‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ യെച്ചൂരിയുടെ പങ്ക് വലുത്: നവോദയ
റിയാദ്: ഫാസിസത്തിനും വര്‍ഗ്ഗീയതക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ മഹാനായ ദേശീയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് റിയാദ് നവോദയ. സിപിഎമ്മിന്റെ ദേശീയ, അന്തര്‍ദേശീയ മുഖമായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ അതേ ആവേശത്തില്‍തന്നെ സംഘ് പരിവാര്‍ ഫാസിസത്തിനെതിരെ മരണംവരെ യെച്ചൂരി പോരാടി. ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തതിനെ തുടര്‍ന്നായിരുന്നു ജെഎന്‍യു ചാന്‍സലര്‍ പദവിയില്‍നിന്നു ഗാന്ധിയെ രാജിവെപ്പിച്ചത്. മോഡിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ […]














