കല്ലിലിരുന്നവര്‍ ഒത്തുകൂടി; ബത്ഹയില്‍ ‘കല്ലുമ്മല്‍’ കൂട്ടായ്മ
റിയാദ്: ബത്ഹയില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന മലയാളി യുവാക്കള്‍ കല്ലുമ്മല്‍ കൂട്ടായ്മ രൂപീകരിച്ചു. ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ധങ്ങളും കുടുംബ പ്രാരാബ്ദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മറന്ന് എല്ലാ ദിവസവും ഇവര്‍ ഒത്തുകൂടുന്നു. കല്ലില്‍ ഇരുന്ന് സ്വറപറയുന്നതിനാണ് ഇവര്‍ കല്ലുമ്മല്‍ കൂട്ടായ്മ എന്ന് പേരിട്ടത്. കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും സുലൈ എക്‌സിറ്റ് 18ലെ ജാസാഫോണ്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ 28ലധികം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്‌ക്കറ്റ്‌ബോള്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിനോദ മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് […]














