ഒരു ദിവസം 47 കോടി സമാഹരിച്ച് ഇഹ്‌സാന്‍
റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള സൗദി ദേശീയ വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണം. ആദ്യ ദിനം 47 കോടി റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരിക്കുന്നത്.ഭരണാധികാരി സല്‍മാന്‍ രാജാവ് 4 കോടി റിയാലും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 3 കോടി റിയാലും സംഭാവന നല്‍കിയാണ് വിഭവ സമാഹരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ സ്വദേശികളും വിദേശികളും വന്‍കിട കമ്പനികളും സംഭാവന നല്‍കുന്നുണ്ട്. നിര്‍ധനര്‍ക്ക് 3700 ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് ജൂദ് അല്‍ […]














