കാല്‍പ്പന്ത് മാമാങ്കത്തിന് കേളികൊട്ട്; ഒക്‌ടോ 27ന് പന്തുരുളും
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ‘കുദു കേളി’ പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 27ന് ആരംഭിക്കും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന മത്സരം വെളളിയാഴ്ചകളില്‍ വൈകിട്ട് 5.30നും 7.30നും രണ്ടു കളികള്‍ വീതം നടക്കും. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം. സൗദി കായിക മന്ത്രാലയത്തിന്റെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗിന്റെ അനുമതിയോടെയാണു ടൂര്‍ണ്ണമെന്റ്. സൗദി റഫറി പാനലിലെ അലി അല്‍ ഖഹ്താനിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം മത്സരം നിയന്ത്രിക്കും. ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇലവന്‍സ് കളികള്‍ […]














