‘താളം തെറ്റില്ല’ യൂത്ത് കണ്‍വീന്‍ സമാപിച്ചു
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ ‘യൂത്ത് കണ്‍വീന്‍’ സംഘടിപ്പിച്ചു. റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിപാടിയില്‍നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹീം അംജദി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ‘യു ആര്‍ യുനീക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. കഴിവുകള്‍ സ്വയം തിരിച്ചറിയുകയും അത് സമൂഹത്തിന് ഉപകരിക്കും വിധം ഉപയോഗപ്പെടുത്തണമെന്നും ആര്‍എസ്‌സി ഗ്ലോബല്‍ ജി. ഡി ഫൈസല്‍ ബുഖാരി പറഞ്ഞു. അമീന്‍ ഓച്ചിറ, നൗഫല്‍ […]














