ബാല്യങ്ങളെ ചേര്‍ത്തുപിടിക്കണം: ഫിലിപ്പ് മമ്പാട്
റിയാദ്: പഠനം മുടങ്ങുന്ന ബാല്യങ്ങള്‍ക്കു കാരണം ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാണെന്ന് ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട്. കുട്ടികള്‍ നിഷ്‌കളങ്കരാണ്. അവര്‍ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകും. മക്കള്‍ക്ക് പരിഗണന നല്‍കാതെ പോയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരും. പരിഷ്‌കൃത തലമുറയുടെ സ്വപ്നങ്ങളെയും അഭിനിവേഷങ്ങളെയും പെട്ടെന്ന് തടയരുത്. അങ്ങനെ വന്നാല്‍ അപരിഷ്‌കൃതമായ സമൂഹമെന്നു അടയാളപ്പെടുത്തി കുട്ടികള്‍ നമ്മെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌നേഹ […]














