രാജ്യത്തിന് പുറത്തുളള സൗദി വിമതര്‍ക്ക് മാപ്പ്
റിയാദ്: സൗദി വിമതരായി രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് മാപ്പു നല്‍കുന്നു. ബാഹ്യശക്തികളുടെ സ്വാധീനത്തില്‍ രാജ്യത്തിനെതിരെ നിലനിന്നവര്‍ക്കാണ് മാപ്പ്. എന്നാല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കും മാപ്പ് ലഭിക്കില്ല. എംബിസി ടിവിയില്‍ പ്രോമിസ് സ്‌റ്റോറി (ഹികായത്ത് വഅദ്) എന്ന പരിപാടിയില്‍ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് അല്‍ ഹുവൈരിനിയാണ് മാപ്പു നല്‍കുന്ന വിവരം അറിയിച്ചത്. രാജ്യത്തിനെതിരെ ആക്രമണം നടത്താനും വിമത പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യസ്ഥാപനങ്ങള്‍ ചൂഷണം ചെയ്തവര്‍ക്ക് സൗദിയിലേയ്ക്കു മടങ്ങി വരാന്‍ രാജ്യം ക്ഷണിച്ചിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവര്‍ക്ക് […]














