Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ
gulf, saudi

‘സന്തോഷമുളള ഹൃദയം; കരുത്തുറ്റ മനസ്സ്’ ഒഐസിസി വനിതാ വേദി മുഖാമുഖം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി വനിതാ വിഭാഗം മുഖാമുഖം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 26ന് വൈകീട്ട് 5.00ന് മലസ് അല്‍ മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘സന്തോഷമുളള ഹൃദയം; കരുത്തുറ്റ മനസ്സ്’ എന്ന പ്രമേയത്തില്‍ ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷ്മ ഷാന്‍ ക്ലാസ് നയിക്കും. വനിതകള്‍ക്കായി ഒരുക്കുന്ന പരിപാടിയില്‍ സംശയ നിവാരണത്തിനും സുഷ്മ ഷാനുമായി സംവദിക്കാനും അവസരം ലഭിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താനീം മികച്ച ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയം പരിചരണം പഠിക്കാനും അവസരം ഒരുക്കുന്നതിനാണ് മുഖാമുഖം പരിപാടിയെന്ന് സംഘാടകര്‍ […]

gulf, saudi

ശ്രീശാന്ത് ക്രീസിലെത്തിയില്ല; സുവൈദി പാര്‍ക്കില്‍ ഉമ്രാന്‍ മാലിക്

റിയാദ്: ബാറ്റ്‌സ്മാനു നേരെ തുരുതുരാ പാഞ്ഞെത്തിയ ബൗണ്‍സറുകളെ അതേവേഗത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമ്രാന്‍ മാലികിന്റെ വെടിക്കെട്ട് പ്രകടനം. പേസ് ബൗളര്‍ ശ്രീശാന്ത് സുവൈദി പാര്‍ക്കിലെ പിച്ചിലെത്താന്‍ ഇനിയം രണ്ടു നാള്‍ കാത്തിരിക്കണം. അതിനിടെയാണ് റിയാദ് സീസണിന്റെ ഭാഗമായി സൗദി ക്രിക്കറ്റ് ഒരുക്കിയ നെറ്റ് കേജില്‍ ബൗളിംഗ് മെഷീന്‍ ഉതിര്‍ത്ത പന്തുകളെ ഉമ്രാന്‍ മാലിക് പായിച്ചത്. സൗദി ക്രിക്കറ്റ് ആരാധകര്‍ക്കു പുറമെ ഇന്ത്യക്കാരും ഉമ്രാന്‍ മാലിക്കിന്റെ പ്രകടനം കാണാന്‍ തടിച്ചു കൂടി. കാണികളോടൊപ്പം സെല്‍ഫിയെടുത്തും ഏറെ

gulf, saudi

അബ്ദുല്‍ റഹീം മോചനം: പ്രോസിക്യൂഷന്‍ വാദം 21ന്; നാളെ പൊതുയോഗം

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദം ഒക്ടോബര്‍ 21 തിങ്കളാഴ്ചയിലേക്ക് മാറ്റിയാതായി റിയാദ് റഹീം സഹായ സമിതി. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറിനാണ് ഇതു സംബന്ധിച്ച സന്ദേശം കോടതി അയച്ചത്. ഒക്ടോബര്‍ 17ന് വാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചത്. പുതിയ തീയ്യതി അറിയിച്ചതോടെ മോചന വിവരം അറിയാന്‍ നാല് ദിവസം കൂടി കാത്തിരിക്കണം. ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റിയറിങ് കമ്മറ്റി യോഗം ചേരുകയും റഹീമിന്റെ

gulf, saudi

അബ്ദുല്‍ റഹിം സഹായ സമിതി യോഗം നാളെ റിയാദില്‍

റിയാദ്: അബ്ദുല്‍ റഹീം നിയമ സഹായ സമിതിയുടെ ചാലക ശക്തിയായിരുന്ന റിയാദിലെ ജനകീയ സമിതിയുടെ യോഗം ഒക്‌ടോബര്‍ 15ന് ചേരും. വൈകീട്ട് 8.00ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം. റഹിം മോചനത്തിന് പിന്തണച്ച സംഘടനകളും വ്യക്തികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി അറിയിച്ചു. കോടതി നടപടിക്രമങ്ങളുടെ പുരോഗതിയും റഹീം സഹായ സമിതിയുടെ വരവ് ചെലവ് കണക്കും യോഗത്തില്‍ അവതരിപ്പിക്കും. ദിയാ ധനം സ്വീകരിച്ച് മരിച്ച സൗദി ബാലന്റെ കുടുംബം അബ്ദുല്‍ റഹീമിന് നേരത്തെ മാപ്പു നല്‍കിയിരുന്നു. ഇതോടെ വധശിക്ഷ

gulf, saudi

അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: കലാശപ്പോരിന് യൂത്ത് ഇന്ത്യയും റിയല്‍ കേരളയും

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയയുടെ രണ്ടാമത് ‘മിന കേളി സോക്കര്‍-2024’ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ യൂത്ത് ഇന്ത്യയും റിയല്‍ കേരളയും ഏറ്റുമുട്ടും. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ യൂത്ത് ഇന്ത്യ എഫ് സി ലാന്റേണ്‍ എഫ് സിയേയും, റിയല്‍ കേരള എഫ് സി അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്‌സിനെയും മുട്ടുകുത്തിച്ചു. യൂത്ത് ഇന്ത്യ-ലാന്റേണ്‍ ആദ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഗോള്‍കീപ്പര്‍

gulf, saudi

മലപ്പുറത്തിന്റെ സൗഹാര്‍ദ്ദത്തില്‍ സിപിഎം വിഷം കലര്‍ത്തുന്നു: പ്രവാസി ലീഗ് പ്രസിഡന്റ്

റിയാദ്: താത്കാലിക ലാഭത്തിനും നേട്ടത്തിനും സിപിഎം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടകരമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഓര്‍മകളിലെ തങ്ങളും സി എച്ചും’ അനുസ്മരണത്തില്‍ ‘വര്‍ഗീയ വേര്‍തിരിവിന്റെ കേരള രാഷ്ട്രീയം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ സമാധാനവും ഐക്യവുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. അധികാരം നേടിയെടുക്കുവാന്‍ തരാതരം നിലപാടുകള്‍ മാറ്റുകയും ഭൂരിപക്ഷ ന്യൂനപക്ഷ പ്രീണനങ്ങള്‍ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് എല്ലാ കാലത്തും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

gulf, saudi

റിയാദില്‍ മരിച്ച അബ്ദുള്ളക്കുട്ടിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി

റിയാദ്: റിയാദില്‍ മരിച്ച ചങ്ങരംകുളം കോക്കൂര്‍ സ്വദേശി അബ്ദുള്ള കുട്ടിയുടെ മയ്യിത്ത് ചങ്ങരംകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനു ആവശ്യമായ നിയമ നടപടികള്‍ റിയാദ് ഐസിഎഫിന്റെ നേതൃത്വത്തില്‍ സഫ്‌വ ടീം ആണ് പൂര്‍ത്തിയാക്കിയത്. മരിച്ച അബ്ദുളളക്കുട്ടിയുടെ സഹോദരന്‍മാരായ അഷ്‌റഫ്, മൊയ്തു എന്നിവരോടൊപ്പം വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കര, പ്രസിഡന്റ് ഇബ്രാഹിം കരീം, ഐസിഎഫ് ന്യൂ സനഇയ്യ സെക്ടര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍ പോത്തന്‍കോട്, മുജീബ് അഹ്‌സനി എന്നിവര്‍ സഹായത്തിന് രംഗത്തുണ്ടായിരുന്നു.

gulf, saudi

വയനാടിന് കൈതാങ്ങൊരുക്കി റിയാദ് ഒഐസിസി ബിരയാണി ചാലഞ്ച്

റിയാദ്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിന്റെ കരുത്തും കാരുണ്യത്തിന്റെ കരങ്ങളും ഒരുക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് ബിരിയാണി ചാലഞ്ചിന് കൈകോര്‍ക്കുകയാണ് റിയാദിലെ പൊതുസമൂഹം. റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. ഒഐസിസി വനിതാ വിഭാഗവും പ്രത്യേക ക്യാമ്പയ്‌നിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. ഒഐസിസിയുടെ 13 ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി

gulf, saudi

ഹിഫ നാലാം സീസണ്‍; മദീന ഹണ്ടേഴ്‌സ് ജേതാക്കള്‍

ഹായില്‍: ഹായില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (ഹിഫ) ഫുഡ്‌ബോള്‍ മല്‍സരങ്ങള്‍ സമാപിച്ചു. പ്രമുഖരായ എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ്റിലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ കേരള ബോയിസിനെതിരെ പെനാല്‍റ്റി ഷുട്ടില്‍ സഫ മദീന ഹണ്ടേഴ്‌സ് വിജയികളായി. വിന്നേഴ്‌സിന് അല്‍ ഹബീബ് ക്ലിനിക്ക് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും റണ്ണേഴ്‌സിന് മദ്രാസ്‌കഫെ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോളിയായി റാസിക്ക് ഇരിട്ടിയെയും ബെസ്റ്റ്പ്ലയര്‍ ആയി റബീഹ് ത്രിശൂര്‍, ടോപ്പ് സ്‌കോറര്‍ ആയി സുഹൈല്‍

gulf, saudi

കാല്‍പ്പന്തു കളിയിലെ ഭാവി വാഗ്ദാനം മുഹമ്മദ് റാസിനെ ആദരിച്ചു

റിയാദ്: സൗദി അറേബിയയിലെ അല്‍ നസ്ര്‍ ക്ലബ്ബ് ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി താരം മുഹമ്മദ് റാസിനെ കേളി കാലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സ്‌പോര്‍ട്‌സ് കമ്മറ്റി ആദരിച്ചു. കേളി അല്‍ഖര്‍ജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കര്‍ 2024ന്റെ മത്സരവേദിയില്‍ ഒരുക്കിയ പരിപാടിയില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിങ്ങ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയ കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, ഏരിയ സെക്രട്ടറി

gulf, saudi

അലിഫ് ഗ്ലോബല്‍ സ്‌കൂളിന് ഐഎസ്ഒ അംഗീകരം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളിന് രണ്ട് അംഗീകാരങ്ങള്‍. സിബിഎസ്ഇ സിലബസ് പ്രകാരം പ്ലസ് വണ്‍ ആരംഭിക്കുവാനുള്ള അനുമതിയ്ക്കു പുറമെ ഐഎസ്ഒ 9001:2015 അംഗീകാരവും നേടി. പത്താംതരം വരെയുളള ക്ലാസുകളാണ് നിലവിലുള്ളത്. നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജീവനക്കാരെ മാനേജ്മന്റ് ആദരിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ടി പി അലി അബ്ദുര്‍റഹ്മാന്‍, ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, ലുഖ്മാന്‍ പാഴൂര്‍, ലത്തീഫ് ഹാജി, പ്രിന്‍സിപ്പല്‍ ഷാനവാസ് കെടി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അബ്ദുസലീം, അക്കാദമിക് ഡയറക്ടര്‍ ഹമീദ ബാനു എന്നിവര്‍ സംസാരിച്ചു.ഹോസ്റ്റല്‍

gulf, saudi

സാമൂഹിക പ്രവര്‍ത്തകന്‍ പിവി സഫറുള്ള റിയാദില്‍ നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും കൊയിലാണ്ടിക്കൂട്ടം മുഖ്യ രക്ഷാധികാരിയുമായ പിവി സഫറുളള (55) നിര്യാതനായി. സുഹൃത്തിനെ സ്വീകരിക്കാന്‍ ഇന്നു രാവിലെ റിയാദ് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) പരേതനായ ഇബ്രാഹിം ഹാജി മലേഷ്യയുടെ മകനാണ്. ഭാര്യ: കെ എം സെലീന (കൊല്ലം), മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്. മക്കള്‍: ഡോ.

saudi

3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

കാസറഗോഡ്: പ്രവാസലോകത്ത് സൗദി കെഎംസിസിയുടെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 3.75 കോടി രൂപ ആനുകൂല്യം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സുരക്ഷാ പദ്ധതി പോലെ സൗദിയിലെ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്ന കര്‍മ്മ പദ്ധതികള്‍ കെട്ടുറപ്പോടെയും ജനകീയമായും സുതാര്യമായും നടത്താന്‍ സാധിക്കുന്നത് ശഌഘനീയമാണ്. കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം ഭയാനകമായ സ്ഥിതിയിലാകുന്ന കുടുംബത്തിന് തണലാവുകയാണ് പദ്ധതി. ഓരോ

gulf, saudi

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണം ആഘോഷിച്ചു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. പ്രസിഡന്റ്് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സലീം കളക്കര,(ഒ ഐ സി സി) ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, സുരേഷ് ശങ്കര്‍ (സൗഹൃദ

Scroll to Top