തലശ്ശേരിപ്പെരുമയില് ‘പെരുന്നാള്‍ കൂട്ടം’
റിയാദ്: തലശ്ശേരിക്കാരുടെ കൂട്ടായ്മ (ടിഎംഡബ്ല്യുഎ) റിയാദില്‍ ‘പെരുന്നാള്‍ കൂട്ടം’ ഈദ് സംഗമം സംഘടിപ്പിച്ചു. മലാസിലെ കിംഗ് അബ്ദുള്ള ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നമസ്ക്കാരത്തിന് ഒത്തു ചേര്‍ന്നു ആശംസകളും സമ്മാനങ്ങളും കൈമാറി. കാന്റീന് ലൊഞ്ച് റസ്റ്ററന്റില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. അതിഥികളെ നിര്‍വാഹക സമിതി അംഗങ്ങള്‍ സ്വീകരിച്ചു. പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടുന്ന പെരുന്നാള്‍ ആഘോഷങ്ങളുടെ തനിമ ചോരാതെ ഈ ആഘോഷിക്കാനാണ് പെരുന്നാള്‍ കൂട്ടം ഒരുക്കിയത്. പരിപാടികള്‍ക്ക് ടിഎംഡബ്ല്യുഎ റിയാദ് ഭാരവാഹികളായ ഫിറോസ് ബക്കര്‍, മുഹമ്മദ്














