Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കൊച്ചി: റിപ്പബഌക് ദിനത്തിന്റെ മുന്നോടിയായി ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍ യാത്രക്കാര്‍ യാത്രകള്‍ക്ക് നേരത്തെ തയ്യാറെടുക്കണം. നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്ക് യാത്രക്കാര്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

gulf, saudi

കെഎംസിസി പയ്യന്നൂര്‍ മണ്ഡലം: അഷ്‌റഫ് കവ്വായി നയിക്കും

റിയാദ്: റിയാദ് കെഎംസിസി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ കൌണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഷ്‌റഫ് എട്ടിക്കുളം (ചെയര്‍മാന്‍), അഷ്‌റഫ് കവ്വായി (പ്രസിഡന്റ്), ഉസാം വെള്ളൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുള്ള കവ്വായി (ട്രഷറര്‍), അബൂബക്കര്‍ റാസിഖ് കാറമേല്‍ (വര്‍ക്കിംഗ് സെക്രട്ടറി) ഇക്ബാല്‍ പയ്യന്നൂര്‍, മുഹമ്മദ് കുഞ്ഞി എട്ടിക്കുളം, അബ്ദുള്‍ റഹ്മാന്‍ പെരുമ്പ, ആരിഫ് വി വി പെടേന (വൈസ് പ്രസിഡന്റുമാര്‍), മുദസ്സിര്‍ വെള്ളൂര്‍, അബ്ദുള്‍ ബാസിത് കാങ്കോല്‍, അബ്ദുള്‍ സമദ് തായിനേരി, അര്‍ഷാദ്

gulf, saudi

വിമാന കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരെ കൊളളയടിക്കുന്നു

ദമ്മാം: വിമാന ഇന്ധനത്തിന് ഗണ്യമായി വില കുറഞ്ഞിരിയ്ക്കുമ്പോഴം ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തില്‍ ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിയ്ക്കുകയാണെന്ന് നവയുഗം സാംസ്‌കാരികവേദി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ നിരക്ക് നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നവയുഗം ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രാ നിരക്കുകള്‍ മുതല്‍ ബസ്സ്, ആട്ടോറിക്ഷ നിരക്കുകള്‍ വരെ നിയന്ത്രിയ്ക്കുന്ന സര്‍ക്കാരുകള്‍, വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടി

gulf, saudi

നാട്ടില്‍ പോകാതെ 17 വര്‍ഷം; ശരീരം തളര്‍ന്ന മലയാളി മടങ്ങി

റിയാദ്: പ്രവാസം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകളുമായി പതിനേഴ് വര്‍ഷത്തിന് ശേഷം മലയാളി നാട്ടിലേയ്ക്കു മടങ്ങി. നിര്‍മാണ തൊഴിലാളി തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറാണ് മടങ്ങിയത്. ഒരു വശം തളര്‍ന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് കേളി കലാസാംസ്‌കാരിക വേദിയാണ് തുണയായത്. ഒരു വശം തളര്‍ന്ന് അവശനായ ബിജുവിനെ കേളി ബത്ഹ ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം, ജീവവാകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇഖാമ, ഇന്‍ഷൂറന്‍സ് എന്നിവ ഇല്ലെന്ന് അറിയുന്നത്. ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ

gulf, saudi

ലീഗ് പ്രവര്‍ത്തകര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല: സന്ദീപ് വാര്യര്‍

റിയാദ്: മുസ്‌ലിം ലീഗ് മതേതര നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ്‌സന്ദീപ് വാര്യര്‍. മുസ്‌ലിം എന്ന പേരില്‍ ഏഴര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഒരു പ്രവര്‍ത്തകനെ പോലും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ഡോ അംബേദ്കറേ തെരെഞ്ഞെടുത്തയച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍

gulf, saudi

വര്‍ഗീയത ആരോപിച്ച് യുഡിഎഫിനെ ദുര്‍ബലമാക്കാന്‍ സിപിഎം ശ്രമം: ഷാഫി ചാലിയം

റിയാദ്: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ച സിപിഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അധികാരം, വര്‍ഗീയത, രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ ജില്ലാ

gulf, saudi

ജീവിത വിജയത്തിന് സമയം, പണം, ആരോഗ്യം, ബന്ധം…

റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്നകറ്റി നന്മ കണ്ടെത്തിയാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നു മോട്ടിവേഷന്‍ സ്പീക്കര്‍ മധു ഭാസ്‌കരന്‍. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവര്‍ക്ക് ജീവിത വിജയം പ്രയാസകരമാണ്. സ്‌നേഹമാണ് ഏറ്റവും വലിയ എനര്‍ജി. മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞുീ. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ‘കോഴിക്കോടന്‍സ്’ ഒരുക്കിയ ‘എക്‌സല്‍ യുവര്‍സെല്‍ഫ്’ മോട്ടിവേഷന്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിനെ നിശബ്ദമാക്കി ഒരു ധ്യാനത്തിന്റെ അന്തരീക്ഷമായി സദസ്സ് മാറി. എത്ര കാലം

gulf, saudi

ഇന്ത്യ-ജിസിസി നയരൂപീകരണത്തില്‍ പ്രവാസികളെ പ്രയോജനപ്പെടുത്തണം: കൊച്ചി ഡയലോഗില്‍ ഷിഹാബ് കൊട്ടുകാട്

കൊച്ചി: ജിസിസി രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള നയ രൂപീകരണ ചര്‍ച്ച ‘കൊച്ചി ഡയലോഗ്’ കേന്ദ്ര മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ഡ്രൈവ് താജ് വിവന്ദ ഹോട്ടലില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ് ഷിഹാബ് കൊട്ടുകാട് പാനലിസ്റ്റായി പങ്കെടുത്തു. ‘ഇന്ത്യയുടെ പടിഞ്ഞാറന്‍ കാഴ്ചപ്പാട്: പ്രവാസി ബന്ധം പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന നിരവധി പദ്ധതികളും അനുഭവങ്ങളും ഷിഹാബ് കൊട്ടുകാട് വിവരിച്ചു.

gulf, saudi

പിഎല്‍സി ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനും അവകാശങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. വര്‍ഷങ്ങളായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനെയ്ക്കു നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. പിഎല്‍സി ഇടപെടല്‍ മൂലം രാജ്യത്തെ സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നു പ്രവാസികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനകരമായ നിരവധി ഉത്തരവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ പിഎല്‍സി യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്. ജില്ലകളിലെ പിഎല്‍സിയുടെ

gulf, saudi

സിറ്റി ഫ്‌ളവര്‍സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ സന്ദീപ് വാര്യര്‍ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില്‍ മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. മാത്രമല്ല, മലയാളികളുടെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിമിതമായി മാത്രമാണ് ലഭിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മലയാളികളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പ്പന്നങ്ങള്‍ മലയാളി മാനേജ്‌മെന്റിന് കീഴില്‍ ലഭ്യമാക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ഇന്ത്യന്‍

gulf, saudi

ഹായില്‍ അബീറിലെ ഡോ. ഗോപിനാഥ് അന്തരിച്ചു

ഹായില്‍: മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ ഡോ ഗോപിനാഥ് (64) നാട്ടില്‍ മരിച്ചു. പത്തു വര്‍ഷത്തിലധികമായി അല്‍ അബീര്‍ പോളിക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാം് നാട്ടിലേക്ക് മടങ്ങിയത്. ഹായിലിലെ സാമുഹിക സാന്ത്വന മേഖലകളില്‍ വലിയ സഹായമായിരുന്നു ഡോക്ടര്‍. വിനോദിനി ആണ് ഭാര്യ. മനോജ്, പ്രഷാന്ത് എന്നിവര്‍ മക്കളാണ്. സംസ്‌കാരം ത്രിശൂര്‍ കൊടുങ്ങല്ലൂരിലെ വസതിയില്‍ വെച്ച് നാളെ നടക്കും.

gulf, saudi

പിഎംഎഫ് ‘ഒരുമയുടെ സ്‌നേഹോത്സവം’

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഒരുമയുടെ സ്‌നേഹോത്സവം-2025’ സാംസ്‌കാരിക പരിപാടി ഒരുക്കി. അല്‍ യാസ്മീന്‍ ഇന്റര്‍നാഷന്‍ സ്‌കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സ്‌കൂല്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിബിന്‍ സമദ് കൊച്ചി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സൗദി കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥന്‍ മാജിദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, ഡോ കെ

gulf, saudi

‘ഫോക്കസ് ഡെര്‍ബി’ കായിക മേള

റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ നാല് മാസം നീണ്ടുനിന്ന കായിക മേള ‘ഫോക്കസ് ഡെര്‍ബി’യില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഫോക്കസ് ബോള്‍ട്ട് ചാമ്പ്യന്മാരായി. ഫോകോ ടൈഗര്‍ റണ്ണര്‍ അപ്പ് കരസ്ഥമാക്കി. ബോള്‍ട്ട്, ഫ്രറ്റേര്‍ണിറ്റി, വാരിയേഴ്മസ്, ഫോകോ ടൈഗേഴ്‌സ് എന്നിങ്ങനെ ഫോക്കസ് പ്രവര്‍ത്തകരെ നാലു ടീമുകളായി തിരിച്ചായിരുന്നു മത്സരം. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്സ്, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധ കായിക വിനോദ മത്സരങ്ങളാണ് ഫോക്കസ് ഡെര്‍ബിയില്‍ അരങ്ങേറിയത്. റിയാദിലെ സുലൈ ദുര്‍റത്തുല്‍ മനക വിശ്രമ കേന്ദ്രത്തില്‍

gulf, saudi

കാശ്മീര്‍ സ്വദേശിയുടെ മൃതദേഹം അല്‍ ഖര്‍ജില്‍ സംസ്‌കരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മരിച്ച കാശ്മീര്‍ സ്വദേശി റഫീഖ് അഹമ്മദി(58)ന്റെ മൃതദേഹം അല്‍ഖര്‍ജില്‍ സംസ്‌കരിച്ചു. ഹഫ്ജയില്‍ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്ന റഫീഖ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പിന്നില്‍ നിന്നു ഇടിക്കുകയായിരുന്നു. മറ്റൊരു വഹത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയര്‍ന്ന് ബൈക്കും റഫീക്കും ശക്തിയായി നിലം പതിച്ചു. സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സുഡാന്‍ പൗരനാണ് പിക്കപ്പ് ഓടിച്ചിരുന്നത്. 15 വര്‍ഷമായി ഹഫ്ജയിലെ കൃഷിയിടത്തില്‍

Scroll to Top