Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

ഒഐസിസി കുടുംബ സംഗമവും അംഗത്വ വിതരണവും

അഫ്‌സല്‍ കായംകുളം ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. വിവിധ മേഖലകളില്‍ മികച്ച സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുകയും ചെയ്തു. ഹായില്‍ ഉഖ്തയിലെ ഹയാത്ത് റിസോട്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്‍ന്റ് ഖൈദര്‍ അലി ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നിര്‍വഹിച്ചു. ചാന്‍സാ അബ്ദുല്‍ […]

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ പായസ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

ജുബൈല്‍: സിറ്റി ഫഌര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജുബൈല്‍ ശാഖ ഒരുക്കിയ പായസ മേള രുചിക്കൂട്ടുകളുടെ മത്സര വേദിയായി. മലയാളികളുടെ പരമ്പരാഗത പാചക രീതിയില്‍ തയ്യാറാക്കിയ പായസങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രുചിയും ഗുണവും സുഗന്ധവും ഒത്തിണങ്ങിയ പായസ മത്സരത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. ആയിഷ ഷഹീന്‍ (ഒന്നാം സ്ഥാനം), സിബിന പ്രജീഷ് (രണ്ടാം സ്ഥാനം), സരിത ജോസ് (മൂന്നാം സ്ഥാനം എന്നിവരാണ് ജേതാക്കളായത്. സ്വര്‍ണ നാണയം, എല്‍ഇഡി ടിവി ഉള്‍പ്പെടെ ആകര്‍ഷകമായ ഉപഹാരങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. ഇതിനു പുറമെ മത്സരത്തില്‍

Damam, gulf, Jeddah, Riyad

ഓണം ആഘോഷിച്ച് മലയാളികൂട്ടം

റിയാദ്: മലയാളികൂട്ടം സഡാഫ്‌കോ റിയാദ് നാലാം വാര്‍ഷികവും ഓണാഘോഷവും വിപുലമായ പരിയപാടികളോടെ അരങ്ങേറി. സുലൈ ലുലു വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഓണസദ്യയും വിവിധ കലാപരിപാടികളും നടന്നു. പൊതുയോസം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നയിം (പ്രസിഡന്റ്), ഷഫീഖ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പത് അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. യോഗത്തില്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഉണവ് കുടുംബ കൂട്ടായിമ കാരണവര്‍ നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കേക്ക് മുറിച്ചു ഓണാഘോഷ പരിപാടികഭക്ക് തുടക്കം കുറിച്ചു.

Damam, gulf, Jeddah, Riyad

ജിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഷാജി മഠത്തില്‍ (പ്രസിഡന്റ്), അഷ്‌റഫ് ചേരാമ്പ്ര, ഡാനി ഞാറക്കല്‍ (വൈസ്. പ്രസിഡന്റുമാര്‍), പിഎസ് കോയ (കോഡിനേറ്റര്‍), ഷെഫീന (ജന. സെക്രട്ടറി), ഷാഹിദ ഷാനവാസ്, സുബൈര്‍ കുമ്മിള്‍ (ജോ. സെക്രട്ടറിമാര്‍), ഷാജഹാന്‍ കാഞ്ഞിരപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ടോം ചാമക്കാല, കുഞ്ഞുമുഹമ്മദ്. സുധീര്‍

Damam, gulf, Jeddah, Riyad

ഈജിപ്തില്‍ എംബിബിഎസ് പഠനം; സൗദിയില്‍ പ്രചാരണ പരിപാടി

റിയാദ്: ഈജിപ്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് സൗദിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്‌പോട് അഡ്മിഷനും അവസരം ഉണ്ട്. ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസിന്റെ സഹകരണത്തോടെ ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഈജിപ്ത് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം മേധാവി ഡോ. ശരീഫ് യൂസഫ് അഹമ്മദ് സ്വാലിഹ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായിരിക്കും. മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ‘എം.ബി.ബി.സ് ഇന്‍ ഈജിപ്ത്’ എന്ന പേരില്‍ ജിദ്ദയില്‍ സെപ്‌റ്റെംബര്‍

Damam, gulf, Jeddah, Riyad

എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന ചികിത്സാ സഹായം കൈമാറി. റിയാദ് ഷിഫാ സനഇയ്യയില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചാലുമൂട് സ്വദേശി രാജന്‍ നിളളക്കുളള സഹായമാണ് കൈമാറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സമാജം പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല, സൂരജ് ചാത്തന്നൂര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.

Damam, gulf, Jeddah, Riyad

ഭാരത് ജോഡോ വാര്‍ഷികം ആഘോഷിച്ച് മുസാഹ്മിയ കോണ്‍ഗ്രസ്സ്

റിയാദ്: വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന ഉജ്വലമായ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഭാരത് യാത്രികര്‍ 135 ദിവസം 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളില്‍ പര്യടനം നടത്തി. 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാല്‍നട യാത്ര കടന്നുപോയി. ഇങ്ങനെ 4080 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും ചേര്‍ത്ത് പിടിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. യാത്രയില്‍ പങ്കാളിയായ ചാണ്ടി ഉമ്മന്‍ പുതുപ്പളളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയത് ജനാധിപത്യത്തിനും മതേതര

Damam, gulf, Jeddah, Riyad

ഫ്യൂഡലിസത്തിന്റെ വിത്തുകള്‍ നിലനില്‍ക്കുന്നു: പ്രൊഫ. എംഎം നാരായണന്‍

റിയാദ്: ഫ്യൂഡലിസത്തിന്റെ വിത്തുകള്‍ ഇന്നും സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ: എം.എം.നാരായണന്‍. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ചിന്തയും നേടിയെടുത്ത അനുഭവജ്ഞാനവും ഓരോരുത്തരും പ്രായോഗികവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരികവേദിയുടെ സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ‘ഇ.എം.എസ്സിന്റെ ലോകം’ സെമിനാല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ടി എം ബഷീര്‍ മോഡറേറ്ററായിരുന്നു. സാംസ്‌കാരിക മദ്രാസ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച കരിനിയമം പിന്‍വലിച്ചും വര്‍ത്തമാന കാലത്തു വന്നുകൊണ്ടിരിക്കുന്ന കിരാത നിയമങ്ങള്‍ സംബംന്ധിച്ച് ബോധവന്മാരായിരിക്കണമെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

കലര്‍പ്പില്ലാത്ത സ്‌നേഹം ആര്‍ജ്ജിക്കാന്‍ കഴിയണം: ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി

റിയാദ്: സ്വാര്‍ത്ഥതയും സ്വജന പക്ഷപാതവും സര്‍വത്ര വ്യാപിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തു കലര്‍പ്പില്ലാത്ത സ്‌നേഹം ആര്‍ജ്ജിക്കണമെന്ന് റിയാദ് സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡണ്ട് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി. സുലൈ അല്‍ ഖുലൂദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന ഐ സി എഫ് ഓള്‍ഡ് സനായ സെക്ടര്‍ ‘തിളക്കം 23’ പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമിതി പഠനം, ആത്മീയം, ചര്‍ച്ച നേരം, വിനോദം, പാരസ്പര്യം തുടങ്ങി വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ മജീദ് താനാളൂര്‍,

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പര്‍ ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ രണ്ടാം വാരം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ഒരോ ആഴ്ചയും 10 പേര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്കും. നറുക്കെടുപ്പില്‍ വിജയികളായ ഫവാസ് അഹമദ് ഖാസിം അല്‍ ഗശാരി (യമന്‍), മുഹമ്മദ് നൗഫല്‍, പ്രസാദ് ബാബു, അഷ്‌റഫ്, സിബി വര്‍ഗീസ്, ഷാലിം (ഇന്ത്യ), അഹ്‌സാന്‍ അലി, ഉമര്‍ ഹയാത്, ഹമീദ് അസ്‌ലം (പാക്കിസ്ഥാന്‍), അബ്ദുല്‍ ഹാദി മുഹമ്മദ് ഫഹ്‌ല (സിറിയ), മുഹമദ് ഗുലാം

Damam, gulf, Jeddah, Riyad

മലയാളി യുവാവിന് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ്

ദമാം: മലയാളി യുവാവിന് സൗദി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെഎഫ്‌യുപിഎം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫസിലിന് ആണ് ഡോക്ടറേറ്റ് ലഭിച്ചത്. സിവില്‍ എഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ആദ്യമായാണ് ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാര്‍

Damam, gulf, Jeddah, Riyad

മാനവികതയാണ് ഓണം: എകെഎം അഷ്‌റഫ് എംഎല്‍എ

റിയാദ്: മതേതരത്വത്തിന്റെയും മാനവികതയുടെയും കഥപറയുന്ന മലയാളക്കരക്ക് ഓണാഘോഷം നല്‍കുന്ന സന്ദേശം സ്‌നേഹമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. കരുതലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും മാതൃകയാണ് ഓണം. ഇത് പുതുതലമുറക്കു പകര്‍ന്നുകൊടുക്കാന്‍ ഓണാഘോഷത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഷിബു ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍ക്കുളള ഉപഹാരവും ഓണക്കോടിയും നജിം കൊച്ചുകലുങ്ക് സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ അജീഷ് കായംകുളത്തിന് സുലൈമാന്‍ ഊരകവും ഉപഹാരം കൈമാറി. അഫ്താബ്

Damam, gulf, Jeddah, Riyad

സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: റിയാദ് ഒഐസിസി

റിയാദ്: പുതുപള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മാന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരായ വിധിയെഴുതാനാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടി. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ സി പി എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്നും റിയാദ് ഒഐസിസി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച വിജയാഘോഷം ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് രാഷ്ട്രീയം

Damam, gulf, Jeddah, Riyad

റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശന്റെ (62) മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. 24 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: നടേശന്‍. മാതാവ്: സരോജിനി. ഭാര്യ അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടകള്‍ കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി

Scroll to Top