ചെങ്ങളം സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: സന്ദര്‍ശന വിസയില്‍ മക്കളെ കാണാന്‍ റിയാദിലെത്തിയ കോട്ടയം ചെങ്ങളം സ്വദേശി മരിച്ചു. കളത്തിപറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ (70) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. അല്‍ റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം റിയാദില്‍ ഖബറടക്കി. ഭാര്യ: അതിരമ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗം സുരയ്യാ. മക്കള്‍: ജഹാസ് ജബ്ബാര്‍ (നഴ്‌സ്, ഭോപ്പാല്‍), ജമീല്‍ ജബ്ബാര്‍(റിയാദ്), ജസ്‌നാ ജബ്ബാര്‍. ജാമാതാക്കള്‍: അസ്മി ജഹാസ്, റിഷാ ജമീല്‍, ഹാരിസ് ഹസ്സന്‍(ദുബൈ).














