Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു
gulf, saudi

തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ മുരളി തുമ്മാരുകുടി റിയാദില്‍ ഏറ്റുവാങ്ങുന്നു. (ഫയല്‍) റിയാദ്: തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്. യുവരശ്മി ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ ചെറുകഥാ സമാഹാരത്തിന് തെരഞ്ഞെടുത്തത്. പ്രവാസ ലോകത്തെ മനുഷ്യ ബന്ധങ്ങളുടെ കഥകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ജോസഫ് അതിരുങ്കല്‍ രണ്ടു പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കഥയും നോവലും ഉള്‍പ്പടെ ഏഴ് കൃതികള്‍ പ്രസിദ്ധീകരിച്ചു. ‘മിയ കുള്‍പ്പ’യാണ് പുതിയ നോവല്‍. 10,001 രൂപയും പ്രശംസാ […]

gulf, saudi

പക്ഷാഘാതത്തെ തുടര്‍ന്ന് അവശനായ യുവാവിന് തുണയായി ഐസിഎഫ്

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഇടപെടല്‍ മലയാളി യുവാവിന് തുണയായി. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന കൊല്ലം കുണ്ടറ കുരീപ്പള്ളി നൗഫലിനാ(29)ണ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗം തുണയായത്. കഴിഞ്ഞ ആഴ്ച ശക്തമായ സ്‌ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായത്. ആറു വര്‍ഷമായി ഹൗസ് ഡ്രൈവറായ നൗഫല്‍ ജോലിക്കിടെ സംസാര ശേഷി നഷ്ടപ്പെട്ടു. തൊഴിലുടമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇതിനിടെയാണ് പക്ഷാഘാതം തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്നു ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്

gulf, saudi

ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ മുന്‍ ചെയര്‍മാനും സാമുഹിക സാസ്‌കാരിക രംഗത്തെ സജീവ സാനിധ്യവുമായിരുന്ന സത്താര്‍ കായകളം അനുസ്മരണ സംഘടിപ്പിച്ചു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോര്‍ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി ഉത്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിന് സത്താര്‍ കായംകുളം നല്‍കിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ശിഹാബ്

gulf, saudi

യുഎഫ്‌സി ഫുട്‌ബോള്‍ മേളക്ക് നഹ്ദ സ്‌റ്റേഡിയത്തില്‍ തുടക്കം

അല്‍ കോബാര്‍: യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് നഹ്ദ ക്ലബ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മേള കിക്കോഫ് ചെയ്തു. കഴിവുകള്‍ ഏറെയുണ്ടായിട്ടും നാട്ടില്‍ പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാര്‍ക്ക് ജീവിത വരുമാനത്തോടൊപ്പം കളി മൈതാനങ്ങളും സമ്മാനിക്കുന്ന ദമാമിലെ കാല്‍പന്ത് കൂട്ടായ്മകള്‍ തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് അനസ് എടത്തൊടിക പറഞ്ഞു. സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരത്തോളം വരുന്ന കാണികളിലേക്ക് അനസ് എടത്തൊടിക പന്തുകള്‍ തട്ടി നല്‍കിയപ്പോള്‍ ഗാലറിയില്‍ ആര്‍പ്പ്

gulf, saudi

ഒഐസിസി ബാലവേദി രൂപീകരിച്ചു

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ബാലവേദി രൂപീകരിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബാലവേദിയുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ബാലവേദിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ നിര്‍വ്വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ. എം.കെ അജിത്ത്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, സലാം ഇടുക്കി, അസ്‌ക്കര്‍

gulf, saudi

ഒഐസിസി കണ്‍വന്‍ഷന്‍; തെരഞ്ഞെടുപ്പു ആരവം റിയാദിലും

റിയാദ്: ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി റിയാദിലെ കണ്‍വെന്‍ഷനില്‍ രാഹുല്‍ മക്കൂട്ടത്തലിന് വോട്ടഭ്യര്‍ത്ഥിച്ചു കെഎംസിസിയുടെയും ഒഐസിസിയുടെയും നേതാക്കള്‍ സംസാരിച്ചു. ബത്ഹ സബര്‍മതി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസാന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പാലക്കാട് നിയമ സഭാ മണ്ഡലത്തില്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് കണ്‍വെന്‍ഷന്‍

gulf, saudi

ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്; മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍

റിയാദ്: കെഎംസിസി കണ്ണൂര്‍ ജില്ലാ ‘തസ്‌വീദ്’ ക്യാമ്പയിന്റെ ഭാഗമായി ധര്‍മടം മണ്ഡലം കമ്മറ്റി മണ്ഡല തല ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍മാരും ധര്‍മടം റണ്ണറപ്പ് ട്രോഫിയും നേടി. റിയാദ് സുലൈ ടെക്‌സാ ഫഌഡ് ലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാര്‍ പങ്കെടുത്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മത്സരം ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ. പി ആധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനുള്ള ട്രോഫി

gulf, saudi

പ്രോസിക്യൂഷന്‍ കണ്ടെത്തലുകള്‍ റഹീമിന്റെ മോചനത്തിന് തടസ്സം

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ മോചനം കാത്ത് അല്‍ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെതിരെ ആസൂത്രിത കൊലപാതകം നടത്തി എന്നതിന് കുറ്റപത്രത്തിലുളളത് ഏഴ് കണ്ടെത്തലുള്‍. പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷ സംബന്ധിച്ച് ഇന്ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ കണ്ടെത്തലുകളാണ് റഹീമിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കേസ് വിശദമായി പഠിക്കാന്‍ സമയം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിയ്ക്കും. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍

gulf, saudi

റഹീമിന്റെ മോചനം: വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം

റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്നു പരിഗണിച്ചിരുന്നു. എന്നാല്‍ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിലാണ് അബ്ദുല്‍ റഹീം കഴിയുന്നത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് കുടുംബം മാപ്പു നല്‍കിയതോടെയാണ് വധശിക്ഷയില്‍ നിന്ന്

gulf, saudi

പൊന്നാനി കൂട്ടായ്മ ചില്‍ഡ്രന്‍സ് ക്ലബ് രൂപീകരിച്ചു

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം വണ്ടര്‍ കിഡ്‌സ് ചില്‍ഡ്രന്‍സ് ക്ലബ് രൂപീകരിച്ചു. സ്‌നേഹവും സൗഹൃദവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ്ബിന്റെ പ്രഖ്യാപനം റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ നിര്‍വഹിച്ചു. കുട്ടികളിലെ പ്രതിഭകളെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും കുട്ടികളുടെ കൂട്ടായ്മ ഉപകരിക്കുമെ ന്ന് അദ്ദേഹം പറഞ്ഞു. ചില്‍ഡ്രന്‍സ് ക്ലബ് ഭാരവാഹികളായി നജ്മുനിഷ (ചീഫ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് ആമീന്‍, ആയിഷ റബുല, അലന്‍ മുഹമ്മദ് (കോഓര്‍ഡിനേറ്റേഴ്‌സ്), ലംഹ ലബീബ് (പ്രസിഡന്റ്), അഫ്‌റ ഫാത്തിമ

gulf, saudi

പൊന്നാനി കൂട്ടായ്മ ശിശുദിനാഘോഷം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം വനിതാ കമ്മിറ്റി ശിശു ദിനം ആഘോഷിച്ചു. റിയാദ് ബിലാദിയ റിസോര്‍ട്ടില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ വൈഭവം പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകള്‍ നേടാനും അവസരമൊരുക്കി. കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും പാട്ടു പാടിയും കഥകള്‍ പറഞ്ഞും സലീം ചാലിയം ക്ലാസ്സ് നയിച്ചു. വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ ആദ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷഫ്‌ന മുഫാഷിര്‍, തെസ്‌നി ഉസ്മാന്‍, റഷ സുഹൈല്‍, നജുമുനിഷ

gulf, saudi

ഒഐസിസി സത്താര്‍ കായംകുളം അനുസ്മരണവും ജീവകാരുണ്യ ഫണ്ട്‌വിതരണവും

റിയാദ്: ഒഐസിസിയെ നയിക്കുന്നതിലും വളര്‍ത്തുന്നതിലും മുഖ്യപങ്കു വഹിച്ച നേതാവാണ് വിടപറഞ്ഞ സത്താര്‍ കായംകുളമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. റിയാദിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം വിടപറഞ്ഞതിന്റെ ഒന്നാം ചരമവാര്‍ഷിക ദിനവും ജീവകാരുണ്യ ഫണ്ട് വിതരണവും നടന്നു. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഖമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് അബ്ദുല്ല വല്ലഞ്ചിറ ഉദ്ഘാടനം ചെയ്തു. ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. എല്‍കെ അജിത് മുഖ്യ പ്രഭാഷണം നടത്തി.

gulf, saudi

‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം

ഷാര്‍ജ: പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം നവംബര്‍ 17ന് നടക്കും. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ റൈറ്റേഴ്‌സ് ഫോറം ഏഴാം നമ്പര്‍ ഹാളില്‍ രാത്രി 9.30നാണ് പ്രകാശനം. പെണ്‍ പോരാട്ടത്തിന്റെ അതിജീവനം പ്രമേയമാകുന്ന മാറുന്ന ലോകത്തെ പുതിയ കാഴ്ചകളാണ് നോവല്‍. എഴുത്തുകാരും പ്രസാദകരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

gulf, saudi

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുള്‍പ്പ’ പ്രകാശനം ചെയ്തു

ഷാര്‍ജ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കലിന്റെ നോവല്‍ ‘മിയ കുള്‍പ്പ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദ് മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണനു നല്‍കി നിര്‍വഹിച്ചു. ‘നിങ്ങള്‍ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത്?’ എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപ വിമുക്തനാവാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ

Scroll to Top