സ്‌നേഹ വിരുന്നൊരുക്കി ലൈലാ അഫ്‌ലാജില്‍ കേളി ഇഫ്താര്‍
റിയാദ്: സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകര്‍ന്ന് കേളി അഫ്‌ലാജ് യൂണിറ്റ് ഇഫ്താര്‍ സ്‌നേഹ സംഗമം. കേളി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്‌ലാജ് യൂണിറ്റ് നേതൃത്വം നല്‍കിയ ഇഫ്താറില്‍ പ്രദേശത്തെ വിവിധ രാജ്യക്കാരായ പ്രവാസികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. അഫ്‌ലാജിലെ പഴയ പച്ചക്കറി മാര്‍ക്കറ്റിനടുത്തുള്ള ജുമുഅ മസ്ജിദ് അങ്കണത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അറുന്നൂറിലധികം ആളുകള്‍ സന്നിഹിതരായിരുന്നു. കേളി യൂണിറ്റ് ഭാരവാഹികളായ രമേഷ്, ഷുക്കൂര്‍, ഷെഫീക്ക്, സജി, പ്രജു, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതര സംഘടനാ […]














