

റിയാദ്: അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ത്രീ ഡെയ്‌സ് ബിഗ് സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 29, 30, 31 തീയതികളില്‍ എക്‌സിറ്റ് 21, ബത്ഹ റോഡില്‍ ഹരാജിന് എതിര്‍വശത്തും ബത്ഹയിലുമാണ് ആകര്‍ഷകമായ പ്രൊമോഷന്‍. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് പ്രൊമോഷന്റെ പ്രത്യേകത. ബ്രാന്റണ്ട് ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. നെസ്‌കഫെ ത്രീ ഇന്‍ വണ്‍ കോഫിക്ക് 50 ശതമാനം വിലക്കിഴിവുണ്ട്. 83.95 വിലയുളള ആംഗര്‍ മില്‍ക്ക് പൗഡര്‍ 56.95ന്

Damam, gulf, Jeddah, Riyad

കനത്ത മഴ; പടിഞ്ഞാറന്‍ സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്‌ടോബര്‍ 29ന്‌ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഇവിടങ്ങളില്‍ ‘മദ്‌റസത്തി’ ആപ്പ് വഴി ക്ലാസ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്ക, ജിദ്ദ എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ

Damam, gulf, Jeddah, Riyad

സിബിഎസ്ഇ സൗദി ക്ലസ്റ്റര്‍ മീറ്റ്; നേട്ടം കൊയ്ത് യാര സ്‌കൂള്‍

ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അത്‌ലറ്റിക്‌സിലും എക്‌സിബിഷനിലുമാണ് നേട്ടം. സയന്‍സ് എക്‌സിബിഷന്‍ സീനിയര്‍ വിഭാഗത്തില്‍ സസ്റ്റയിനബിള്‍ വേസ്റ്റ് ഡിസ്‌പോസല്‍ പ്രോജക്റ്റ് അവതരിപ്പിച്ച നിസ ടി കെയും സിദ്ര തഹ്‌സീനും രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആന്റി സ്ലീപ് ഐ ബ്ലിങ്കര്‍ സെന്‍സര്‍ അവതരിപ്പിച്ച ലക്ഷ്മി കെ എസും നദാഷ സാജിദും മൂന്നാം സ്ഥാനവും നേടി.

Damam, gulf, Jeddah, Riyad

ആലപ്പുഴ ഒഐസിസിയെ ശരത് നയിക്കും; സുഗതന്‍ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക്

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാകമ്മിറ്റി നിലവില്‍ വന്നു. മലാസ് അല്‍മാസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികാരിളായ സിദ്ധിഖ് കല്ലൂപ്പറമ്പന്‍, അബ്ദുല്ല വല്ലാഞ്ചിറ, മജീദ് ചിങ്ങോലി എന്നിവരുടെ നിരീക്ഷണത്തില്‍ ഐക്യകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, ജലീല്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അഭിനന്ദിച്ചു പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്), ഷബീര്‍ വരിക്കപ്പള്ളി (ജന. സെക്രട്ടറി-സംഘടനാ ചുമതല), ബിജു

Damam, gulf, Jeddah, Riyad

കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ പ്രകാശനം ചെയ്തു

റിയാദ്: വിടപറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ എന്ന കൃതി റിയാദില്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഓര്‍മ്മകളില്‍ഇഖ്ബാല്‍’ എന്ന പേരില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രകാശനം. പ്രവാസത്തിന്റെ സ്പന്ദനങ്ങള്‍ പുറം ലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു കെയു ഇഖ്ബാല്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്ത മീഡിയാ ഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, മേഖലകളില്‍ പ്രവാസത്തിന്റെ ശബ്ദായിരുന്നു ഇഖ്ബാലിന്റെ മാധ്യമ പ്രവര്‍ത്തനമെന്നും അദ്ദേഹം അനുസ്മരിച്ചു. നസ്‌റുദ്ദീന്‍ വി

Damam, gulf, Jeddah, Riyad

അടിതെറ്റാതിരിക്കാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യം

റിയാദ്: സാമ്പത്തിക അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് ഷംസീര്‍. ക്രെഡിറ്റ് കാര്‍ഡുകളുടെ അമിത ഉപയോഗം പ്രവാസികളെ കടക്കെണിയിലേക്ക് നയിക്കും. ആസൂത്രണം ഇല്ലാതെ ചെലവഴിക്കുന്നതും കടം വാങ്ങുന്നതുമാണ് പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് പഴ്‌സണല്‍ ഫിനാന്‍സ് ഡിസിപ്ലിന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത ധനകാര്യം, സാമ്പത്തിക അച്ചടക്കം, ആസൂത്രണം, പരിജ്ഞാനം, സമ്പാദ്യ ശീലം, നിക്ഷേപം, റിട്ടയര്‍മെന്റ് ആസൂത്രണം എന്നീ

Damam, gulf, Jeddah, Riyad

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം: ചില്ല

റിയാദ്: ഇസ്രയേല്‍ അധിനിവേശവും പശ്ചിമേഷ്യന്‍ കൂട്ടക്കുരുതിയും ചര്‍ച്ച ചെയ്തു ‘ചില്ല’ ഒക്‌ടോബര്‍ മാസത്തെ വായന റിയാദ് ലുഹ ആഡിറ്റോറിയത്തില്‍ നടന്നു. ജുനൈദ് അബൂബക്കര്‍ എഴുതിയ പോനോന്‍ ഗോംബെ എന്ന നോവലിന്റെ വായനുഭവം പങ്കുവച്ചു സീബ കൂവോട് വായനയ്ക്ക് തുടക്കം കുറിച്ചു. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍, പ്രണയവും വിരഹവും ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയും പങ്കുവയ്ക്കുന്നു. ഭീകരവിരുദ്ധ പോരാട്ടമെന്ന പേരില്‍ ഇസ്ലാമോഫോബിയയുടെ ഇരകളായി മാറുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങളുടെ ജീവിതം നോവലില്‍ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം ഭൂമികയില്‍ വിലാസം

Damam, gulf, Jeddah, Riyad

ഓണം ആഘോഷിച്ച് കൊട്ടാരക്കര അസോസിയേഷന്‍

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ റിയാദ് ഓണം ആഘോഷിച്ചു. ചിങ്ങ മാസം കഴിഞ്ഞെങ്കിലും പ്രവാസത്തിനിടയിലെ തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടലിന്റെ സന്തോഷം പങ്കുവെക്കലാണ് പ്രവാസികളുടെ ഓണമെന്ന് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര പറഞ്ഞു. എക്‌സിറ്റ്-18ലെ സലാഹിയ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിച്ച ആഘോഷത്തില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തുളളവരും പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കലാ, വിനോദ മത്സരങ്ങളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

ഇഖ്ബാല്‍ ഓര്‍മ്മകളില്‍ ‘കണ്ണും കാതും’ പ്രകാശനം ഇന്ന്

റിയാദ്: പ്രവാസത്തിന്റെ കണ്ണീരും കിനാവും അടയാളപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഒക്‌ടോബര്‍ 25ന് പ്രകാശനം ചെയ്യും. ‘ഓര്‍മ്മകളില്‍ ഇഖ്ബാല്‍’ എന്ന പേരില്‍ നടക്കുന്ന പരിപാടി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8.30ന് നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ മുഖ്യാതിഥിയായിരിക്കും. മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘കണ്ണും കാതും’ എന്ന കോളം നൂറിലധികം അധ്യായങ്ങള്‍ പിന്നിട്ടിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയ കൃതിയാണ് പ്രകാശനം

Scroll to Top