ലീഗിന്റെ മതേതര കാഴ്ചപ്പാടില്‍ സംശയമില്ല: എന്‍കെ പ്രേമചന്ദ്രന്‍ എംപി
റിയാദ്: രാജ്യന്തര ശ്രദ്ധ നേടിയ പ്രവാസി സംഘടനയാണ് കെഎംസിസിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപന കാലത്ത് പ്രവാസി സമൂഹത്തിനിടയില്‍ കെഎംസിസി ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ പരാജയപ്പെട്ട ഘട്ടങ്ങളില്‍ വിമാന സര്‍വീസ് ഉള്‍പ്പടെ കെഎംസിസി നല്‍കിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നതാണ്. മുസ്‌ലിം […]














