Sauditimesonline

riyadh mukkom
പ്രവാസത്തിന്റെ കനിവൊഴുകി; മുക്കത്തിന്റെ മിഴിനീരൊപ്പാന്‍ മാസ് റിയാദ്
gulf, saudi

കുട്ടികളെ ഉപയോഗിച്ച് യാചന; റിയാദില്‍ 14 യമനികള്‍ പിടിയില്‍

റിയാദ്: യാചനയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന സംഘത്തെ സൗദിയില്‍ അറസ്റ്റു ചെയ്തു. തെരുവുകളിലും പാര്‍ക്കുകളിലും ഷോപ്പിംഗ് മാളുകളിലും യാചന നടത്താന്‍ കുട്ടികളെ ചൂഷണം ചെയ്ത 14 യമന്‍ പൗരന്‍മാരെ റിയാദിലാണ് അറസ്റ്റ് ചെയ്തത്. 27 കുട്ടികളെയാണ് ഭിക്ഷാടനത്തിന് ഉപയോഗിച്ചത്. യാചന നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും ചുമത്തും. പൊതു സുരക്ഷാ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ്‌നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റിലായവരെ […]

gulf, saudi

കൂടുതല്‍ സുരക്ഷയൊരുക്കി അല്‍ ഹദ റോഡ് നാളെ തുറക്കും

ജിദ്ദ: ത്വായിഫ് അല്‍ ഹദാ റോഡ് ഗതാഗതത്തിന് നാളെ തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചത്. വൈകീട്ട് അഞ്ച് മുതല്‍ റോഡ് ഉപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്ക് രണ്ടു മാസം റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. റോഡിന്റെ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി സഹായിച്ചു. ജനുവരി ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഹദാ റോഡ് അടച്ചത്.

gulf, saudi

സൗദി കെഎംസിസി സെന്റര്‍ ഉദ്ഘാടനം 20ന്

കോഴിക്കോട്: അഭിമാനം വാനോളം ഉയര്‍ന്ന് സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ‘സൗദി കെഎംസിസി സെന്റര്‍’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി 20ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2024ല്‍ കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മൂന്നര കോടി രൂപ വിതരണവും ചെയ്യും. മുസ്ലിംലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടി, സൗദി കെഎംസിസി മുന്‍ ട്രഷറര്‍ ഹാഷിം

gulf, saudi

‘കൃപ’ വാര്‍ഷികാഘോഷവും സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാം വാര്‍ഷികണ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫഌവര്‍ മാനേജിംങ് ഡയറക്ടര്‍ ടി. എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ പ്രഭാഷണവും ഷിബു ഉസ്മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കൃപ സ്ഥാപകാംഗവും മുന്‍ ചെയര്‍മാനുമായ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തെ

gulf, saudi

എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം പി.കെ.കെ ബാവയ്ക്ക്

കോഴിക്കോട്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവയ്ക്ക്. പൊതുമരാമത്ത്്, പഞ്ചായത്ത് സാമുഹിക ക്ഷേമം എന്നീ വകുപ്പു മുന്‍ മന്ത്രി, മുസ്ലീലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. ഉപദേശക കൗണ്‍സില്‍ അംഗം, ചേമബഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഭാഷാ സമരകാലത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം കോഴിക്കോട് ജില്ലാ പ്രസിഡന്റ് തുടങ്ങി മുസ്ലിംലീഗിലും പാര്‍ലിമെന്ററി രംഗത്തും വിവിധ പദവികള്‍

gulf, saudi

റിയാദില്‍ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഫെബ്രു. 21, 22 തീയതികളില്‍

റിയാദ്: കേരളത്തില്‍ നിന്നുള്ള ഏറ്ററും വലിയ പ്രോപ്പര്‍ട്ടി എക്‌സ്‌പോ റിയാദില്‍. ഫെബ്രുവരി 21, 22 തീയതികളില്‍ അല്‍ റൗദയിലെ പനോരമ ഹാളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 8 വരെ മാതൃഭൂമി ഡോട്ട് കോം ആണ് എക്‌സ്‌പോ ഒരുക്കുന്നത്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ ഒന്‍പതാമത്തെ എഡിഷനാണിത്. വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായ പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഇരുനൂറില്‍പ്പരം പ്രോജക്ടുകളുമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ദമാമില്‍ നടത്തിയ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ വന്‍വിജയമായിരുന്നു. തിരുവനന്തപുരം,

gulf, saudi

സബര്‍മതിയില്‍ ‘ഗാന്ധി ഗ്രന്ഥാലയം’; അംഗത്വ വിതരണം ആരംഭിച്ചു

റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ആസ്ഥാനമായ ‘സബര്‍മതി’യില്‍ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉല്‍ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് അംഗത്വം വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകത വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, അമീര്‍ പട്ടണത്ത്,

gulf, saudi

സൗദിയുടെ ഉപഹാരം; ലോക രാജ്യങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യും

റിയാദ്: സൗദി അറേബ്യ 102 രാജ്യങ്ങളിലായി 700 ടണ്‍ ഈന്തപ്പഴം വിതരണം ചെയ്യും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റമദാന്റെ ഭാഗമായാണ് ഈന്തപ്പഴ വിതരണം. ഓരോ രാജ്യത്തെയും സൗദി എംബസികള്‍ വഴി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈന്തപ്പഴ വിതരണത്തിന്റെ ചുമതല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ടണ്‍ അധികം ഈ വര്‍ഷം വിതരണം ചെയ്യും. ഈന്തപ്പഴങ്ങള്‍ അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബുദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് അറിയിച്ചു.

gulf, saudi

തലശ്ശേരി കൂട്ടായ്മ ക്യാരം ലീഗ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലു.എ) ക്യാരം, ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടിസിഎല്‍ സീസണ്‍ 4 ക്യാരം ലീഗ് ടൂര്‍ണമെന്റില്‍ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് അംഗങ്ങളായ ടീം ഡെബനയര്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തൈസിം അബ്ദുല്‍ ഗഫൂര്‍, സെനില്‍ ഹാരിസ് അംഗങ്ങളായ ടീം ടാഗിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. സെമിയില്‍ ടീം ഡെബനയര്‍ അനീര്‍, മമ്മു ലോട്ടസ് അണിനിരന്ന ടീം മാസിനെയും, ടീം ടാഗ് അന്‍വര്‍ സാദത്ത് കാത്താണ്ടി, ഹാരിസ്

gulf, saudi

എംഇഎസ് റിയാദ് ചാപ്റ്റര്‍: ടിഎം അഹമ്മദ് കോയ നയിക്കും

റിയാദ്: എം. ഇ. എസ് റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതി 22 ലക്ഷം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി. ടി.എം. അഹമ്മദ് കോയ സിറ്റി ഫഌവര്‍ (പ്രസിഡന്റ്), നവാസ് റഷീദ് (ജന. സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍), ടി.എസ്. സൈനുല്‍ ആബിദ്, ഡോ. അബ്ദുള്‍ അസീസ് (വൈസ് പ്രസിഡന്റുമാര്‍), ഷെഫീഖ് പാനൂര്‍, മുഹമ്മദ് ഖാന്‍ (സെക്രട്ടറിമാര്‍), ഷമീം മുക്കം

gulf, saudi

ഇന്ത്യന്‍ സാംസ്‌കാരികോത്സവം ഒരുക്കി ‘അഹ്‌ലന്‍ ദവാദ്മി-2025’

റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അഹ്‌ലന്‍ ദവാദ്മി 2025’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം പ്രത്യേക കലാപരിപാടികളും അരങ്ങേറി. സൗദി ടൂറിസം കൗണ്‍സിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാത്മി മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ദവാത്മിയിലെ മലയാളികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ആഘോഷങ്ങളില്‍ ദവാത്മിയിലെ വിവിധ

gulf, saudi

എയര്‍പോര്‍ട്ടില്‍ നിന്നു മടക്കിയ മലയാളി ചികിത്സക്കു ശേഷം നാട്ടിലേയ്ക്ക്

റിയാദ്: അവധിക്ക് നാട്ടിലേക്കു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെര്‍ണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേയ്ക്ക്. 13 വര്‍ഷം റിയാദില്‍ നിര്‍മാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു. അസ്വാഭാവികത തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ജോസിനെ മാറ്റി നിര്‍ത്തി. കേളി പ്രവര്‍ത്തകന്‍ മോഹന്‍ദാസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ശുമേസി ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധം ഒരുക്കി. ഇതിനിടെ

gulf, saudi

ക്വുര്‍ആന്‍ ലേണിംഗ് പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് പന്ത്രണ്ടാം ഘട്ട പുസ്തകം ബത്ഹ ഏരിയ പ്രകാശനം ചെയ്തു. ഷാജഹാന്‍ പടന്നയില്‍ നിന്ന് പുസ്തകം സ്വീകരിച്ച് അഫ്ഹാം അല്‍ ഹികമി പ്രകാശനം നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി അനീസ് എടവണ്ണ, ക്വു. എച്ച്. എല്‍.സി ചെയര്‍മാന്‍ ഷാഹിദ് പെരിന്തല്‍മണ്ണ, കണ്‍വീനര്‍ അന്‍സാര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവര്‍ 0502095442 എന്ന നമ്പറില്‍ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

gulf, saudi

കെഎംസിസി-ഇസ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് അല്‍ ഖലീജ് ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ‘പരിരക്ഷ-2025’ ക്യാമ്പയിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 600 പേര്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. എന്നാല്‍ രണ്ട് ദിവസത്തെ ക്യാമ്പ് ആയിരത്തിലധികം ആളുകള്‍ ഉപയോഗപ്പെടുത്തി. പങ്കെടുത്തവര്‍ക്കു ഒരു വര്‍ഷം സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഇസ്മ കെയര്‍ പ്ലസ് കാര്‍ഡ് വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ക്യാമ്പില്‍ വിവിധ ബ്ലഡ് ടെസ്റ്റുകള്‍ക്കു

Scroll to Top