വയനാട്ടില്‍ നടന്നത് ഫോട്ടോ ഷൂട്ട് മാത്രം; കേന്ദ്രം ഒന്നും നല്‍കിയില്ല: ടി സിദ്ദീഖ് എംഎല്‍എ
റിയാദ്: പ്രധാനമന്ത്രി മോദി വയനാട്ടില്‍ ഫോട്ടോ ഷൂട്ടു നടത്തിയതല്ലാതെ ദുരിത ബാധിതര്‍ക്കു കേന്ദ്ര സര്‍ക്കാരില്‍നിന്നു ഒന്നും ലഭിച്ചില്ലെന്ന് അഡ. ടി സിദ്ദീഖ് എംഎല്‍എം. വയനാടിനെ അവഹോളിക്കാനായാണ് കേന്ദ്ര മന്ത്രിമാര്‍ ശ്രമിച്ചത്. 25 കിലോമീറ്റര്‍ ദൂരമുള്ള ചാലിയാര്‍ പുഴയില്‍ നിന്നാണ് മനുഷ്യ കബന്ധങ്ങള്‍ ഒഴുകിയെത്തിയത്. ഇനിയും അവിടെ 32 മഷ്യരെ കണ്ടെത്താന്‍ ബാക്കിയുണ്ട്. വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് തലേദിവസം അവസാനിപ്പിച്ചു. അവര്‍ മരിച്ചതായി ഡിക്ലയര്‍ ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. […]













