ഈജിപ്ഷ്യന്‍ കുടുംബം മാപ്പു നല്‍കി; വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന് മോചനം
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്തു വര്‍ഷം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ഈജിപ്ഷ്യന്‍ പൗരന്‍ ഈദ് ഇബ്രാഹിം കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ് ആണ് മോചന ദ്രവ്യം നല്‍കി വധശിക്ഷയില്‍ ഇളവ് നേടി ഇന്ത്യയിലേക്ക് മടങ്ങിയത്. വിചാരണ കോടതിയും അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രമിച്ച ഈജിപ്ഷ്യന്‍ പൗരന്റെ കുടുംബവുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് 10 ലക്ഷം റിയാല്‍ ദിയാ ധനം […]














