ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്
റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റിലെ സകന്‍ ശരിക ലേബര്‍ ക്യാമ്പിലാണ് വിരുന്നൊരുക്കിയത്. വിവിധ രാജ്യക്കാരായ മുന്നൂറിലധികം തൊഴിലാളകളാണ് കെഎംസിസിയുടെ അതിഥികളായത്.സഹജീവി സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകള്‍ തമ്പുരാന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നു ബോധ്യപെടുത്തലായിരുന്നു ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങല്‍, സക്രട്ടറയേറ്റ് മെമ്പര്‍മാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,ഭാരവാഹികളായ […]














