Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
gulf, saudi

സൗദിയിലെ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പ്രവാസി ഭാരതീയ സമ്മാന്‍

റിയാദ്: സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്റന്‍സിവ് കെയര്‍ മെഡിസിന്‍ വിദഗ്ദനുമായ ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദിന് പ്രവാസി ഭാരതീയ സമ്മാന്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയാണ്. ജനുവരി എട്ട് മുതല്‍ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറില്‍ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പ്രവാസികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഗള്‍ഫ് മേഖലയില്‍ നിന്ന് രണ്ടു പേരെയാണ് തെരഞ്ഞെടുത്തത്. യു.എ.ഇയിലെ സംരംഭകന്‍ രാമകൃഷ്ണന്‍ ശിവസ്വാമി അയ്യരെയും അവാര്‍ഡിന് […]

gulf, saudi

ജിദ്ദയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിഫ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴയാണ് ജിദ്ദ നഗരത്തില്‍ പെയ്തത്. തിങ്കളാഴ്ച രാവിലെ നഗരത്തിലെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ദ മഴ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു. പലസ്ഥലങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ രണ്ടു ദിവസം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ പ്രവിശ്യയില്‍ നിന്ന് മഴ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മദീന, മക്ക എന്നിവിടങ്ങളിലേക്കു

gulf, saudi

റിയാദ് മെട്രോ കുതിക്കുന്നു: ഒരുമാസത്തിനിടെ 35 ലക്ഷം യാത്രക്കാര്‍; ഓറഞ്ച് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി

റിയാദ്: ഓറഞ്ച് ലൈനില്‍ സര്‍വീസ് ആരംഭിച്ചതോടെ റിയാദ് മെട്രോ ട്രെയിന്‍ ആറു ലൈനുകളിലും ട്രെയിന്‍ ഓടിത്തുടങ്ങി. നേരത്തെ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍, റെഡ്, ഗ്രീന്‍ എന്നീ അഞ്ചു ലൈനുകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. പുതിയ ലൈന്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നതോടെ റിയാദ് മെട്രോ പൂര്‍ണ്ണമായും സജ്ജമായി. ജിദ്ദ റോഡില്‍ നിന്ന് കശം അല്‍ആന്‍ വരെ 41.1 കിലോമീറ്റര്‍ നീളത്തിലാണ് ഓറഞ്ച് ലൈന്‍. രാവിലെ ആറിന് ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങി. സെക്കന്‍ഡ് ഈസ്‌റ്റേണ്‍ റിങ് റോഡുമായി ചേരുന്ന മെട്രോ ട്രാക്കില്‍

gulf, saudi

കേളി ചാരിറ്റബിള്‍ സൊസൈറ്റി; പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

റിയാദ്: കേളി കലാസാസ്‌കാരിക വേദി ‘പ്രവാസി കുടുംബ സുരക്ഷാ പദ്ധതി’ ആരംഭിച്ചു. കേളി 24-ാംം വാര്‍ഷിക വേദിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. വെബ് സെറ്റ് പ്രകാശനവും നിര്‍വഹിച്ചു. പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടുതലാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തത് ആരോഗ്യം മോശമാക്കുന്നു. മാത്രമല്ല, സ്വയം ചികില്‍സയും മടിയും പല പ്രവാസി കുടുംബങ്ങളെയും അനാഥമാക്കുന്നു. ഇത്തരം അനുഭവങ്ങളാണ് പ്രവാസികള്‍ക്കായി സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രചോദനമെന്ന് കെപിഎം സാദിഖ് പറഞ്ഞു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന

gulf, saudi

പക്ഷാഘാതം തളര്‍ത്തി; മലയാളി നഴ്‌സുമാരുടെ കരുതല്‍ തുണയായി

റിയാദ്: പക്ഷാഘാതം തളര്‍ത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരന് കരുതലും കാവലുമായി ഹുറൈമല ജനറല്‍ ആശുപത്രിയിലെ മലയാളി നേഴ്‌സുമാര്‍. റിയാദ് മല്‍ഹമിലെ സ്വകാര്യ കമ്പനിയില്‍ പ്രൊഡക്ഷന്‍ ഡിസൈനിംങ്ങ് സൂപ്പര്‍വൈസറായി എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുപ്പ് കാണാതിരുന്ന സുഹൃത്തുക്കള്‍ കതകില്‍ തട്ടിയെങ്കിലും മറുപടി ഉണ്ടായില്ല. ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി കതക് തുറന്നപ്പോള്‍ ഒരു വശം തളര്‍ന്ന നിലയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ഹുറൈമല ജനറല്‍ ആശുപത്രിയില്‍

gulf, saudi

ഇരുപത്തിനാലിന്റെ നിറവില്‍ കേളി; സാംസ്‌കാരിക വിരുന്നൊരുക്കി ആഘോഷം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 24-ാം വാര്‍ഷികം ‘കേളിദിനം2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ രജീഷ് പിണറായി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും അണി നിരത്തി 24 വര്‍ഷം സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്തും ഇടപെട്ടും പരിഹാരിച്ചും

saudi

യുഎഫ്‌സി ഫുട്‌ബോള്‍; കിരീടം ദല്ലാ ക്ലബ്ബിന്

ദമ്മാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാലപ്പ് യുഎഫ്‌സി ഫുട്‌ബോള്‍ മേളക്ക് തുക്ബ ക്ലബ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ സമാപനം. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ബദര്‍ എഫ്‌സിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തി ദല്ലാ എഫ് സി കിരീടം നേടി. ആദ്യ പകുതിയില്‍ നിയാസ് നേടിയ സൂപ്പര്‍ ഗോളില്‍ ബദര്‍ എഫ് സി മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ച് വരവ് നടത്തിയ ദല്ലാ എഫ് സി മികച്ച കളി പുറത്തെടുത്തു. ദല്ലാ

gulf, saudi

എന്‍ആര്‍കെ ഫോറം പുന:സംഘടിപ്പിച്ചു; സിപി മുസ്തഫ നയിക്കും

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതുവേദി എന്‍.ആര്‍.കെ ഫോറം റിയാദ് പുന:സംഘടിപ്പിച്ചു. ബത്ഹയിലെ ഡിപാലസ് ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ (ചെയര്‍മാന്‍), കേളിയുടെ രക്ഷധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി (ജനറല്‍ കണ്‍വീനര്‍), ഓഐസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞി കുമ്പള (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോണ്‍ കഌറ്റസ്, ഫിറോസ്, ശുഹൈബ്, ജലീല്‍ തിരൂര്‍ (വൈസ് ചെയര്‍മാന്മാര്‍),

gulf, saudi

നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്തു കെഇഎഫ് ‘സ്റ്റാര്‍ട്ട് അപ് ബ്ലൂ പ്രിന്റ്’

റിയാദ്: നിക്ഷേപ സാധ്യതകളും സംരംഭകര്‍ക്കാവശ്യമായ സവിശേഷ ഗുണങ്ങളും ചര്‍ച്ച ചെയ്ത് കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍. സ്റ്റാര്‍ട്ട് അപ് ബ്ലൂ പ്രിന്റ് എന്ന പേരിലായിരുന്നു പരിപാടി. മലാസ് അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. പാനല്‍ ചര്‍ച്ചക്കു പുറമെ ട്രയ്‌നര്‍ അമ്മാര്‍ മലയില്‍ പ്രസന്റേഷനും അവതരിപ്പിച്ചു. നൂറ്റി അന്‍പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. സംരഭത്വത്തിന്റെ ശാസ്ത്രീയ വശങ്ങളും ബ്രാന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംരംഭകന് ദീര്‍ഘ വീക്ഷണം,

gulf, saudi

കെഎംസിസി ‘കെയ്‌സന്‍’ ഫുട്‌ബോള്‍: ഉദുമ മണ്ഡലം ചാമ്പ്യന്‍

റിയാദ്: അതിശൈത്യം വരിഞ്ഞുമുറുക്കിയ പ്രതിരോധവും കോങ്ങാടന്‍ കരുത്തിന്റെ ഉശിരും തകര്‍ത്ത് ഉദുമയുടെ തേരോട്ടം അവസാനിച്ചപ്പോള്‍ ഗോള്‍ 4-0. കെഎംസിസി റിയാദ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ‘കെയ്‌സന്‍’ ത്രൈമാസ ക്യാമ്പയിന്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനമാക്കി കളത്തിലിറങ്ങിയ 16 ടീമുകളെ പിന്നിലാക്കിയാണ് ഉദുമ മണ്ഡലം ചാമ്പ്യന്‍മാരായത്. അര്‍ധ രാത്രി 12.20ന് ഫൈനല്‍ മത്സരം ആരംഭിച്ചു. പതിനൊന്നാം മിനുട്ടില്‍ ഉദുമയുടെ ഷാഷി ആദ്യ ഗോള്‍ നേടി. പത്തൊന്‍പതാം മിനുട്ടില്‍ അര്‍ഷദിന്റെ ഉശിരന്‍

gulf, saudi

പതിനാറിന്റെ മൊഞ്ചില്‍ ‘ഖല്‍ബാണ് മഞ്ചേരി’

റിയാദ്: മഞ്ചേരി വെല്‍ഫേര്‍ അസോസിയേഷന്‍ പതിനാറാം വാര്‍ഷികം ‘ഖല്‍ബാണ് മഞ്ചേരി’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാലിഹ് സി കെ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളന ത്തില്‍ ശിഹാബ് കോട്ടൂക്കാട് മുഖ്യാഥിതിയായിരുന്നു. അബ്ദുല്‍ റസാഖ് എന്ന കുഞ്ഞിപ്പ, അലവി പുതുശ്ശേരി എന്നിവരെ ആദരിച്ചു. മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഫൈസല്‍ അമ്പലക്കാടന്‍, ഹാരിസ് തലാപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബഷീര്‍ വല്ലാഞ്ചിറ സ്വാഗതവും മുഖ്യ രക്ഷാധികാരി മുരളി വേട്ടേക്കോട്

gulf, saudi

കെഎംസിസി മലപ്പുറം നോര്‍ക്ക കാര്‍ഡ് വിതരണം

റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ല കെഎംസിസിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ ‘ദ വോയേജി’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെല്‍പ് ഡെസ്‌ക് വഴി അംഗത്വം എടുത്തവര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് മഞ്ചേരി മണ്ഡലം നോര്‍ക്ക കോഡിനേറ്റര്‍ ആസാദ് പാണ്ടിക്കാടിന് കാര്‍ഡുകള്‍ കൈമാറി

gulf, saudi

ബെസ്റ്റ് വേ കലണ്ടര്‍ പ്രകാശനം

റിയാദ്: ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹയില്‍ നടന്ന ചടങ്ങില്‍ ബിപിഎല്‍ കാര്‍ഗോ ജനറല്‍ മാനേജര്‍ സിറാജ് ബെസ്റ്റ് വേ നാഷണല്‍ പ്രസിഡന്റ് അസ്‌ലം പാലത്തിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നാസര്‍ പൂനൂര്‍, സിദ്ദീഖ് എടക്കര, അമീന്‍ അസ്‌ലം, നിയാസ്, ഷാനിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മലയാളി ഡ്രൈവര്‍മാരുടെ സാമൂഹിക, സംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ് ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി.

gulf, saudi

സ്‌നേഹ സന്ദേശം വിളംബരം ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: കരുതലിന്റെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചും സ്‌നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്തും പുതു വര്‍ഷത്തെ വരവേറ്റ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്രിസ്മസും ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം വിതരണം ചെയ്താണു ആഹഌദം പങ്കുവെച്ചത്. വിവിധ കലാപരിപാടികളും അരങ്ങേറി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ തുടങ്ങി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍

Scroll to Top